'കുറഞ്ഞ വാടകയ്ക്ക് കെട്ടിടം കൈവശം വച്ചോ എന്ന് പരിശോധിക്കണം, ഓരോ രൂപയുടെ നഷ്‌ടവും ജനങ്ങളുടേത്'; വിടി ബൽറാം
തിരുവനന്തപുരം: ബിജെപി പിടിച്ചെടുത്ത കോർപ്പറേഷനിൽ വാടക വിവാദം പുകയുന്നതിനിടെ രൂക്ഷമായ വിമർശനവുമായി മുൻ തൃത്താല എംഎൽഎയും കോൺഗ്രസ് നേതാവുമായ വിടി ബൽറാം. കുറഞ്ഞ വാടകയ്ക്ക് പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ആരെങ്കിലും കാലങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നുണ്ടെങ്കിൽ അത് സമഗ്രമായ പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിടി ബൽറാം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.
ഇക്കാര്യത്തിൽ ഉണ്ടാവുന്ന ഓരോ രൂപയുടെ നഷ്‌ടവും ജനങ്ങളുടേതാണ് എന്നാണ് വിടി ബൽറാം ചൂണ്ടിക്കാണിക്കുന്നത്. പുതുതായി അധികാരത്തിൽ വന്ന ഭരണസമിതികളെല്ലാം അവരവരുടെ പ്രദേശത്ത് ഇതിനായി സ്പെഷൽ ഡ്രൈവുകൾ നടത്തണമെന്നും തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗങ്ങൾ തന്നെ ഇതിനായി മുന്നിട്ടിറങ്ങണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു.

വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
നാമമാത്രമായ വാടകക്ക്, അതായത് മാർക്കറ്റ് നിരക്കിൽ നിന്ന് ഒരുപാട് കുറവായ വാടകക്ക്, നമ്മുടെ നഗരങ്ങളിലെ പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ആരെങ്കിലും കാലങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നുണ്ടെങ്കിൽ അത് സമഗ്രമായ പരിശോധനക്ക് വിധേയമാക്കണം. കാരണം ഇക്കാര്യത്തിലുണ്ടാവുന്ന ഓരോ രൂപയുടെ നഷ്‌ടവും ജനങ്ങളുടെ നഷ്‌ടമാണ്.
എന്നാലിത് രാഷ്‌ട്രീയ പകപോക്കലിൻ്റെ ഭാഗമായി എവിടെയെങ്കിലുമൊരിടത്ത് മാത്രം ഉണ്ടാവേണ്ട നടപടിയല്ല, പുതുതായി അധികാരത്തിൽ വന്ന ഭരണസമിതികളെല്ലാം അവരവരുടെ പ്രദേശത്ത് ഇതിനായി സ്പെഷൽ ഡ്രൈവുകൾ നടത്തണം. യുഡിഎഫിന് ഭരണം ലഭിച്ച ഇടങ്ങളിൽ ഇതിനായി രംഗത്തിറങ്ങണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.
മിക്കയിടത്തും മാറ്റത്തിന്റെ കാഹളം മുഴക്കിയാണ് കേരളത്തിലെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സമാപിച്ചത്. എന്നാൽ ഭരണമാറ്റമെന്നത് നിലവിലെ സ്ഥാപിത താത്‌പര്യങ്ങളേയും അധികാര ദുസ്സ്വാധീനങ്ങളേയും പൊളിച്ചെഴുതാനും ജനങ്ങൾക്കനുകൂലമായി പുനക്രമീകരിക്കാനുമുള്ള അവസരം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
വികെ പ്രശാന്ത്- ആർ ശ്രീലേഖ പോര് മുറുകുന്നു
വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കോർപ്പറേഷൻ കെട്ടിടം ഒഴിയണമെന്ന ആർ ശ്രീലേഖയുടെ ആവശ്യമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എംഎൽഎ ഓഫീസിനോട് ചേർന്നാണ് കൗൺസിലർക്ക് അനുവദിച്ച മുറിയുള്ളത്. എന്നാൽ ഇവിടെ മതിയായ സൗകര്യം ഇല്ലെന്നും അലമാരകളും രേഖകളും ഒക്കെ സൂക്ഷിക്കുന്നത് ശുചിമുറിയിൽ ആണെന്നും ആർ ശ്രീലേഖ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഉടനെ ഓഫീസ് ഒഴിയണമെന്നും തനിക്ക് അവിടെ ഓഫീസ് സജ്ജമാക്കാനുണ്ടെന്നും ആർ ശ്രീലേഖ ഫോൺ വഴി വികെ പ്രശാന്തിനെ അറിയിക്കുകയായിരുന്നു. ആര്യാ രാജേന്ദ്രൻ മേയറായ സമയത്ത് പഴയ കൗൺസിലിന്റെ തീരുമാനപ്രകാരമായിരുന്നു കോർപ്പറേഷൻ കെട്ടിടം വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കാൻ അനുവദിച്ചത്. ഇതിനായി വാടകയും വാങ്ങുന്നുണ്ടായിരുന്നു.
എന്നാൽ കെട്ടിടം ഒഴിയാൻ ആവില്ലെന്നായിരുന്നു വികെ പ്രശാന്തിന്റെ മറുപടി. വരുന്ന മാർച്ച് മാസം വരെ എഗ്രിമെന്റ് ഉണ്ടെന്നും അതുവരെ ഒഴിയുന്ന സാഹചര്യമില്ലെന്നുമാണ് വികെ പ്രശാന്ത് അറിയിച്ചത്. ഇതോടെ വലിയ വിവാദമാണ് ഇത് സംബന്ധിച്ച് ഉണ്ടായത്. കുറഞ്ഞ പണം മാത്രം വാടക നൽകിയാണ് പ്രശാന്ത് ഓഫീസ് കൈയ്യടക്കി വച്ചിരിക്കുന്നതാണ് യുഡിഎഫ്, ബിജെപി ആരോപണം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications