Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്‌യു ഭാരവാഹിമാരില്‍ വിവാഹിതരും; രാജിവെച്ച് വിടി ബല്‍റാം, ഇടഞ്ഞ് സുധാകരനും

തിരുവനന്തപുരം: കെ എസ് യു ഭാരവാഹി പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. ജംബോ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുനഃസംഘടനയെന്നും സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ അതൃപ്തി ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായാണ് വിവരം. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അടക്കം പട്ടികയില്‍ അതൃപ്തിയുണ്ട്.

അതിനിടെ പട്ടികയില്‍ പ്രതിഷേധിച്ച് കെ എസ് യു ചുമതലുണ്ടായിരുന്ന കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും ജനറല്‍ സെക്രട്ടറി കെ ജയന്തും സ്ഥാനം രാജി വെക്കുകയും ചെയ്തിട്ടുണ്ട്. കെ എം അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചാണ് കെ എസ് യു പട്ടിക പുറത്തുവന്നത്. 45 പേര്‍ മാത്രമുള്ള പട്ടികയായിരുന്നു വി ടി ബല്‍റാമും കെ ജയന്തും നല്‍കിയിരുന്നത്.

vt balram

വിദ്യാര്‍ത്ഥി സംഘടനയായതിനാല്‍ തന്നെ കെ എസ് യു ഭാരവാഹി പട്ടികയില്‍ നിന്നും വിവാഹിതരെ ഒഴിവാക്കണം എന്ന നിര്‍ദേശം കെ പി സി സി നേതൃത്വം മുന്നോട്ട് വച്ചിരുന്നു. ഭാരവാഹികളുടെ എണ്ണം 40 നു താഴെ പരിമിതപ്പെടുത്തണം എന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ 90 ല്‍ അധികം പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുനസംഘടനയില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

അലോഷ്യസ് സേവറിനൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വന്ന പട്ടികയില്‍ ഇരുവരും സീനിയര്‍ വൈസ് പ്രസിഡന്റുമാരാണ്. കൂടാതെ നാല് വൈസ് പ്രസിഡന്റുമാരെ വേറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം 30 ജനറല്‍ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടിവില്‍ 43 പേരും 21 കണ്‍വീനര്‍മാരും ആണ് ഉള്ളത്.

Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!

മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍. അനന്തനാരായണന്‍, അരുണ്‍ രാജേന്ദ്രന്‍, വിശാഖ് പത്തിയൂര്‍, യദു കൃഷ്ണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജില്ലാ പ്രസിഡന്റുമാര്‍: തിരുവനന്തപുരം- ഗോപു നെയ്യാര്‍, കൊല്ലം- അന്‍വര്‍ സുല്‍ഫിക്കര്‍, ആലപ്പുഴ- തോമസ് എ.ഡി., പത്തനംതിട്ട- അലന്‍ ജിയോ മൈക്കിള്‍, കോട്ടയം- നൈസാം എ.എന്‍ എന്നിവരാണ്.

ഇടുക്കി -നിതിന്‍ ലൂക്കോസ്, എറണാകുളം- കൃഷ്ണലാല്‍ കെ.എം., തൃശൂര്‍- ഗോകുല്‍ ഗുരുവായൂര്‍, പാലക്കാട്- നിഖില്‍ കണ്ണാടി, മലപ്പുറം- അന്‍ഷിദ് ഇ.കെ., വയനാട്- ഗൗതം ഗോകുല്‍ദാസ്, കോഴിക്കോട്- സൂരജ് വി.ടി., കണ്ണൂര്‍- അതുല്‍ എം.സി., കാസര്‍കോട്- ജവാദ് പുത്തൂര്‍ എന്നിവരുമാണ് പ്രസിഡന്റുമാര്‍. വിഷയത്തില്‍ അഞ്ച് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കും എന്നാണ് കെ സുധാകരന്‍ ദേശീയ നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+