Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ഫലിതം കേട്ട് വിടി ബല്‍റാമിന് ചിരി വരുന്നു... എന്താണാ ഫലിതം?

തൃത്താല: തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം കഴിഞ്ഞ് അധികമായിട്ടില്ല. ആ യുദ്ധത്തില്‍ വിജയം ബല്‍റാമിന് തന്നെ ആയിരുന്നു എന്നാണ് ഫേസ്ബുക്ക് വിശാരദന്‍മാര്‍ വിധിയെഴുതിയിരിയ്ക്കുന്നത്.

ഇത്തവണ ബല്‍റാം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എതിരായാണ് തിരിഞ്ഞിരിയ്ക്കുന്നത്. തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് കൊലപാതകത്തില്‍ കലാശിച്ച സംഭവത്തെ കുറിച്ച് പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ബല്‍റാം അടുത്ത കാലത്ത് കേട്ട് ഏറ്റവും വലിയ ഫലിതങ്ങളില്‍ ഒന്നാണത്രെ. ഇതേ നിലവാരത്തില്‍ മറ്റൊരു ഫലിതം കേട്ടത് ദില്ലിയില്‍ അമിത് ഷായുടെ വകയാണെന്നും ബല്‍റാം പറയുന്നു.

പിണറായിയെ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തുമ്പോള്‍

പിണറായിയെ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തുമ്പോള്‍

പിണറായിയെ പോലുള്ള ഒരു വലിയ നേതാവിനെ തന്നെ പോലെ ഒരാള്‍ ഓഡിറ്റ് ചെയ്യുന്നത് അപരാധമായിട്ടൊന്നും കണക്കാക്കില്ലെങ്കില്‍ ചില ചെറിയ സംശയങ്ങള്‍ അവതരിപ്പിയ്ക്കാം എന്ന് പറഞ്ഞാണ് ബല്‍റാം തുടങ്ങുന്നത്.

പിണറായിയുടെ പോസ്റ്റ്

ഇതാണ് ബല്‍റാമിനെ ചിരിപ്പിച്ച പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഏത് കോടതി?

ഏത് കോടതി?

തൃശൂരിലെ കോണ്‍ഗ്രസ്സുകാരന് ഏത് കോടതിയാണ് വധശിക്ഷ വിധിച്ചത് എന്ന പിണറായിയുടെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്...' അതേതായാലും ടി.പി.യേയും ഫസലിനേയുമൊക്കെ കൊല്ലാൻ വിധിച്ച മട്ടിലുള്ള പാർട്ടി കോടതിയല്ല. ആളെ കൊല്ലാൻ കമ്മിറ്റി കൂടി തീരുമാനിക്കുന്ന പതിവ്‌ താങ്കളുടെ പാർട്ടിയിൽ മാത്രമേ ഉള്ളൂ.'

കോണ്‍ഗ്രസ്സിലും ഉണ്ട്

കോണ്‍ഗ്രസ്സിലും ഉണ്ട്

മറ്റ് ഏത് പാര്‍ട്ടിയിലും എന്നതുപോലെ കോണ്‍ഗ്രസ്സിലും ചില ക്രിമിനലുകള്‍ ഉണ്ടാകാം, അവരെ സഹായിക്കുന്ന നേതാക്കളും ഉണ്ടാകാമെന്ന് ബല്‍റാം സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ക്രിമിനലിനെ പരസ്യമായി സഹായിക്കാനോ അവര്‍ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്താനോ കോണ്‍ഗ്രസ് തയ്യാറാവാറില്ലെന്നാണ് ബല്‍റാമിന്റെ അവകാശവാദം.

 പാര്‍ട്ടിയോ പാര്‍ട്ടി കോണ്‍ഗ്രസ്സോ

പാര്‍ട്ടിയോ പാര്‍ട്ടി കോണ്‍ഗ്രസ്സോ

സ്വന്തം പാര്‍ട്ടിയ്ക്കാര്‍ക്ക് വധശിക്ഷ വിധിയ്ക്കുന്ന കോടതി കോണ്‍ഗ്രസില്‍ തന്നെ ഉണ്ടെന്നാണ് പിണറായിയുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് എന്ന് ഉദ്ദേശിച്ചത് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ആണോ എന്നാണ് ബല്‍റാമിന്റെ ചോദ്യം.

ആ പാവത്തെ

ആ പാവത്തെ

സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനത്തില്‍ വച്ച് ഒരു യുവ വിപ്ലവകാരി വന്ദ്യ വയോധികനായ സ്ഥാപക നേതാവിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന വിധിച്ച കഥയൊക്കെ ഓര്‍മപ്പെടുത്തുന്നുണ്ട്.

മുഖം നോക്കാതെ നടപടി

മുഖം നോക്കാതെ നടപടി

ടിപി കേസില്‍ കൊലയാളികള്‍ക്ക് പ്രമോഷന്‍ നല്‍കിയ പാര്‍ട്ടിയാണ് സിപിഎം എന്നാണ് ബല്‍റാമിന്റെ ആരോപണം. പ്രാദേശികഘടകത്തെ പിരിച്ചുവിട്ടതിലൂടെ കോണ്‍ഗ്രസ് സ്വീകരിച്ച ആര്‍ജ്ജവത്തെ മനസ്സുകൊണ്ടെങ്കിലും പിണറായിയ്ക്ക് അഭിനന്ദിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ എന്നും ചോദ്യം.

ഭാവനാസമ്പന്നന്‍

ഭാവനാസമ്പന്നന്‍

ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലേയും അതിന് മുകളിലെ ഘടകങ്ങളിലേയും ആളുകളെ പങ്കാളിത്തത്തോടെയാണെന്ന് പിറണായി ആരോപിയ്ക്കുന്നുണ്ട്. ഇത്രയും ഭാവനാ സമ്പന്നനാണ് താങ്കള്‍ എന്നറിഞ്ഞിരുന്നില്ലെന്നാണ് ബല്‍റാമിന്റെ പ്രതികരണം.

അന്വേഷം പോലീസ് നടത്തും

അന്വേഷം പോലീസ് നടത്തും

കെപിസിസി നടത്തിയത് പാര്‍ട്ടി തലത്തിലുള്ള അന്വേഷണം മാത്രമാണ്. യഥാര്‍ത്ഥ അന്വേഷണവും ശിക്ഷ വിധിയ്ക്കലും ഒക്കെ പോലീസും കോടതിയും നടത്തും എന്നാണ് ബല്‍റാം പറയുന്നത്.

വര്‍ഗ്ഗ വഞ്ചന

വര്‍ഗ്ഗ വഞ്ചന

പഴയ സെയ്താലി കൊലക്കേസും അതിലെ പ്രതി പിന്നീട് സിപിഎമ്മിന്റെ എംഎല്‍എ ആയതും ഒക്കെ ബല്‍റാം എടുത്ത് പ്രയോഗിയ്ക്കുന്നുണ്ട്.

ബല്‍റാമിന്റെ പോസ്റ്റ്

ഇതാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+