കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിയം വില നിര്‍ണയം സര്‍ക്കാര്‍ അട്ടിമറിക്കുന്നു.... ഭാരത് ബന്ദിന് പിന്തുണയുമായി വിടി ബല്‍റാം

Google Oneindia Malayalam News

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബന്ദിന് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്. അതെ, ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങളും വിലനിര്‍ണയം മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ന നയമല്ല ഇവിടെ പ്രശ്‌നം. ആ നയം മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നതാണ്. അതായത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ ആ പേര് പറഞ്ഞ് ഇവിടെയും ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ ഇവിടെ പെട്രോള്‍ ഡീസല്‍ വില കുറയാന്‍ അനുവദിക്കുന്നില്ല.

1

തീരുവകള്‍ വര്‍ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നു. മോദിക്ക് പ്രിയപ്പെട്ട ചില കുത്തകകള്‍ക്ക് ഒത്താശ ചെയ്യുന്നു. ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍. ഇങ്ങനെയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം കേരളത്തിലടക്കം ശക്തമായ രീതിയിലാണ് ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുമ്പോഴും കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. മുതലാളിമാരായ മോദിയുടെ സുഹൃത്തുക്കള്‍ മാത്രമാണ് രാജ്യത്ത് സംതൃപ്തരെന്നും രാഹുല്‍ ആരോപിച്ചു.

അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!

പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്.... നിതീഷിന്റെ ജെഡിയുവില്‍ ചേരുമെന്ന് സൂചനപ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്.... നിതീഷിന്റെ ജെഡിയുവില്‍ ചേരുമെന്ന് സൂചന

English summary
vt balram facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X