കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലക്റ്ററുടെ നിര്‍ദേശവും പാലിച്ചില്ല; പൂനൂര്‍ പുഴയിലെ മാലിന്യം നീക്കുന്നതിൽ പഞ്ചായത്തിന് അലംഭാവം

  • By Desk
Google Oneindia Malayalam News

കക്കോടി: ജില്ലാ കലക്റ്ററുടെ ഉത്തരവുണ്ടായിട്ടും പൂനൂര്‍ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ കക്കോടി പഞ്ചായത്ത്. പഞ്ചായത്തിൽ മാത്രം പതിനൊന്നോളം കുടിവെള്ള പദ്ധതികള്‍ക്ക് ആശ്രയിക്കുന്ന പുഴയിലാണ് ലോഡുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്.
അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ മുന്‍കൈയെടുത്ത് കുറെ മാലിന്യങ്ങള്‍ നീക്കിയിരുന്നു. പിന്നീട് സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ സഹായത്തോടെ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്തും മാലിന്യങ്ങള്‍ നീക്കി. എന്നിട്ടും നീങ്ങാതെ മാലിന്യങ്ങള്‍ പൂനൂര്‍ പുഴയില്‍ ധാരാളമായി അടിഞ്ഞുകിടക്കുകയായിരുന്നു.

punoor

കുടിവെള്ള പദ്ധതിയുടെ കിണറിനു മീറ്ററുകള്‍ മാത്രം അകലെയാണ് ഈ മാലിന്യശേഖരം. തുടര്‍ന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ജില്ലാ കലക്റ്ററെക്കണ്ട് കാര്യം ബോധിപ്പിച്ചത്. എത്രയും പെട്ടെന്ന് ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്റ്റര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പക്ഷെ, മാലിന്യം ഇപ്പോഴും മാലിന്യമായിത്തന്നെ അവശേഷിക്കുന്നു.

മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

English summary
Collectors order denied; waste disposal in Punoor river is not cleaned by Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X