കാട്ടാനക്കൂട്ടത്തെ തുരത്താന്‍പോയ വാച്ചറുടെ കൈയിലിരുന്ന പടക്കംപൊട്ടി വിരലുകള്‍ അറ്റു
പേരാമ്പ്ര: കാട്ടാനക്കൂട്ടത്തെ തുരത്താനെത്തിയ വനംവാച്ചര്‍ക്ക് കൈയിലിരുന്ന പടക്കംപൊട്ടി മൂന്നു വിരലുകള്‍ നഷ്ടമായി. താല്‍ക്കാലിക വാച്ചര്‍ പുത്തന്‍പുരക്കല്‍ മാത്യു ജോസഫിന്റെ വലതു കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയമിച്ച അഞ്ച് താല്‍ക്കാലിക വാച്ചര്‍മാരില്‍ ഒരാളാണ് മാത്യു ജോസഫ്. പൂഴിത്തോട് ഭാഗത്ത് നാട്ടുകാരായ മൂന്നു പേര്‍ക്കൊപ്പം പടക്കവുമായി കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

മാത്യു ജോസഫ് ആശുപത്രിയില്‍












Click it and Unblock the Notifications