Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; നാടിനെയാകെ ഇളക്കിമറിച്ച് റോഡ്ഷോ, വൻ ജനാവലി

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പ്രിയങ്കയുടെ കന്നിയങ്കത്തിനാണ് ഇതോടെ അരങ്ങൊരുങ്ങിയിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അകമ്പടിയോടെ റോഡ്ഷോ നടത്തിയതിന് ശേഷമാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്കയ്ക്ക് ഒപ്പം കളക്ട്രേറ്റിൽ എത്തി. സോണിയ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

ദൈവനാമത്തിലാണ് പ്രിയങ്ക ആദ്യ സെറ്റ് പത്രിക സമർപ്പിച്ചത്. കളക്ട്രേറ്റിൽ എത്തിയതിന് പിന്നാലെ കളക്‌ടറുടെ ചേംബറിലേക്ക് അഞ്ച് പേരിൽ അധികം നിൽക്കാൻ പാടില്ലെന്ന് കളക്‌ടർ അറിയിച്ചതോടെ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവർ പുറത്തിറങ്ങി. പിന്നീട് രണ്ടാം പത്രിക സമർപ്പിക്കുന്ന വേളയിൽ റോബർട്ട വദ്രയും മകനും പോയി പകരം രാഹുലും സോണിയയും ഖാർഗെയും എത്തുകയായിരുന്നു.

wayanadpriyanka

റോഡ്‌ഷോയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയും ചെയ്‌തു. മൂന്നര പതിറ്റാണ്ടിനിടെ പല തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് തനിക്ക് വേണ്ടി സ്വയം പ്രചാരണത്തിന് ഇറങ്ങുന്നത് എന്ന് പ്രിയങ്ക പറയുകയുണ്ടായി. പ്രസംഗത്തിനിടെ മുണ്ടക്കൈ-ചൂരൽമല സന്ദർശനം ഉൾപ്പെടെ പ്രിയങ്ക എടുത്തുപറഞ്ഞു.

എല്ലാം നഷ്‌ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞാൽ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ആവുമെന്നും പ്രിയങ്ക പറഞ്ഞു. ജനാധിപത്യത്തെ അടിച്ചമർത്താൻ ഏത് വഴിയും സ്വീകരിക്കുന്നവർ അധികാരത്തിലുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.

ഇന്നലെ വൈകീട്ടോടെ സോണിയയ്ക്കും ഭർത്താവ് റോബർട്ട് വദ്ര ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്. തുടർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൽപ്പറ്റയിൽ നിന്നും ആരംഭിച്ച റോഡ്ഷോയിൽ പ്രിയങ്കയ്ക്ക് ഒപ്പം മുതിർന്ന നേതാക്കളും പങ്കെടുത്തു. വൻ ജനാവലി തന്നെയാണ് റോഡ്ഷോയിൽ പങ്കെടുക്കാനായി തടിച്ചുകൂടിയത്.

മണ്ഡലത്തെ ഒന്നാകെ ഇളക്കിമറിച്ചുകൊണ്ടാണ് കോൺഗ്രസ് റോഡ്ഷോ സംഘടിപ്പിച്ചത്. ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വരവേൽപ്പ് തന്നെ പ്രിയങ്ക ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കി കൊടുത്തു. നിരവധി മുതിർന്ന നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം റോഡ്ഷോയുടെ ഭാഗമായി എന്നതും ശ്രദ്ധേയമാണ്.

പ്രാദേശിക, ദേശീയ വ്യത്യാസമില്ലാതെ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത റാലിയിൽ പ്രവർത്തകരും ആവേശത്തിലായിരുന്നു. റോഡ്ഷോയിൽ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം മുന്നണിയിലെ മറ്റ് സഖ്യകക്ഷി നേതാക്കളും ഇടംപിടിച്ചു. സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഉള്ളവർ വാഹനത്തിലുണ്ടായിരുന്നു. വഴിയരികിലും കെട്ടിടങ്ങളും ഒക്കെയായി നൂറുകണക്കിന് പേർ റാലി കാണാൻ ഇടംപിടിച്ചു.

പ്രവർത്തകരും സാധാരണക്കാരും ഒക്കെയായി അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറുകയായിരുന്നു വയനാട്. ലീഗ് നേതാക്കൾ ഉൾപ്പെടെ റോഡ്ഷോയിൽ വാഹനത്തിന് ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. തുറന്ന വാഹനത്തിൽ പ്രിയങ്കയ്ക്കും രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, നേരത്തെ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക തയ്യാറാക്കിയ ഷഹീർ സിംഗ് അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ് പ്രിയങ്കയുടെ പത്രികയും തയ്യാറാക്കിയത്. ആകെ അഞ്ച് സെറ്റ് പത്രികകൾ തയ്യാറാക്കിയതിൽ മൂന്ന് സെറ്റാണ് ഇന്ന് സമർപ്പിക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകിയാണ് പത്രിക സമർപ്പണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+