Wayanad Hartal: വയനാട്ടില്‍ ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ തടയുന്നു, നേരിയ സംഘര്‍ഷം
വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രഖ്യാപിച്ച വയനാട്ടിലെ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് യുഡിഎഫ് ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും സംഘടിപ്പിച്ച ഹര്‍ത്താലില്‍ സഹകരിക്കാതിരുന്ന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഇന്നത്തെ ഹര്‍ത്താലില്‍ സഹകരിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് ബസ് ഓപ്പറേറ്റര്‍മാരുടെ തീരുമാനം.

ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രതിഷേധ മാര്‍ച്ചും യു ഡി എഫ് സംഘടിപ്പിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ വാഹനം തടയും എന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ഇന്നലെ വനം മന്ത്രി എ കെ ശശീന്ദ്രന്റെ കോലം കത്തിച്ചിരുന്നു. അതേസമയം സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ ഇന്ന് രാവിലെ മുതല്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
അതിനിടെ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ വിമര്‍ശിച്ച് എല്‍ ഡി എഫ് നേതാക്കള്‍ രംഗത്തെത്തി. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന് സി പി എം ആരോപിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും മുന്‍ എം പി രാഹുല്‍ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് എല്‍ ഡി എഫ് വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വ്യാജം
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസി യുവാക്കളാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം വന്യജീവി ആക്രമണത്തില്‍ നാല് പേര്‍ക്ക് വയനാട്ടില്‍ ജീവന്‍ നഷ്ടമായിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവായ ബാലന്‍ ഇന്നലെ രാവിലെയാണ് കാട്ടാനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനുവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചതും വയനാട്ടിലായിരുന്നു.












Click it and Unblock the Notifications