Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ സംസ്‌കരിക്കും, ആകെയുള്ളത് 67, സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കാരം

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തം ജീവന്‍കവര്‍ന്നവരുടെ സംസ്‌കാരം ഉടനുണ്ടാവും. മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാനാവാത്ത 67 മൃതദേഹങ്ങളില്‍ എട്ടെണ്ണമാണ് ഒരുമിച്ച് സംസ്‌കരിക്കാന്‍ പോകുന്നത്. പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് മൃതദേഹം സംസ്‌കരിക്കുക.

മൃതദേഹങ്ങള്‍ വൈകാതെ തന്നെ പുത്തുമലയിലേക്ക് എത്തും. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്‌കാരത്തിനുള്ള കുഴികള്‍ ഒരുക്കിയിട്ടുണ്ട്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്‌കരിക്കാന്‍ പോകുന്ന എട്ട് മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നു.

wayanad-rescue-mission

മൊത്തം 27 മൃതദേഹങ്ങളും ബാക്കിയുള്ളവ ശരീരഭാഗങ്ങളുമാണ്. ഓരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാവും സംസ്‌കരിക്കുക. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിരത്തി സംസ്‌കരിക്കുക. അതേസമയം മൃതദേഹങ്ങള്‍ എത്തിക്കേണ്ട പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ഇവിടേക്ക് എങ്ങനെ എത്തുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. എയര്‍ലിഫ്റ്റിംഗ് അടക്കം പരിഗണിക്കുന്നുണ്ട്.

കുഴിയെടുക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്ന് തിട്ടപ്പെടുത്തിയത്. ഇതിന് മുകളിലെ ഭൂമിയിലാണ് സര്‍വ മത പ്രാര്‍ത്ഥന നടക്കുക. ഇവിടെ കനത്ത മഴ പെയ്തിരുന്നു. ഇത് സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രതിസന്ധിയായി മാറിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ മഴയെ തുടര്‍ന്ന് വൈകാനും സാധ്യതയുണ്ട്.

അതേസമയം കാണാതായവര്‍ക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ചാലിയാറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും ശരീരഭാഗങ്ങളാണ് ഇന്ന് കണ്ടെത്തിയത്. പത്ത് ശരീര ഭാഗങ്ങള്‍ ഇന്നലത്തെ തിരച്ചിലില്‍ ലഭിച്ചിരുന്നു. അതേസമയം നാളെ പുലര്‍ച്ചെ പുനരാരംഭിക്കും.

ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് ഇന്ന് പ്രധാനമായും തിരച്ചില്‍ നടന്നത്. വനംവകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളിയായി. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍നിന്ന് സൂചിപ്പാറ വരെ തിരച്ചില്‍ നീണ്ടു.

മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റ് ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. ഉരുള്‍പ്പൊട്ടല്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കിയാണ് തിരച്ചില്‍ നടത്തിയത്.

അതേസമയം ഇന്ന് ചാലിയാര്‍ പുഴയില്‍ തിരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങിയിരുന്നു. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാന്‍ കഴിയുന്നില്ല. ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകള്‍ക്കും മരങ്ങള്‍ക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+