Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തമുഖത്തെ കൈത്താങ്ങായി ഫാമിലി, ട്വിന്‍സ് ബസ്സുകള്‍, വയനാടിന് മാന്‍പവര്‍ ഇനി വേണ്ടെന്ന് ഡ്രൈവര്‍

കോഴിക്കോട്: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി ബസ് വിട്ടുനല്‍കി കോഴിക്കോട്ടെ പ്രമുഖ ബസ് ഉടമ. ദുരന്തം തകര്‍ത്ത വയനാട്ടിലേക്ക് കോഴിക്കോട് നിന്നുള്ള കാലിക്കറ്റ് ഡിഫന്‍സ് ടീമിനെയും കൊണ്ടാണ് ഫാമിലി ബസ് പോയത്. നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സാണ് ഫാമിലി.

നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ബസ്സായിട്ടും ദുരന്തം വന്നപ്പോള്‍ ബസ് വിട്ടുകൊടുക്കാന്‍ ഉടമ മുഹമ്മദ് തീരുമാനിക്കുകയായിരുന്നു. മൂന്ന് ബസ്സുകളാണ് ഫാമിലിക്ക് ഉള്ളതെന്ന് വയനാട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ബസ്സിന്റെ ഡ്രൈവര്‍ ഹാരിസ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെയാണ് കോഴിക്കോട് നിന്ന് പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

family-bus

സാധാരണ ഉള്ള ബസ് സര്‍വീസ് തല്‍ക്കാലത്തേക്ക് ഉണ്ടായിരിക്കില്ലെന്ന് നാട്ടുകാരെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. രാവിലെയോടെയാണ് ബസ് അവിടെയെത്തിയത്. ഇവിടെ നിന്ന് പ്രധാനമായും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഡിഫന്‍സ് ടീമായിരുന്നു ബസ്സിലുണ്ടായിരുന്നതെന്ന് ഹാരിസ് പറഞ്ഞു. അതിന് പുറമേ വയനാട്ടിലെ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ എല്ലാമുണ്ടായിരുന്നു.

ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ വസ്ത്രങ്ങളായിരുന്നു കാര്യമായിട്ടുണ്ടായിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വസ്ത്രങ്ങള്‍ ബസ്സിലുണ്ടായിരുന്നു. അതുപോലെ അവശ്യ സാധനങ്ങളുമുണ്ടായിരുന്നു. തോര്‍ത്ത്, സോപ്പ് തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു. ക്യാമ്പിലേക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഇവിടെ നിന്ന് പോയതെന്നും ഹാരിസ് പറഞ്ഞു.

അവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. വയനാട്ടിലും മുണ്ടക്കൈയ്യിലുമായി ഇപ്പോള്‍ ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ട്. ആരെയും കണ്ടെടുക്കാനില്ല. പ്രധാനമായും ജെസിബി എല്ലാം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. അതുകൊണ്ട് അവിടെ മാന്‍പവറിന്റെ ആവശ്യമില്ല. അവിടേക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാനായി.

പക്ഷേ വയനാട്ടില്‍ തന്നെ തുടരേണ്ട ആവശ്യമില്ലായിരുന്നു. അവിടെയുള്ളവര്‍ തന്നെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. വയനാടിന് മാന്‍പവറിനേക്കാള്‍ ഇനി ആവശ്യം മെഷീനറികളാണ്. ജെസിബി അടക്കമുള്ള കാര്യങ്ങള്‍ ഉപയോഗിച്ച് തടസ്സങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. അവശ്യ സാധനങ്ങളെല്ലാം എത്തിച്ച ശേഷം ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് മടങ്ങിയെന്നും ഹാരിസ് പറഞ്ഞു.

അതേസമയം ടൂറിസ്റ്റ് ബസ്സായ ട്വിന്‍സ് ഹോളിഡേയ്‌സും വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി ബസ് വിട്ടുനല്‍കിയിരുന്നു. ട്വിന്‍സ് ഉടമ റഷീദ് അഹദാണ് വയനാടിന് സഹായഹസ്തം നീട്ടിയത്. ഈ ബസിന്റെ ഡ്രൈവര്‍ ജിഗിലേഷാണ് കോഴിക്കോട് നിന്ന് രക്ഷാപ്രവര്‍ത്തകരെയും കൊണ്ട് വയനാട്ടിലെത്തിയത്.

നിലവില്‍ ഒരു ബസാണ് വിട്ടുനല്‍കിയിരുന്നത്. രണ്ട് ദിവസത്തോളം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട്ടിലുണ്ടായിരുന്നു. അതിന് ശേഷമാണ് തിരികെയെത്തിയത്. അതേസമയം വേണ്ടി വന്നാല്‍ കൂടുതല്‍ ബസുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് ട്വിന്‍സ് മാനേജര്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+