വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍: പുനരധിവാസത്തിനായി ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം; ഉരുള്‍പ്പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഒരു കോടി രൂപ പുനരധിവാസ പദ്ധതിയിലേക്ക് അനുവദിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും മറ്റും പുനര്‍നിര്‍മിക്കുന്നതിനായി തുക ചെലവഴിക്കുമെന്നും, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിജ്ഞാപനം ഉണ്ടായാല്‍ ഉടന്‍ തന്നെ തുക സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും, ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു.

അതേസമയം ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്ന് കണ്ടെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തിരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തിരച്ചില്‍ നടത്തിയത്. ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ചാലിയാറില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്. 12 മൃതദേഹങ്ങളാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി.
അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസ്സിംഗ് ക സേ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
അതേസമയം ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കുമെന്നും, ദുരന്തഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ദുരന്തമേഖലയില്‍ പോലീസിന്റെ രാത്രികാല പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതെയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്‌സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്‌ലി പാലത്തിന് കരസനയുടെ കാവലുമുണ്ടാവും.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച്ച സംസ്‌കരിച്ചു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്. ഇതുവരെ ദുരന്തത്തില്‍ മരിച്ചത് 340 പേരെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications