Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള നഷ്ടമുണ്ടായിട്ടുണ്ട്, പലരെയും കാണാതായെന്ന് വാര്‍ഡ് മെമ്പര്‍

മുണ്ടക്കൈ: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മുണ്ടക്കൈ വാര്‍ഡ് മെമ്പര്‍. ഇന്നലെ കാര്യങ്ങള്‍ വളരെ അപകടാവസ്ഥയിലായിരുന്നു. പലരും ഇന്നലെ കുടുങ്ങി കിടക്കുകയായിരുന്നു. റിസോര്‍ട്ടില്‍ ഉള്ളവരെയെല്ലാം രക്ഷപ്പെടുത്തുന്നതിനായിരുന്നു മുന്‍ഗണന. അത് വൈകുന്നേരത്തോടെ തന്നെ പൂര്‍ത്തിയാക്കി.

ലഭിച്ച മൃതദേഹങ്ങളെല്ലാം ഇവിടെ വെച്ചിരുന്നു. ഇപ്പോഴത് മാറ്റിയിട്ടുണ്ട്. ഇനിയും ഒരുപാട് പേരുണ്ട്. ആളുകളുടെ എണ്ണം മാത്രം കൂട്ടിയാല്‍ രക്ഷാപ്രവര്‍ത്തനം നടക്കില്ല. ധാരാളം മെഷിനറികള്‍ ആവശ്യമാണ്. എന്നാല്‍ മാത്രമല്ല കെട്ടിടാവശിഷ്ടങ്ങള്‍ എല്ലാം മുറിച്ച് മാറ്റാന്‍ സാധിക്കൂ. അതിനടിയില്‍ നിരവധി പേര്‍ ഉണ്ടെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

wayanad-landslide

ഇപ്പോള്‍ എത്ര പേര്‍ മരിച്ചുവെന്ന് ഒന്നും പറയാനാവില്ല. സൈന്യം അടക്കം പരിശോധന നടത്തുന്നുണ്ട്. നമ്മളെല്ലാം വിചാരിക്കുന്നതിലും അപ്പുറത്തുള്ള ആള്‍ നഷ്ടം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്റെ ബന്ധുവീട് പോലും ഇവിടെ അടുത്താണ്. ഓരോ വീട്ടിലും അഞ്ചും ആറും പേര്‍ ഉള്ളവര്‍ വരെ കാണാതായിട്ടുണ്ട്. പലരും മരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ എനിക്ക് നന്നായിട്ടറിയാം. ഇപ്പോഴും വീടുകളുടെ മേല്‍ക്കൂരകള്‍ അടക്കം മണ്ണിനടിയിലാണ്.

അതൊക്കെ മാറ്റിവരുമ്പോള്‍ ഒരുപാട് സമയം പിടിക്കും. ഒരുപാട് നഷ്ടങ്ങള്‍ ഉണ്ട്. പലരെയും ക്യാമ്പുകളില്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വ്യാപ്തി വലുതാണെന്ന് ഊഹിക്കാം. എന്റെ രക്തബന്ധത്തില്‍ ഉള്ളവര്‍ വരെ അതിലുണ്ട്. തിരയാന്‍ പോലും മാര്‍ഗമില്ല. ഒന്നിറങ്ങിയാല്‍ ചെളിയില്‍ പൂഴ്ന്ന് പോകുന്ന അവസ്ഥയാണെന്നും മുണ്ടക്കൈ വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

ഈ സ്ഥലങ്ങളിലെല്ലാം നേരത്തെ വീടുകളുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഒന്നും വീടില്ല. ഓരോ വീടുകളിലും ആരാണ് താമസിച്ചിരുന്നതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ അവരൊന്നും ഇല്ല. അങ്ങനെയാണ് പലരെയും തിരിച്ചറിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളിലും പരിശോധന നടത്തുന്നുണ്ട്. വീടുകളില്‍ നിന്ന് മാറിയിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. ഇല്ലെന്ന് അറിയുമ്പോള്‍ അവര്‍ മരിച്ചുവെന്ന് തന്നെയാണ് മനസ്സിലാക്കാനാവുക.

മൃതദേഹങ്ങള്‍ ഇപ്പോഴും കിട്ടികൊണ്ടിരിക്കുന്നുണ്ട്. നാലഞ്ച് മൃതദേഹങ്ങള്‍ തൊട്ടടുത്ത് നിന്നാണ് കിട്ടിയത്. ഇതൊക്കെ ആരാണെന്ന് പരിശോധിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ദാരുണമായ കാഴ്ച്ചകള്‍. ഇന്നലെ വൈകീട്ട് ശരീരം പകുതി മുറിഞ്ഞുപോയ മൃതദേഹങ്ങള്‍ വരെ ലഭിച്ചിട്ടുണ്ട്. എടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

അതുകൊണ്ടാണ് തിരിച്ചുപോയതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. രണ്ട് നില കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തോളം ചെളിയില്‍ പൂണ്ട് കിടക്കുകയാണ് മുണ്ടക്കൈയ്യില്‍. വീടുകളെല്ലാം നിലംപൊത്തിയിരിക്കുകയാണ്. പലരും റിസോര്‍ട്ടിലും മദ്രസകളിലെല്ലാം കയറിയാണ് രക്ഷപ്പെട്ടത്. ഒരുപാട് പേരെ ഇപ്പോഴും കാണാതായവരെ അന്വേഷിക്കുന്നുണ്ട്. കണ്ടെത്താത്തവര്‍ക്ക് വേണ്ടിയാണ് വീണ്ടും തിരച്ചില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+