Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക്; പ്രഖ്യാപനവുമായി വിഡി സതീശൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ യുഡിഎഫ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിലെ ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യത്തിലും തങ്ങൾ പങ്കാളികളാകുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ രാഹുൽ ഗാന്ധി തന്നെ നൂറ് വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് വലിയൊരു പുനരധിവാസ പ്രക്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊരു വലിയ തോതിലുള്ള ആശ്വാസമായി വയനാട്ടിലെ ജനങ്ങൾക്ക് എത്തും. അവർ അതിനുള്ള സന്നാഹങ്ങൾ എല്ലാം ഒരുക്കുകയാണ്. ഏറ്റവും നല്ല രീതിയിൽ തന്നെ മുസ്ലീം ലീഗിന്റെ പ്രവർത്തനങ്ങൾ നടക്കും; സതീശൻ വ്യക്തമാക്കി.

vdsatheesanwayanadcmdrf

യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ പദ്ധതിയിൽ പങ്കാളിയാവുവുമെന്നും ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതിന് വേണ്ട എല്ലാ സഹായവും, ഇപ്പോൾ പ്രഖ്യാപിച്ചതിന് പുറമെ യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. 'ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാനാവുമെന്ന് ആലോചിക്കണം. രാജ്യാന്തര തലത്തിലുള്ള പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം 2021ൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നിരുന്നു. അതിന് ശേഷവും പലവട്ടം നിയമസഭയിൽ ഉന്നയിച്ചു.' അദ്ദേഹം പറയുന്നു.

'മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ ഏരിയയും മാപ്പ് ചെയ്യണം. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. കുസാറ്റ് കാലാവസ്ഥാ വകുപ്പ് രാജ്യാന്തര നിലവാരത്തിലെ സൗകര്യങ്ങൾ ഉള്ളതാണ്. അവരെക്കൂടി ഉൾപ്പെടുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ മലയിടിച്ചിലും മറ്റും മുൻകൂട്ടി അറിയാൻ കഴിയണം' സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തിന് ഇരയാവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎൽഎ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ മുഴുവൻ യുഡിഎഫ് എംഎൽഎമാരും അതേപാത പിന്തുടർന്ന് സംഭവനയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അതേസമയം, നേരത്തെ സിപിഎം എംപിമാരും എംഎൽഎമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. എംപിമാരായ കെ രാധാകൃഷ്‌ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും എന്നാണ് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+