മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ദുരുപയോഗം തടയാന്‍ ക്യൂആര്‍ കോഡ് മരവിപ്പിച്ചു, പകരം യുപിഐ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യൂആര്‍ കോഡ് സംവിധാനം മരവിപ്പിച്ചു. ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം തടയാന്‍ വേണ്ടിയാണിത്. തട്ടിപ്പുകള്‍ക്കുള്ള എല്ലാ സാധ്യതയും ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പകരം സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.
പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. ഡോണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട് കേരള ഡോട് ജിഒവി എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ദുരിതാശ്വാസ നിധി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേമെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ, ഓണ്‍ലൈന്‍ ബാങ്കിങ് വഴിയോ യുപിഐ വഴിയോ, ഇനി അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്. പേമെന്റ് ചെയ്താല്‍ ഉടന്‍ തന്നെ രസീതും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
48 മണിക്കൂറിന് ശേഷം മാത്രമാണ് യുപിഐ ഇടപാടില്‍ രസീത് ലഭിക്കുക. അതേസമയം ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നേരത്തെ നിരവധി താരങ്ങള്‍ അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.












Click it and Unblock the Notifications