Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരക്ഷിതരെന്ന് വിശ്വസിച്ചവരെല്ലാം മരിച്ചു, കുടുംബത്തില്‍ ബാക്കിയുള്ളവര്‍ ആരെന്ന് അറിയില്ല'

അബുദാബി: വയനാട് ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഉറ്റവര്‍ പലരും നഷ്ടപ്പെട്ട് നെഞ്ചുതകര്‍ന്ന് നില്‍ക്കുന്ന കാഴ്ച്ചയാണ് വയനാട്ടില്‍ നിന്ന് കാണാനാവുക. എന്നാല്‍ യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഷാജഹാന്‍ കുറ്റിയത്തിന് കുടുംബത്തിലെ നിരവധി പേരെയാണ് നഷ്ടമായത്. നാട്ടില്‍ ഇല്ലെങ്കിലും തന്റെ മനസ്സ് നാട്ടിലാണെന്ന് ഷാജഹാന്‍ പറയുന്നു.

ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നഷ്ടമായത്. ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറിയാണ് ഷാജഹാന്റെ കുടുംബം താമസിക്കുന്നത്. അതുകൊണ്ട് ഷാജഹാന്റെ ഭാര്യയും മക്കളും സുരക്ഷിതരാണ്. എന്നാല്‍ തന്റെ നിരവധി ബന്ധുക്കള്‍ മരിച്ചതായി ഷാജഹാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

wyd-landslide

അതേസമയം മുണ്ടക്കൈയിലെ ദുരന്തത്തില്‍ നിരവധി പേരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഷാജഹാന്‍ പറയുന്നു. പന്ത്രണ്ട് സുഹൃത്തുക്കളെയാണ് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇപ്പോള്‍ ലഭിച്ചിട്ടില്ല. കുടുംബത്തിലെ എത്ര പേര്‍ അവശേഷിക്കുന്നുണ്ടെന്ന് പോലും അറിയില്ലെന്നും, ആളുകള്‍ ഇപ്പോഴും ആശുപത്രികളിലെത്തി തിരയുകയാണെന്നും ഷാജഹാന്‍ പറഞ്ഞു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് 37കാരനായ ഷാജഹാന്‍.

ചൂരല്‍മല സ്വദേശിയാണ് അദ്ദേഹം. എല്ലാവരും സുരക്ഷിതരായി ഇരിക്കണേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ പ്രാര്‍ത്ഥനകളെല്ലാം തെറ്റുകയാണ്. സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന പലരുടെയും ചിത്രങ്ങള്‍ ഓരോ മണിക്കൂറില്‍ ലഭിക്കുകയാണ്. ചിലര്‍ മരിച്ചു. അതുപോലെ ചിലരെ കാണാതായിട്ടുണ്ടെന്നും ഷാജഹന്‍ പറഞ്ഞു.

അതേസമയം ചോദിക്കുന്ന എല്ലാവരും പറയുന്നത് പ്രിയപ്പെട്ടവരെ തിരയുകയാണെന്നാണ്. തന്റെ മകള്‍ക്ക് അവരുടെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. മൂത്ത മകളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സാധിക്കുന്നില്ല. തന്റെ സുഹൃത്തുക്കള്‍ നഷ്ടമായ വേദന വേറെയുമുണ്ട്.

ഓരോ തവണ മകളെ വിളിക്കുമ്പോഴും നിര്‍ത്താതെയുള്ള കരച്ചിലാണ് കേള്‍ക്കുന്നത്. അത് ഒരുപാട് വേദനിപ്പിക്കുന്നു. മക്കള്‍ പഠിച്ചിരുന്ന സ്‌കൂളെല്ലാം തകര്‍ന്നിരിക്കുകയാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകളും മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇളയ മകളുമെല്ലാം ഈ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അത് ഇപ്പോള്‍ അവിടെയില്ല. വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് മറ്റൊരു സ്‌കൂളുള്ളത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ ഭാവി പഠനം എങ്ങനെയെന്ന ആശങ്കയും ഈ അച്ഛനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+