വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിന്റെ അരികുകൾ ഉയർന്നു അപകടഭീഷണി ഉയർത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിന്റെ അരികുകൾ ഉയർന്നു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. അഴുക്കുചാലുകൾ നികന്ന് റോഡരികിലൂടെ വെളളമൊഴുകുന്നതാണ് കോടികൾ മുടക്കിയ റോഡ് തകരാൻ കാരണം. ചുരം റോഡിലെ മുഴുവൻ വളവുകളിലും അരികുകൾ ഉയർന്നു നിൽക്കുകയാണ്.

രണ്ട് പേർ കൈകൾ പിടിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു, ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെയും... ലെസ്ബിയൻ!!

ഇതുകാരണം വലിയ വാഹനങ്ങൾ സൈഡിലേക്ക് ഇറക്കിനിർത്താൻ സൗകര്യമില്ലാതെ ഡ്രൈവർമാർ പ്രയാസപ്പെടുകയാണ്. ബൈക്ക് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്.

churam

റോഡരികുകൾ കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ കെഎസ്ടിപി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം ചുരം റോഡ് സന്ദർശിച്ച കലക്ടർ യു.വി. ജോസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ചുരം റോഡ് വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
wayanad pakrathalam road becomes danger of threat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്