രണ്ട് പേർ കൈകൾ പിടിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു, ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെയും... ലെസ്ബിയൻ!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ലെസ്ബിയൻ എന്നാരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം | Oneindia Malayalam

  ബെംഗളൂരു: കർണാടകയിൽ ഹോസ്റ്റലിൽ നിന്ന് താമസിക്കുന്ന പെൺകുട്ടിക്ക് ക്രൂര പീഡനം. സ്വവർഗാനുരാഗി എന്ന് ആരോപിച്ചായിരുന്നു പീഡനം. കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പതിനഞ്ച് വയസ്സ് പ്രായമുള്ള പെൺകുട്ടിക്ക് നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഡിസംബർ മാസം അവസാനം ക്രൂരമായി പീഡനമായിരുന്നു എൽക്കേണ്ടി വന്നത്. മണിപ്പൂർ സ്വദേശിയാണ് വിദ്യർത്ഥിനി.

  ഹോസ്റ്റൽ വാർഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെൺകുട്ടിക്കെതിരെ പീഡനം നടന്നത്. റൂംമേറ്റ്സിന്റെ സഹോയത്തോടെ പെൺകുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെക്കുകയും മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. സ്വർഗാനുരാഗിയാണെന്ന ആരോപണത്തെ തുടർന്ന് ദൈവനീതിക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു വാർഡന്റെ പീഡനം. നിരന്തരമായ പീഡനം നടന്നിട്ടും പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.

  ശാരീരികാവസ്ഥയിൽ സംശയം

  ശാരീരികാവസ്ഥയിൽ സംശയം

  പെൺകുട്ടിയുടെ ശാരീരിക അവസ്ഥയിൽ സംശയം തോന്നിയ സഹപാഠികൽ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ പീഡന വിവരങ്ങൾ അറിയുന്നത്. തുടർന്ന് സഹപാഠികൾ പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.

  പരാതി നൽകി

  പരാതി നൽകി

  ബാലാവകാശ കമ്മീഷനിലും ചൈൽഡ് ലൈനിലും കുട്ടിയുടെ സഹോദരൻ പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനായി സ്കൂലിൽ ചെന്ന് ജില്ല ശിശു സംരക്ഷണ സമിതി ഓഫീസർ കുമാര സ്വാമി സന്ദർശിച്ചു.

  സ്കൂളിൽ നിന്ന് നല്ല സഹകരണം

  സ്കൂളിൽ നിന്ന് നല്ല സഹകരണം

  കൂടുതൽ അന്വേഷണത്തിന് ശേഷം കേസിൽ‌ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് കുമാര സ്വാമി പറഞ്ഞു. അതേസമയം പെൺകുട്ടിക്ക് സ്കൂളിൽ നല്ല പിന്തുണയാണ് നൽകുന്നതെന്ന് പെൺകുട്ടിയുടെ സഹോദരൻ രഞ്ജിത്ത് പറഞ്ഞു. പെൺകുട്ടിക്ക് തുടർന്നും ആതേ സ്കൂളിൽ പഠിക്കാനുള്ള അനുവാദം ഹെഡ്മിസ്ട്രസ് നൽകി.

  മാനസികവും ശാരീരികയുമായി തളർന്നു

  മാനസികവും ശാരീരികയുമായി തളർന്നു

  സഹോദരി മാനസികവും ശാരീരികവുമായി തളർന്നിരിക്കുകയാണ്. അവൾ സുഖമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത എനിക്കുണ്ട്. പരീക്ഷ എഴുതാനുള്ള അനുവാദം ഹെഡ്മിസ്ട്രസ് നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ സഹോദരൻ രഞ്ജിത്ത് പറഞ്ഞു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  They put chilli pwder my mouth: Teen beaten Karnataka hostel lesbian rumour

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്