Wayanad Result LIVE: വയനാട് ഫലം: വയനാട് മണ്ഡലം എന്തുകൊണ്ടും ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്നായി മാറിയിട്ട് ഇത് രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലാണ് ആദ്യമായി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പേര് ഉയർന്നു കേട്ടത്. വമ്പൻ ഭൂരിപക്ഷത്തിൽ കന്നിയങ്കത്തിൽ തന്നെ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജയിച്ചു കയറിയിരുന്നു.
Jun 04, 2024, 8:30 pm IST
വീണ്ടും രാഹുൽ ഗാന്ധിക്ക് മാമത്ത് ലീഡ്
വയനാട്ടിൽ വീണ്ടും വൻ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധി. 3,64,422 വോട്ടുകൾക്കാണ് ഇത്തവണ രാഹുലിന്റെ ജയം. കഴിഞ്ഞ തവണ നാലര ലക്ഷം കടന്ന സ്ഥാനത്താണിത്.
Jun 04, 2024, 4:22 pm IST
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ജയം
Jun 04, 2024, 12:10 pm IST
രാഹുലിന്റെ ലീഡ് രണ്ട് ലക്ഷ്യത്തിലേക്ക്
വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നിലവിൽ ഒരു ലക്ഷത്തിൽ തൊണ്ണൂറായിരത്തിന് മുകളിൽ വോട്ടുകളാണ് രാഹുൽ ഗാന്ധി തന്റെ രണ്ടാം വരവിൽ വയനാട് മണ്ഡലത്തിൽ നിന്ന് വാരികൂട്ടിയത്.
Jun 04, 2024, 10:57 am IST
രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് ശേഷം ലീഡ് നേടിയ രാഹുൽ ഇതുവരെ പിന്നിലേക്ക് പോയിരുന്നില്ല. തുടർച്ചയായി ലീഡ് ഉയർത്തിയ രാഹുൽ ഒരു ലക്ഷത്തിലേക്ക് കടന്നതോടെ വിജയം ഉറപ്പായി കഴിഞ്ഞു.
Jun 04, 2024, 10:20 am IST
രാഹുലിന്റെ ഭൂരിപക്ഷം 60000 കടന്നു
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 60000 കടന്നു. വൈകാതെ ഒരു ലക്ഷത്തിലേക്ക് എത്തുമെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ തവണ മണ്ഡലത്തിൽ നാലര ലക്ഷം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഇതിലേക്ക് എത്താൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
Jun 04, 2024, 10:00 am IST
രാഹുലിന്റെ ലീഡ് 50000 കടന്നു
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില 57000 വോട്ടുകൾ പിന്നിട്ടു. തുടക്കത്തിലേ കാണിച്ച ട്രെൻഡ് തന്നെയാണ് ഇവിടെ ഇപ്പോഴും തുടർന്ന് പോവുന്നത്.
Jun 04, 2024, 9:32 am IST
വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നേറുന്നു
വയനാട്ടിൽ രാഹുൽ ഗാന്ധി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. നിലവിൽ ഭൂരിപക്ഷം 20000 വോട്ടുകളിലേക്ക് നീങ്ങുകയാണ്.
Jun 04, 2024, 8:29 am IST
രാഹുൽ ഗാന്ധി മുന്നിൽ
Jun 04, 2024, 8:08 am IST
രാഹുൽ ഗാന്ധി മുന്നിൽ
ആദ്യ ഫല സൂചനകളിൽ രാഹുൽ ഗാന്ധി വയനാട്ടിൽ 52 വോട്ടുകൾക്ക് മുന്നിൽ
Jun 04, 2024, 8:06 am IST
ബിജെപി അഞ്ച് സീറ്റ് നേടുമെന്ന് സുരേന്ദ്രൻ
അഞ്ച് സീറ്റിലെങ്കിലും വിജയിക്കാൻ കഴിയുന്ന ജനപിന്തുണ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ഇത്തവണ വലിയ പിന്തുണ നരേന്ദ്ര മോദിക്ക് അനുകൂലമായി കേരളത്തിലുണ്ടായെന്നും, ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
Jun 04, 2024, 8:00 am IST
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
കോൺഗ്രസ് - രാഹുൽ ഗാന്ധി - 7,06,367
സിപിഐ - പിപി സുനീർ - 2,74,597
ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 78,816
ഭൂരിപക്ഷം - 4,31,770
Jun 04, 2024, 7:39 am IST
വോട്ടെണ്ണൽ ഉടൻ ആരംഭിക്കും
എട്ട് മണിയോടെ പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെയാവും വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങുക.
Jun 04, 2024, 7:31 am IST
2019ലെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
Jun 04, 2024, 6:57 am IST
രാഹുൽ ഗാന്ധി മത്സര രംഗത്തുള്ളതിനാൽ തന്നെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് വയനാട്. റായ്ബറേലിയിൽ കൂടി രാഹുൽ മത്സരിച്ചതോടെ ഇന്നത്തെ ഫലം ഏറെ നിർണായകമാകും.
Jun 03, 2024, 5:34 pm IST
ഇത്തവണ രാഹുൽ ഗാന്ധിക്ക് എതിരായി മത്സരിക്കുന്നത് സിപിഐ നേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ്.
Jun 03, 2024, 5:34 pm IST
കഴിഞ്ഞ തവണ നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്.
Jun 03, 2024, 5:34 pm IST
നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് വയനാട് മണ്ഡലം. കോൺഗ്രസാണ് കുറച്ചധികം കാലങ്ങളായി ഇവിടെ മത്സരിക്കുന്നത്.
Jun 03, 2024, 5:34 pm IST
കേരളം
ഏപ്രിൽ 26ന് കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലങ്ങൾക്ക് ഒപ്പമാണ് വയനാട്ടിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്.
5:34 PM, 3 Jun
കേരളം
ഏപ്രിൽ 26ന് കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലങ്ങൾക്ക് ഒപ്പമാണ് വയനാട്ടിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്.
5:34 PM, 3 Jun
നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് വയനാട് മണ്ഡലം. കോൺഗ്രസാണ് കുറച്ചധികം കാലങ്ങളായി ഇവിടെ മത്സരിക്കുന്നത്.
5:34 PM, 3 Jun
കഴിഞ്ഞ തവണ നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്.
5:34 PM, 3 Jun
ഇത്തവണ രാഹുൽ ഗാന്ധിക്ക് എതിരായി മത്സരിക്കുന്നത് സിപിഐ നേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ്.
6:57 AM, 4 Jun
രാഹുൽ ഗാന്ധി മത്സര രംഗത്തുള്ളതിനാൽ തന്നെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് വയനാട്. റായ്ബറേലിയിൽ കൂടി രാഹുൽ മത്സരിച്ചതോടെ ഇന്നത്തെ ഫലം ഏറെ നിർണായകമാകും.
7:31 AM, 4 Jun
2019ലെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
7:39 AM, 4 Jun
വോട്ടെണ്ണൽ ഉടൻ ആരംഭിക്കും
എട്ട് മണിയോടെ പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെയാവും വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങുക.
8:00 AM, 4 Jun
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
കോൺഗ്രസ് - രാഹുൽ ഗാന്ധി - 7,06,367
സിപിഐ - പിപി സുനീർ - 2,74,597
ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 78,816
ഭൂരിപക്ഷം - 4,31,770
8:06 AM, 4 Jun
ബിജെപി അഞ്ച് സീറ്റ് നേടുമെന്ന് സുരേന്ദ്രൻ
അഞ്ച് സീറ്റിലെങ്കിലും വിജയിക്കാൻ കഴിയുന്ന ജനപിന്തുണ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ഇത്തവണ വലിയ പിന്തുണ നരേന്ദ്ര മോദിക്ക് അനുകൂലമായി കേരളത്തിലുണ്ടായെന്നും, ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
8:08 AM, 4 Jun
രാഹുൽ ഗാന്ധി മുന്നിൽ
ആദ്യ ഫല സൂചനകളിൽ രാഹുൽ ഗാന്ധി വയനാട്ടിൽ 52 വോട്ടുകൾക്ക് മുന്നിൽ
8:29 AM, 4 Jun
രാഹുൽ ഗാന്ധി മുന്നിൽ
9:32 AM, 4 Jun
വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നേറുന്നു
വയനാട്ടിൽ രാഹുൽ ഗാന്ധി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. നിലവിൽ ഭൂരിപക്ഷം 20000 വോട്ടുകളിലേക്ക് നീങ്ങുകയാണ്.
10:00 AM, 4 Jun
രാഹുലിന്റെ ലീഡ് 50000 കടന്നു
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില 57000 വോട്ടുകൾ പിന്നിട്ടു. തുടക്കത്തിലേ കാണിച്ച ട്രെൻഡ് തന്നെയാണ് ഇവിടെ ഇപ്പോഴും തുടർന്ന് പോവുന്നത്.
10:20 AM, 4 Jun
രാഹുലിന്റെ ഭൂരിപക്ഷം 60000 കടന്നു
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 60000 കടന്നു. വൈകാതെ ഒരു ലക്ഷത്തിലേക്ക് എത്തുമെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ തവണ മണ്ഡലത്തിൽ നാലര ലക്ഷം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഇതിലേക്ക് എത്താൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
10:57 AM, 4 Jun
രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് ശേഷം ലീഡ് നേടിയ രാഹുൽ ഇതുവരെ പിന്നിലേക്ക് പോയിരുന്നില്ല. തുടർച്ചയായി ലീഡ് ഉയർത്തിയ രാഹുൽ ഒരു ലക്ഷത്തിലേക്ക് കടന്നതോടെ വിജയം ഉറപ്പായി കഴിഞ്ഞു.
12:10 PM, 4 Jun
രാഹുലിന്റെ ലീഡ് രണ്ട് ലക്ഷ്യത്തിലേക്ക്
വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നിലവിൽ ഒരു ലക്ഷത്തിൽ തൊണ്ണൂറായിരത്തിന് മുകളിൽ വോട്ടുകളാണ് രാഹുൽ ഗാന്ധി തന്റെ രണ്ടാം വരവിൽ വയനാട് മണ്ഡലത്തിൽ നിന്ന് വാരികൂട്ടിയത്.
4:22 PM, 4 Jun
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ജയം
8:30 PM, 4 Jun
വീണ്ടും രാഹുൽ ഗാന്ധിക്ക് മാമത്ത് ലീഡ്
വയനാട്ടിൽ വീണ്ടും വൻ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധി. 3,64,422 വോട്ടുകൾക്കാണ് ഇത്തവണ രാഹുലിന്റെ ജയം. കഴിഞ്ഞ തവണ നാലര ലക്ഷം കടന്ന സ്ഥാനത്താണിത്.
എന്നാൽ കാലം മാറി, കഥ മാറി എന്നാണ് ഇത്തവണ എൽഡിഎഫും എൻഡിഎയും നൽകുന്ന മുന്നറിയിപ്പ്. എൽഡിഎഫിന് വേണ്ടി മുതിർന്ന സിപിഐ നേതാവ് ആനി രാജയാണ് കളത്തിൽ ഇറങ്ങിയത്. രാഹുലിനെ പോലെയൊരു ദേശീയ നേതാവിനെ നേരിടാൻ ദേശീയ തലത്തിൽ മികവ് തെളിയിച്ച വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഐ മുതിർന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ രണ്ട് മുന്നണികളെയും വെല്ലുവിളിച്ചു കൊണ്ട് മറുവശത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ നേരിട്ട് ഇറങ്ങിയതോടെ വയനാട് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ യുദ്ധഭൂമിയായി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുലിനെ എതിരിടുന്ന സുരേന്ദ്രൻ വോട്ട് പിടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
രാഹുൽ ഗാന്ധിയാവട്ടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും പ്രചരണവും വോട്ടെടുപ്പും ഒക്കെ കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്. ഇനി ഒരു പക്ഷേ രണ്ട് മണ്ഡലങ്ങളും ജയിച്ചാൽ രാഹുൽ ഏതിനെ കൈയൊഴിയും എന്നാണ് കണ്ടറിയേണ്ടത്. അതറിയാൻ വോട്ടെണ്ണൽ അവസാനം വരെ കാത്തിരിക്കേണ്ടി വരും.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.