Wayanad Result: വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിൽ; ആദ്യ ഫല സൂചന പുറത്ത്
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ ആദ്യ ഫല സൂചനകൾ പുറത്ത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് പിന്നാലെ രാഹുൽ ഗാന്ധി മുന്നിലാണ്. വ്യക്തമായ മുൻതൂക്കമാണ് ഇതിൽ പ്രകടമാവുന്നത്. വയനാടിന് പുറമെ രാഹുൽ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ മുന്നിട്ട് നിൽക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവേ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു എന്നതാണ് പ്രധാന കാര്യം.

തുടക്കം മുതൽ ലീഡ് നിലനിർത്തി പോരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ വൺ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ തവണ നാലര ലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്.
ഇത്തവണ ഈ ഭൂരിപക്ഷം പിടിക്കാനാവുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറി നിലവിലുള്ളത് എന്നതിനാൽ തന്നെ രാഹുലും കൂട്ടരും ആശങ്കയിലാണ്.
ഇക്കുറി രാഹുൽ വയനാട്ടിൽ വരുന്നതിനെ ബിജെപി വലിയ തോതിൽ വിമർശിച്ചിരുന്നു. ഇത് തിരിച്ചടിയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് ക്യാംപ് പ്രതീക്ഷിക്കുന്നില്ല.












Click it and Unblock the Notifications