Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ പ്രകമ്പനം: ആശങ്ക വേണ്ട, വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടില്ല; ജിയോളജി വകുപ്പ്

വയനാട്: ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ്. പുതിയ വെള്ളത്തിന്റെ ഉറയൊന്നും രൂപപ്പെട്ടിട്ടില്ല. അതുപോലെ കിണറുകളിലെയോ തോടുകളിലെയോ വെള്ളം കലങ്ങിയിട്ടുമില്ല. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജി വകുപ്പ് പറയുന്നു.നേരത്തെ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായിരുന്നു.

നേരത്തെ സീസ്‌മോളജി വകുപ്പ് ഭൂകമ്പമുണ്ടായെന്ന ആശങ്കകളെ തള്ളിയിരുന്നു. ജിയോളജി വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. നെന്മേനി, അമ്പലവയല്‍, പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി അടക്കമുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെയോടെ പ്രകമ്പനം ഉണ്ടായത്.

wayanad-tremors

നേരത്തെ സംസ്ഥാനത്തിന് അകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളില്‍ ഓഗസ്റ്റ് ഒന്‍പതിന് ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. ഉരുള്‍പ്പൊട്ടലോ മണ്ണിടിച്ചിലോ നടന്ന പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍മൂനകള്‍ ഉണ്ടാകാറുണ്ട്.

ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടിലെ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

ഉരുള്‍പ്പൊട്ടല്‍ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങള്‍ കൂടുതല്‍ താഴേക്ക് ചരിഞ്ഞിറങ്ങുന്നതിന്റെ പ്രകമ്പനമാവാം അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ നിഗമനം. വയനാട്ടിലോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട ഇടിമുഴക്കവും പ്രകമ്പനവും ഭൂകമ്പമല്ലെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നേരത്തെ സ്ഥിരീകരിച്ചത്.

വെള്ളം കയറിയിരിക്കുന്ന പാറക്കൂട്ടങ്ങള്‍, കൂടുതല്‍ സ്ഥിരതയാര്‍ന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം നടത്തുന്ന സ്വാഭാവിക പ്രതിഭാസമാണിതെന്നാണ് കരുതുന്നത്. സീസ്‌മോളജി വിഭാഗം കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്ററുകളിലൊന്നിലും ഭൂകമ്പം ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല.

കോഴിക്കോട് ജില്ലയിലും ഒരേസമയം പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. താമരശ്ശേരി ഭാഗത്താണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്. കുറച്ചുനേരത്തേക്ക് എങ്കിലും ഇതേ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. അതേസമയം വയനാട്ടിലും കോഴിക്കോട്ടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പാലക്കാട് അലനല്ലൂര്‍ കുഞ്ഞിക്കുളത്താണ് പ്രകമ്പനമുണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി. നഗരസഭ പരിധിയിലെ ചിലയിടങ്ങളില്‍ ഉഗ്ര ശബ്ദമാണ് കേട്ടത്. അലനല്ലൂരെ പ്രകമ്പനത്തില്‍ ജനറല്‍ കുലുങ്ങിയെന്നും, വലിയ ശബ്ദം കേട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു. മലപ്പുറത്തെ എടപ്പാളിലും പരിസര പ്രദേശങ്ങളിലുമാണ് പ്രകമ്പനമുണ്ടായത്. ഭൂമിക്ക് ചെറിയ രീതിയിലുള്ള വിറയലും, ശബ്ദവും കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+