Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന്റെ താളവും ഈണവും ഉൾക്കൊണ്ട 'വയനാട് വൈബ്‌സ്' വൻവിജയം; ഇനിയും തുടരുമെന്ന് മന്ത്രി റിയാസ്

മാനന്തവാടി: വയനാടിന്റെ സ്വത്വം വിളിച്ചോതുന്ന 'വയനാട് വൈബ്‌സ്' സംഗീതവിരുന്നിന് വേദിയായി വള്ളിയൂർക്കാവ്. വൻ ജനപങ്കാളിത്തത്തോടെയാണ് ഇവിടെ പരിപാടി നടന്നത്. വയനാടിന്റെ ഗോത്രജീവിതത്തിന്റെയും സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും താളം കോർത്തിണക്കിയാണ് ടൂറിസം വകുപ്പ് ഏപ്രിൽ 27ന് വൈകുന്നേരം പരിപാടി സംഘടിപ്പിച്ചത്.

നിറഞ്ഞ സദസിന് മുന്നിൽ ജില്ലയുടെ തനതായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇത് മാറുകയും ചെയ്‌തു. പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌. മാനന്തവാടി വള്ളിയൂർക്കാവ് മൈതാനിയിൽ ആയിരക്കണക്കിന് കാഴ്‌ച്ചക്കാരെ സാക്ഷിയാക്കിയിരുന്നു മന്ത്രി 'വയനാട് വൈബ്‌സ്' ഉദ്‌ഘാടനം ചെയ്‌തത്‌.

wayanadvibes2025

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ ഒആർ കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാടിനെ ഒരിക്കലും നഷ്‌ടപ്പെടുത്താത്ത വൈവിധ്യമാർന്ന ആകർഷണ കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനായി വർഷം തോറും ഈ പരിപാടി നടത്തുമെന്നാണ് ചടങ്ങിൽ സംസാരിക്കവേ മന്ത്രി റിയാസ് പ്രഖ്യാപിച്ചത്.

'വയനാടിന്റെ ടൂറിസം വൈദഗ്ധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക മാർക്കറ്റിംഗ് ക്യാമ്പയിനുകളും പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ല രൂപീകരിച്ചതിനുശേഷം ഇതുവരെയുള്ള കണക്കുകൾ എടുത്താൽ വിനോദസഞ്ചാരികളുടെ വരവിൽ സർവകാല റെക്കോർഡ് കൈവരിച്ചു' മന്ത്രി ചടങ്ങിൽ പറഞ്ഞു.

ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, കേരളത്തിലുടനീളമുള്ള റെസ്‌റ്റ് ഹൗസുകൾ സർക്കാർ നവീകരിച്ചുവെന്നും സർക്കാർ അതിഥി മന്ദിരങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗിലൂടെ 25 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും പിണറായി വിജയൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന റിയാസ് പറഞ്ഞു.

'വയനാട് വൈബ്‌സ്' മനോഹരമായ ഈ ജില്ലയുടെ തനതായ സംസ്‌കാരവും അതിനൊപ്പം, കലാപരവും സംഗീതപരവുമായ പാരമ്പര്യങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു. വേദിയിലെ പ്രകടനത്തിന് മുന്നോടിയായി താളവാദ്യക്കാരായ ശിവമണി, സ്‌റ്റീഫൻ ദേവസി, പിന്നണി ഗായകരായ ഹരിചരൺ, ശിഖ പ്രഭാകരൻ എന്നിവരെ മന്ത്രി ആദരിച്ചു.

വയനാട് ജില്ലയുടെ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ച് വലിയൊരു സന്ദേശം നൽകുന്നതാണ് ഈ പരിപാടിയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി കേളു, വയനാടിനായി സർക്കാർ വിഭാവനം ചെയ്‌ത ടൂറിസം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി.

മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സികെ രത്‌നവല്ലി, കൗൺസിലർ കെസി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി, വയനാട് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ, മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരത്, കോഴിക്കോട് മേഖല ടൂറിസം വകുപ്പ് ജൂനിയർ ഡയറക്ടർ ഡി ഗിരീഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് മുമ്പ് പ്രദേശവാസികളായ യുവാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന 'തുടിതാളം' എന്ന ആദിവാസി സംഗീത സംഘം തദ്ദേശീയ സംഗീതവും കലാരൂപങ്ങളും അവതരിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ് കുമാറായിരുന്നു പരിപാടിയുടെ ഷോ സംവിധായകൻ.

ഇതിന് പുറമേ ആട്ടം കലാവേദിയിലെ 25 ശിങ്കാരിമേള കലാകാരന്മാരുടെ താളാത്മകമായ പ്രകടനങ്ങൾ അരങ്ങേറിയ സംഗീത പരിപാടിക്ക് ശിവമണിയും സ്‌റ്റീഫൻ ദേവസ്സിയും നേതൃത്വം നൽകി. ഹരി ചരണും സ്‌റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകരനും നയിച്ച ലൈവ് കച്ചേരിയായിരുന്നു പരിപാടിയുടെ മറ്റൊരു ആകർഷണം. വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി പൂർത്തിയാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+