പീഡനം തുറന്ന് പറഞ്ഞതിന് പലതരത്തിലുള്ള അക്രമങ്ങൾ, ലീന മണിമേഖലയ്ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി
കൊച്ചി: സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രണ്ട് വര്‍ഷം മുന്‍പ് തമിഴ് സിനിമാ സംവിധായകന്‍ സുസി ഗണേശന് എതിരെ ലീന മണിമേഖല മീടൂ ആരോപണം ഉയര്‍ത്തിയിരുന്നു.
ഈ ആരോപണത്തിന്റെ പേരില്‍ തന്റെ വിദേശ യാത്രയും പഠനവും അടക്കം മുടക്കാന്‍ സുസി ഗണേശന്‍ ശ്രമിക്കുന്നതായി ലീന മണിമേഖല ആരോപിക്കുന്നു. സുസി ഗണേശന്‍ കോടതിയില്‍ ലീന മണിമേഖലയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ഇതിന് പിറകെ ലീന മണിമേഖലയുടെ പാസ്‌പോര്‍ട്ട് ആര്‍ടിഒ പിടിച്ചെടുത്തതായും ആരോപിക്കുന്നു. താൻ നേരിട്ട പീഡനത്തെ കുറിച്ച് ഒരു സ്ത്രീ തുറന്ന് പറയുമ്പോൾ അവരുടെ കരിയറടക്കം തല്ലിത്തകർക്കുന്ന തെറ്റായ പ്രവണതയുടെ ആവർത്തനമാണ് ഈ സംഭവം എന്ന് ഡബ്ല്യൂസിസി പ്രതികരിക്കുന്നു.

ഡബ്ല്യൂസിസിയുടെ പ്രതികരണം ഇങ്ങനെ: '' #മീടു ക്യാമ്പെയിനിന്റെ ഭാഗമായി മുന്നോട്ട് വന്ന് തങ്ങൾ നേരിട്ട അതിക്രമങ്ങളെ തുറന്നു പറയാൻ ധൈര്യം കാണിച്ച എല്ലാ സ്ത്രീകൾക്കൊപ്പവും ശക്തമായി ഡബ്ല്യൂസിസി നിലകൊള്ളുന്നു. തങ്ങളുടെ ജീവനും ഉപജീവന മാർഗ്ഗത്തെയും അപകടത്തിലാകുമ്മെന്നറിഞ്ഞിട്ടും അവരുടെ നേരെ ലൈംഗിക ചൂഷണം നടത്തിയവരെ പുറത്തു കൊണ്ട് വരാൻ ഇവരെല്ലാവരും നിരന്തരം പ്രയത്നിച്ചു. ഇന്ന്, ഞങ്ങളുടെ സഹോദരിയും, ഡയറക്ടറുമായ ലീന മണിമേഖലൈ തന്റെ പീഡനത്തെക്കുറിച്ച് സധൈര്യപൂർവ്വം സംസാരിച്ചതിന്, സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പലതരത്തിലുള്ള അക്രമങ്ങൾ നേരിട്ടു വരുന്നു.

ലീനയുടെ ഏറ്റവും പുതിയ ചിത്രമായ "മാടത്തി" ഈ ഫാൾ സീസണിൽ (2021) ഹാർവാർഡ്, ചിക്കാഗോ, കൊളംബിയ, മിനിസോട്ട എന്നിവയുൾപ്പെടെ വടക്കേ അമേരിക്കയിലുടനീളമുള്ള പതിനഞ്ച് സർവകലാശാലകൾ പ്രദർശിപ്പിക്കാനും, ലെക്‌ചറിങ്ങിനു വേണ്ടിയും ക്ഷണിച്ചിരിക്കുകയാണ്. ലീന ഇപ്പോൾ കാനഡയിലെ യോർക്ക് സർവകലാശാലയിൽ ഫൈൻ ആർട്സിൽ പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദവും ചെയ്തു വരികയാണ്.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

ലീന പുറത്തു പറഞ്ഞ ആളുടെ പേര്; സുസി ഗണേശൻ എന്നാണ്; ലീനയെ കൂടാതെ മറ്റൊരാൾ കൂടി ഇയാൾക്കെതിരെ ഇതേ ആരോപണം സാക്ഷ്യപെടുത്തിയിട്ടുണ്ട്. ഈ കാരണത്താൽ അപകീർത്തിക്കേസ് ഉൾപ്പെടെ 17 പരാതികൾ കോടതിയിൽ ലീനക്കെതിരെ സമർപ്പിച്ചു. ഇപ്പോഴും വിശദീകരണം നൽകാത്ത ഒരു നടപടിയിൽ, ലീനയുടെ പാസ്‌പോർട്ട് ആർടിഒ പിടിച്ചെടുത്തു. ഈ സമ്മർദ്ദപരമായ പ്രവർത്തനങ്ങൾ അവരുടെ മികച്ച അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.

ഒരു സ്ത്രീ അവൾ നേരിട്ട പീഡനത്തെക്കുറിച്ച് പുറം ലോകത്തോട് പറയുമ്പോൾ, അവരുടെ കരിയർ സാധ്യതകളെ തല്ലിക്കെടുത്തുകയും, അവരുടെ ആദർശത്തെയും, മനോഭാവത്തെയും തകർക്കുന്ന കൂടുതൽ പീഡനങ്ങൾ നേരിടുകയും ചെയ്യുന്നതിന്റെ ആവർത്തിച്ചുള്ള ഒരു തെറ്റായ പ്രവണത കൂടിയാണ് ഈ സംഭവം. പ്രതിസന്ധി നിറഞ്ഞ ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ലീനയ്ക്കു പൂർണ്ണ പിന്തുണ നൽകാൻ ചലച്ചിത്രമേഖലയിലെ മറ്റ് അംഗങ്ങളോട് ഡബ്ല്യു.സി.സി അഭ്യർത്ഥിക്കുന്നു.
Recommended Video

#മീടു മൂവ്മെന്റ് നിരവധി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ട്, എന്നാൽ നമ്മുടെ തന്നെ സുരക്ഷിതതിനു വേണ്ടി എല്ലാം ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകേണ്ടി വരുന്നവരെ പിന്തുണയ്ക്കുകയും, നമ്മുടെ ഏവരുടെയും ജോലിസ്ഥലം ഏറ്റവും സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്''. 2005ല്‍ സുസി ഗണേഷനെ അഭിമുഖം നടത്തിയതിന് ശേഷം കാറില്‍ ഒരുമിച്ച് തിരിച്ച് പോകുന്ന വഴിയില്‍ വെച്ച് പീഡനത്തിന് ശ്രമിച്ചു എന്നാണ് ലീന മണിമേഖല ഉയര്‍ത്തിയ ആരോപണം. 2017ല്‍ ഈ ആരോപണം ഉന്നയിക്കുമ്പോള്‍ ലീന മണിമേഖല സുസി ഗണേശന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സുചി ലീക്ക്‌സിന് പിന്നാലെ തമിഴ് സിനിമയെ പിടിച്ച് കുലുക്കിയ നിരവധി മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സുസി ഗണേശന്റെ പേര് ലീന മണിമേഖല വെളിപ്പെടുത്തുകയായിരുന്നു..
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications