'പിണറായിസം അവസാനിപ്പിക്കും, ജീവനോട് ഉണ്ടെങ്കിൽ ടീം യുഡിഎഫിനൊപ്പം തന്നെ ഉറച്ചു നിൽക്കും'; പിവി അൻവർ
മലപ്പുറം: കേരള സർക്കാരെടുക്കുന്ന കള്ളക്കേസുകൾക്കെതിരെ കോടതിയിൽ പോരാട്ടം തുടരുമെന്നും പിണറായിസത്തെ അവസാനിപ്പിക്കാൻ ടീം യുഡിഎഫിനൊപ്പം ജീവനോടെ ഉണ്ടെങ്കിൽ മുന്നിൽ നിൽക്കുമെന്നും മുൻ എംഎൽഎയും തൃണമൂൽ നേതാവുമായ പിവി അൻവർ. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.
ഇഡിയുടെ ചോദ്യം ചെയ്യലിൽ കൃത്യമായ ഉത്തരം നൽകാനും തന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ടെന്നും അവർ ആ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും പിവി അൻവർ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും അൻവർ ആരോപിച്ചു.

ചില വാർത്താ ചാനലുകളിൽ എന്നെ അറസ്‌റ്റ് ചെയ്‌തെന്ന രീതിയിൽ വാർത്ത വന്നു. ഇതിലൂടെ എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർക്ക് വലിയ വിഷമങ്ങളും പ്രയാസവും ഉണ്ടായെന്ന് അറിഞ്ഞു. സാമ്പത്തിക ആവശ്യം വന്നപ്പോൾ വായ്‌പയെടുത്ത വ്യക്തിയാണ് ഞാൻ. ഒൻപത് കോടി രൂപ വായ്‌പയെടുത്തതിന്റെ ഭാഗമായി അഞ്ച് കോടി 79 ലക്ഷം രൂപ തിരിച്ചടവും നടത്തി; പിവി അൻവർ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി തിരിച്ചടവ് മുടങ്ങി. കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ നിന്നാണ് ലോണെടുത്തത്. എന്നാൽ തട്ടിപ്പിനുവേണ്ടി വായ്‌പയെടുത്തു എന്ന രീതിയിൽ കേരളത്തിലെ വിജിലൻസ് എനിക്കെതിരെ തട്ടിപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണിത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്; അദ്ദേഹം ആരോപിച്ചു.
പിണറായി സർക്കാരിനെതിരേയും പിണറായിസത്തിനെതിരേയും മരുമോനിസത്തിനെതിരേയും ശക്തമായ നിലപാടെടുത്തതോടെയാണ് എന്റെ പേരിൽ നിരവധിയായ കേസുകൾ രജിസ്‌റ്റർ ചെയ്‌തു തുടങ്ങിയത്.
എന്നാൽ ഞാൻ പ്രതീക്ഷയർപ്പിക്കുന്നത് നീതിന്യായവ്യവസ്ഥയിലാണ്. എനിക്കെതിരേയുള്ള നിരവധിയായ കള്ളക്കേസുകളിൽ എപ്പോഴും ആശ്വാസമായതും നീതി ലഭിച്ചതും കേരളത്തിലെ കോടതികളിൽ നിന്നായിരുന്നു; അൻവർ പറഞ്ഞു.
ഈ ഘട്ടത്തിൽ എന്നോടൊപ്പം നിന്ന് എനിക്കുവേണ്ടി പ്രാർഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കും. പിണറായിസത്തെ അവസാനിപ്പിക്കാൻ ടീം യുഡിഎഫിനൊപ്പം നിന്നുകൊണ്ട് ശക്തമായ പോരാട്ടം നയിക്കാൻ ഞങ്ങളും ഉണ്ടാവും. ജീവനോടെ ഉണ്ടെങ്കിൽ ഇതിനായി മുന്നിൽത്തന്നെ ഞാൻ ഉണ്ടാകും; പിവി അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, പിവി അൻവറിനെ ഇഡി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നടപടി. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. കെഎഫ്‌സിയിലെ വായ്‌പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications