കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അതി തീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത വേണം !

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, അവശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് പ്രകാരം, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും അതിതീവ്രമഴയുടെ ഭാഗമായി ജാഗ്രതാ നിർദ്ദേശം നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും അതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് നിലവിലെ മഴയ്ക്ക് കാരണം.

rain

മെയ് 18 - ന് തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കാണ് ഇന്ന് സാധ്യത. അതിനാൽ, ഈ മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

Recommended Video

cmsvideo
തിരുവനന്തപുരം: മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

അതേസമയം, ജില്ലാ - താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. അതേസമയം, അതിശക്തമായ മഴ മുന്നറിയിപ്പ് സാഹചര്യം കണക്കിലെടുത്ത് മാറി താമസിക്കേണ്ട സ്ഥലങ്ങളിൽ നിന്നുളളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിച്ചു ജാഗ്രത സ്വീകരിക്കുക.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത നിലനിൽക്കുകയാണ്. പൊതു ജനങ്ങൾ അപകട മേഖലകളിൽ പോകാതെ, ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി സൂക്ഷിക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

അതേസമയം, കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡി ടി പി സിയുടെ കീഴിലെ കേരളാംകുണ്ട്, ചേറൂമ്പ് ഇക്കോ ടൂറിസം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇതിനു പുറമേ, ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി കടൽക്ഷോഭം ശക്തമായാൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും തിരങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് റവന്യു വകുപ്പ് അറിയിച്ചു. മുന്നൂറോളം കുടുംബങ്ങളെയാകും മാറ്റി താമസിപ്പിക്കേണ്ടി വരിക.

 വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായില്ല, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിന്തുണയില്ല വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായില്ല, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിന്തുണയില്ല

തീരദേശത്ത് മഴ തുടരുകയാണെങ്കിലും കാറ്റ് കുറഞ്ഞിട്ടുണ്ട്. എന്നിരിന്നാലും, തീരത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കടൽക്ഷോഭമാണ് തീരദേശ വാസികളെ ദുരിതത്തിൽ ആക്കുന്നത്. പുതുപൊന്നാനി അഴിമുഖത്തോടു ചേർന്നുള്ള വെളിയങ്കോട് മാട്ടുമ്മൽ, പത്തുമുറി, തണ്ണിത്തുറ പാലപ്പെട്ടി കാപ്പിരിക്കാട്, അജ്മേർ നഗർ, പാലപ്പെട്ടി ബീച്ച് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടാകാൻ സാധ്യത ഉള്ളതായി റവന്യു വകുപ്പ് വ്യക്തമാക്കി.

English summary
weather alert: Rain to intensify in Kerala, Orange alert in four districts, here are more information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X