ഇനി നമുക്ക് മഴക്കാലം; സാധാരണ മൺസൂൺ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഡൽഹി: ഈ വർഷം സാധാരണ മൺസൂൺ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ ഉണ്ടായേക്കാം എന്നാണ് പ്രവചനം. ഈ മൺസൂണിനെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ജീവരക്തം എന്ന് വിളിക്കാറുണ്ട്.
ഇന്ത്യയിൽ ജീവിക്കുന്ന പകുതിയിൽ ആധികം ആളുകളും കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കുന്നവർ ആണ്. ഇന്ത്യയിൽ കൃഷി നടത്തുന്ന പ്രദേശങ്ങളിലെ ഏകദേശം 40% പേർക്ക് ജല സേചന സൗകര്യം ഇല്ല.
അതിനാൽ, തന്നെ ഇന്ത്യയുടെ കാർഷികോത്പാദനം വരാനിരിക്കുന്ന മൺസൂണിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നല്ല കാർഷികോത്പാദനത്തിന് മഴ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പുറമെ ഈ മഴ സംസ്ഥാനത്ത് ഉടനീളം തുല്യമായി വ്യാപിക്കേണ്ടതുണ്ട്.

ലോംഗ് പിരീഡ് ആവറേജിന്റെ (എൽ പി എ) ഏകദേശം 99% മഴയും ഇത്തവണ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എൽ പി എയുടെ 96 മുതൽ 104% ഇടയിൽ ആണെങ്കിൽ ആണ് മൺസൂൺ ആയി സാധാരണ കണക്കാക്കപ്പെടുന്നു. ഈ വർഷം, കാലാവസ്ഥ വകുപ്പ് 1971 നും 2020 നും ഇടയിലുള്ള എൽ പി എ കാലയളവ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വരെ, എൽ പി എ കണക്കാക്കുന്നത് 1961 മുതൽ 2010 വരെയാണ്. അഖിലേന്ത്യാ വാർഷിക സാധാരണ മഴ 1176.9 മില്ലി മീറ്ററിനെ അപേക്ഷിച്ച് 1160.1 മില്ലി മീറ്ററായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ഉപ ദ്വീപിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ഇന്ത്യ, ഹിമാലയത്തിന്റെ താഴ്‌വരകൾ, വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണ നിലയിൽ നിന്ന് കൂടുതൽ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉപദ്വീപിന്റെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സാധാരണയിൽ നിലയിൽ നിന്നും കുറഞ്ഞുളള മഴയ്ക്കാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ വിവരങ്ങൾ അനുസരിച്ച് ഓഗസ്റ്റിലെ മൺസൂൺ പ്രവചനം മാത്രം തെറ്റിയിരുന്നു. ഓഗസ്റ്റ് മാസം ഒഴികെ മൺസൂണിനെ കുറിച്ച് നടത്തിയ വകുപ്പിന്റെ പ്രവചനം ഏറെക്കുറെ ശരിയായി നടന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മൊഹപത്ര ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

നിലവിൽ മൺസൂൺ ലഭിക്കുന്നതിന് കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലഭിച്ച മഴയുടെ അളവ് വകുപ്പ് നിരീക്ഷിച്ചിരുന്നു. ലഭിച്ച മഴയുടെ അളവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള വകുപ്പിന്റെ പ്രവചനവും തമ്മിൽ താരതമ്യപ്പെടുത്തി. രണ്ടും തമ്മിൽ ഏകദേശം കൃത്യം ആണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന മെയ് മാസത്തിലെ അവസാന ആഴ്ചയിൽ മൺസൂണിനെ പുതിയ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുംഅതേസമയം, സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസി ആയ സ്കൈമെറ്റും എൽ പി എയുടെ 98% സാധാരണ മഴ ഉണ്ടാകും എന്ന്പറഞ്ഞു. ചൊവ്വാഴ്ച ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
Recommended Video

കേരളത്തിൽ വരുന്ന ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വരുന്ന ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉളളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഉച്ച കഴിഞ്ഞ് 2 മണി മുതൽ മഴ ലഭ്യമാകും. രാത്രി പത്തുമണി വരെ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications