Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ രാജേന്ദ്രന്‍- സച്ചിന്‍ ദേവ് വിവാഹം; സെപ്റ്റംബര്‍ നാലിന്, ചടങ്ങ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെയും ബാലുശേരി എം എല്‍ എ കെ എം സച്ചിന്‍ ദേവിന്റെയും വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എ കെ ജി ഹാളില്‍ പകല്‍ 11ന് ആണ് വിവാഹം നടക്കുക. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയാണ് സച്ചിന്‍ ദേവ്.

മാര്‍ച്ച് ആറാം തിയ്യതി തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ വച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. ആര്യ രാജേന്ദ്രന്‍ എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. മതാചരങ്ങളൊന്നും വിവാഹ ചടങ്ങില്‍ ഉണ്ടാകില്ല എന്നും ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

arya

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പക്ഷേ നിര്‍ബന്ധിക്കരുതെന്നും ആര്യ പറഞ്ഞിരുന്നു. 21 ാം വയസ്സിലാണ് ആര്യ തിരുവനന്തപുരം മേയറാവുന്നത്. തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്സ് കോളേജില്‍ ബി എസ് സി ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആര്യ മേയര്‍ സ്ഥാനത്തെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. സച്ചിന്‍ ദേവ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഗവണ്‍മെന്റ് ലോ കോളേില്‍ നിന്നും എല്‍ എല്‍ ബി ബിരുദവും നേടിയിട്ടുണ്ട്.

എസ് എഫ് ഐ ക്യാമ്പുകളിലെ സൗഹൃദമാണ് പ്രണയമായി വളര്‍ന്നതെന്ന് ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവും നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+