മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് വസ്തുതാ വിരുദ്ധം; വിഴിഞ്ഞം സമരം നിലനില്‍പ്പിന് വേണ്ടി: പത്മജ
തൃശ്ശൂർ: തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം സമരം നിലനിപ്പിനായുള്ള പാവങ്ങളുടെ പോരാട്ടം ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിഴിഞ്ഞം സമരം വികസന വിരുദ്ധമല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പറഞ്ഞ മറുപടികൾ വസ്തുതാ വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും തീരദേശ നിവാസികളുടെയും സമര ആവശ്യങ്ങൾക്ക് എതിരായി സർക്കാർ മുഖം തിരിക്കുന്നത് തികച്ചും ഖേദകരമാണെന്നും പത്മജ വേണുഗോപാല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അവരുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം സമരം നിലനിപ്പിനായുള്ള പാവങ്ങളുടെ പോരാട്ടം ആണ്. ലത്തീൻ കത്തോലിക്ക വിഭാഗം കേരളത്തിന്റെ മക്കൾ. പ്രളയ സമയത്ത് കേരളത്തെ രക്ഷിച്ചവരാണ് അവർ. അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിഴിഞ്ഞം സമരം വികസന വിരുദ്ധമല്ല.. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പറഞ്ഞ മറുപടികൾ വസ്തുതാ വിരുദ്ധം.
വിഴിഞ്ഞം തുറമുഖത്തിന് യു ഡി എഫ് എതിരല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ ജനതയുടെ ആശങ്കകൾ സർക്കാർ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തി പദ്ധതി നടപ്പാക്കണം. 4 വർഷം ആയി സിമന്റ് ഗോഡൗണിൽ കിടക്കുന്ന തീരദേശത്തുള്ള പാവങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാൻ എന്ത് കൊണ്ട് സർക്കാർ പരിഹാരം കണ്ടില്ല. കാലാവസ്ഥ വ്യതിയാനങ്ങൾ, കടൽ ക്ഷോഭം തുടങ്ങി ഗുരുതര പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് മത്സ്യതൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.. അതിന്റെ അടിസ്ഥാനത്തിൽ തീരദേശ ശോഷണത്തെ പറ്റി കൂടുതൽ പഠിക്കണമെന്ന അവരുടെ ആവശ്യം ന്യായമാണ്. സർക്കാർ അതിനെതിരെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണ്.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
ഉമ്മൻചാണ്ടി സർക്കാർ 450 കോടിയുടെ പാക്കേജ് വിഴിഞ്ഞം പദ്ധതിയുടെ ഫലമായി ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ സഹായത്തിനായി പ്രഖ്യാപിച്ചിരുന്നു. എല്‍ ഡി എഫ് സർക്കാർ ആ പാക്കേജ് നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
മത്സ്യത്തൊഴിലാളികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ അല്ല ഇപ്പോൾ സമരം നടത്തുന്നത്. അവരുടെ ജീവിതമാർഗങ്ങൾ, കിടപ്പാടം,കുട്ടികളുടെ വിദ്യാഭ്യാസം , മണ്ണെണ്ണ വിലവർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം , മത്സ്യത്തൊഴിലാളികളുടെയും തീരദേശ നിവാസികളുടെയും സമര ആവശ്യങ്ങൾക്ക് എതിരായി സർക്കാർ മുഖം തിരിക്കുന്നത് തികച്ചും ഖേദകരമാണ്.












Click it and Unblock the Notifications