എന്താണ് പണ്ടാരം ഭൂമി? അതിന്റെ പ്രത്യേകതകൾ എന്തൊക്കെ? കൂടുതലറിയാം
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭൂസമരത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ് പണ്ടാരം ഭൂമി എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടതും ഭൂമി കൈവശം വയ്ക്കുന്നതുമായി ചേർന്നു നിൽക്കുന്നതുമായ ഒട്ടേറെ നടപടിക്രമങ്ങളുമുണ്ട്. നിലവിൽ ലക്ഷദ്വീപിൽ മാത്രമാണ് ഈ വിഷയം ചർച്ചയാവുന്നതെങ്കിലും പഴയ തിരുവിതാംകൂർ പ്രദേശത്ത് ഉൾപ്പെടെ പണ്ടാരം ഭൂമി എന്ന വ്യവസ്ഥ നിലനിന്നിരുന്നു. അതിനെകുറിച്ച് കൂടുതലറിയാം.
എന്താണ് പണ്ടാരം ഭൂമി?
പഴയകാല ചരിത്രരേഖകൾ പരിശോധിച്ചാൽ ഇതിനെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയത് കാണാം. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്‌ടാവായ മാര്‍ത്താണ്ഡവര്‍മ നടത്തിയ പരിഷ്‌കാരപ്രകാരം ഭൂമിയുടെ അവകാശം ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ദാനം എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ഇതിൽ ബഹുഭൂരിഭാഗം ഭൂമിയും പണ്ടാരവകയായിരുന്നു.

പണ്ടാരം വക ഭൂമിയിൽ കൃഷിചെയ്‌ത് ആദായം എടുക്കാമെന്നല്ലാതെ ഇവ ഭാഗംവയ്ക്കാനോ, വില്‍ക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു എന്നതാണ് പ്രത്യേകത. തിരുവിതാംകൂറിലെ പഴയ ഭൂവുടമസ്ഥതാ രേഖകളിൽ അല്ലെങ്കിൽ ആധാരങ്ങളിൽ സ്ഥലം പണ്ടാരവക എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് പത്തൊമ്പതാം നൂറ്റാണ്ടിൽ സർക്കാരിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലമാണ് എന്നാണ് അർത്ഥമാക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി തിരുവിതാംകൂറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിഭൂമി കപ്പയും നെല്ലും കൃഷി ചെയ്യാനായി രാജ്യത്തെ പ്രജകൾക്ക് പാട്ടത്തിന് നൽകിയിരുന്നു. പണ്ടാരപ്പാട്ടം എന്നാണ് ഇതിനെ വിളിച്ചിരുന്നത്.
എന്നാൽ പിൽക്കാലത്ത് ഈ കുടിയന്മാർ തങ്ങളുടെ ഭൂമിക്ക് വേണ്ടി സമരം ചെയ്‌തപ്പോൾ തിരുവിതാംകൂർ രാജവംശത്തിന്റെ വഴങ്ങി കൊടുക്കേണ്ടി വന്നു. അങ്ങനെയാണ് 1865ൽ പണ്ടാരപ്പട്ട വിളംബരം പുറപ്പെടുവിക്കുന്നതും ഭൂമിയിൽ കുടിയന്മാർക്ക് അവകാശം ലഭിക്കുന്നതും. മേൽപറഞ്ഞത് തിരുവിതാംകൂറിലെ കാര്യമാണ്.
ലക്ഷദ്വീപിലെ സാഹചര്യം എന്ത്?
ഏതാണ്ട് ഇതേ നിലയിലാണ് ലക്ഷദ്വീപിലെ പണ്ടാരം ഭൂമിയുടെയും ചരിത്രം. ആന്ത്രോത്ത്, കൽപേനി, കവരത്തി, മിനിക്കോയ്, അഗത്തി ദ്വീപുകളുടെ ഭാഗങ്ങളും ജനവാസമില്ലാത്ത ഇരുപത്തിയാറ് ദ്വീപുകളും ഉൾക്കൊള്ളുന്ന ലക്ഷദ്വീപിലെ ഭൂപ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളവും പണ്ടാരം ഭൂമിയാണ് എന്നാണ് കണക്കുകൾ.
ചിറയ്ക്കൽ രാജവംശം ആളുകൾക്ക് പാട്ടത്തിന് കൊടുത്ത ആൾപ്പാർപ്പില്ലാത്ത ഭൂമിയാണ് ലക്ഷദ്വീപിലെ പണ്ടാര ഭൂമി. അറയ്ക്കൽ കുടുംബവുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ലക്ഷദ്വീപ് നിവാസികൾക്ക് ഈ ഭൂമിയിൽ കൃഷി ഉൾപ്പെടെയുള്ളവ ചെയ്യാനുള്ള അവകാശം ലഭിച്ചത്. പിന്നീട് കൊളോണിയൽ കാലത്ത് പണ്ടാരം ഭൂമിയെ സംബന്ധിച്ച നയം ബ്രിട്ടീഷുകാർ നിലനിർത്തി. സ്വാതന്ത്ര്യാനന്തരം ഈ ഭൂമി താൽക്കാലികമായി ഇന്ത്യൻ സർക്കാരിന്റെ കൈവശം എത്തുകയും ചെയ്‌തു.
1965ൽ റവന്യൂ, വാടക ചട്ടങ്ങൾ കൊണ്ടുവന്നു, നിയമനിർമ്മാണത്തിന് തൊട്ടുമുമ്പ് പണ്ടാരം ഭൂമിക്ക് അഡ്‌മിനിസ്ട്രേഷൻ പ്രൊപ്രൈറ്റർഷിപ്പ് ഉണ്ടെന്ന് നിർവചിച്ചു, ഇത് സർക്കാർ ഉടമസ്ഥതയുടെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്. അറക്കൽ ആയിഷയുടെ കാലത്തോ ബ്രിട്ടീഷ് കാലഘട്ടത്തിലോ കരാർ ഒപ്പിട്ട വ്യക്തികൾക്കും 1965ലെ ഭൂമി രജിസ്‌ട്രിയിൽ പേരുള്ളവർക്കും പണ്ടാരം ഭൂമിയിൽ അവകാശം ഉന്നയിക്കാം.
നേരത്തെ അഗത്തി വിമാനത്താവളം പോലുള്ള വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാർ നഷ്‌ടപരിഹാരം നൽകിയിരുന്നു. 2019 വരെ കൈവശാവകാശം ഉള്ളവരുടെ പണ്ടാര ഭൂമിയിൽ അവർക്ക് സമ്പൂർണ അവകാശം എന്ന നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്‌തു. എന്നാൽ പുതിയ അഡ്‌മിനിസ്ട്രേറ്റർ അത് നടപ്പാക്കാൻ തയ്യാറാവാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ആരോപണം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications