Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൈത്രേയൻ ഹാഷ്‌മിയോട് പറഞ്ഞത് അദ്ദേഹത്തിന്റെ വിവരക്കേട്, വേണേൽ തിരിച്ച് പറയാമായിരുന്നു'; കലാഭവൻ റഹ്മാൻ

അടുത്തിടെയാണ് 24 ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ജനകീയ കോടതിയുടെ പുതിയ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിൽ അതിഥി ആയി എത്തിയത് മൈത്രേയൻ ആയിരുന്നു. തന്റെ വേറിട്ട നിലപാടുകളിലൂടെ പലരുടെയും എതിർപ്പും അതുപോലെ തന്നെ പിന്തുണയും ഏറ്റുവാങ്ങിയിട്ടുള്ള ആളായിരുന്നു അദ്ദേഹം. പരിപാടിയിൽ അവതാരകനായി എത്തിയതാവട്ടെ പ്രമുഖ മാധ്യമപ്രവർത്തകൻ ഹാഷ്‌മിയും.

ഇതിൽ മൈത്രേയൻ ഹാഷ്‌മിയുടെ വായടപ്പിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ നേരത്തെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ കലാഭവൻ റഹ്മാൻ. ഹാഷ്‌മിയുടെ അടുത്ത ബന്ധു കൂടിയാണ് കലാഭവൻ റഹ്മാൻ. മൈത്രേയൻ സ്വയം വിവരമുള്ള ആളാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തിയിൽ അത് കാണാനില്ലെന്നാണ് കലാഭവൻ റഹ്മാൻ ചൂണ്ടിക്കാണിക്കുന്നത്.

kalabhavanrahmans

കൂടാതെ പരിപാടിയിൽ ഹാഷ്‌മിയോട് മൈത്രേയൻ സംസാരിച്ച രീതിയെയും അദ്ദേഹം വിമർശിച്ചു. അതിന് മറുപടി പറയാൻ ഹാഷ്‌മിക്ക് അറിയാഞ്ഞിട്ടല്ലെന്നും ചാനലിന്റെ അതിഥി എന്ന നിലയിൽ മൈത്രേയനോട് പറയുന്നതിൽ പരിമിതി ഉണ്ടെന്നുമാണ് റഹ്മാൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കലാഭവൻ റഹ്മാന്റെ വാക്കുകൾ

ഇടയ്‌ക്കൊക്കെ വീട്ടിൽ ഞങ്ങൾ ചർച്ചകൾ ചെയ്യാറുണ്ട്. ഞാനും മോളും മോനുമൊക്കെ ഇരുന്ന് ഇത്തരം കാര്യങ്ങളിൽ സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നത്, ഹാഷ്‌മി എന്റെ സൺ ഇൻ ലോ ആയത് കൊണ്ട് പറയുന്നതല്ല. ഹാഷ്‌മി അദ്ദേഹത്തിന്റെ പണി സ്‌പഷ്‌ടമായി ചെയ്യുന്ന ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു പത്രക്കാരനാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. പുള്ളിക്ക് പുള്ളിയുടെ നിലപാടുണ്ട്.

നമുക്ക് അങ്ങനെയൊരു ഉപദേശം കൊടുക്കേണ്ട കാര്യമില്ല. കാരണം വലിയ വലിയ പുലികളുമായിട്ടാണ് ഈ സംവാദം ഒക്കെ നടക്കുന്നത്. ആ ഒരു കാലിബർ ഉള്ള ആളോട് നമ്മൾ ഉപദേശങ്ങൾ നൽകേണ്ട കാര്യമില്ല. പക്ഷേ അഭിപ്രായങ്ങൾ ഒക്കെ പറയാറുണ്ട്. അപ്പൊ പിന്നെ ഓക്കേ ബാപ്പ, ഓക്കേ ബാപ്പ എന്നൊക്കെ പറയും. അതിൽ എനിക്ക് തോന്നിയിട്ടുള്ളത്, മൈത്രേയൻ വളരെ അധികം അറിവുകൾ ഒക്കെ ഉള്ള ആളൊക്കെ തന്നെയാണ്.

പക്ഷേ പുള്ളി തന്നെ പറയുകയാണ് എനിക്ക് ഇത്രയും അറിവുണ്ടെന്ന്, അത് ശരിക്കും നമ്മൾ അല്ലാലോ പറയേണ്ടത്, നമ്മളെ കുറിച്ച് മറ്റുള്ളവർ അല്ലേ. അതിന് കൃത്യമായിട്ട് രാഹുൽ ഈശ്വർ മറുപടി കൊടുത്തല്ലോ. നിങ്ങൾക്ക് ഒരു ധാരണയുണ്ട്, നിങ്ങൾക്ക് മാത്രമാണ് വിവരമുള്ളത് എന്നൊക്കെ. ഹാഷ്‌മിക്ക് വേണമെങ്കിൽ അങ്ങനെ മറുപടി കൊടുക്കാമായിരുന്നു.

പക്ഷേ പുള്ളി അങ്ങനെയുള്ള ഒരു ആളല്ല. ആരോടും റഫ് ആയിട്ട് സംസാരിക്കില്ല. ഓരോരുത്തർക്ക് ഓരോ രീതി അല്ലേ. ഹാഷ്‌മി അങ്ങനെ സംസാരിക്കാറില്ല. അല്ലെങ്കിൽ തന്നെ മൈത്രേയൻ ഹാഷ്‌മിയോട് പറഞ്ഞ രീതി തന്നെ എന്തോ പോലെ തോന്നിയില്ലേ എല്ലാവർക്കും. താൻ മിണ്ടാതിരിക്ക്, തനിക്ക് വിവരമില്ല എന്നൊക്കെ ആണല്ലോ പറഞ്ഞത്. അതൊക്കെ മൈത്രേയന്റെ വിവരക്കേട് എന്നേ ഉള്ളൂ.

പുള്ളിക്ക് വേണമെങ്കിൽ അതേ രീതിയിൽ തിരിച്ചും പ്രതികരിക്കാമായിരുന്നു. അതാണ് അവർ തമ്മിലുള്ള വ്യത്യാസം. രാഹുൽ വന്നപ്പോൾ കൃത്യമായി പറഞ്ഞു. പിന്നെ കുറച്ച് നേരം മൈത്രേയൻ ഒന്ന് വിരണ്ട മട്ടായിരുന്നു. അദ്ദേഹം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഇതൊരു വൈറൽ ആയിരുന്നല്ലോ. പിന്നെ ഒരു ചാനലിൽ നിൽക്കുമ്പോൾ അതിന് പരിധി ഉണ്ടല്ലോ. മൈത്രേയൻ അവർ വിളിച്ചു വരുത്തിയ ഗസ്‌റ്റ്‌ അല്ലേ. വ്യക്തി ജീവിതത്തിൽ ഹാഷ്‌മി വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു മനുഷ്യനാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+