'ജയറാമിനെ പ്രതിയാക്കണം, അങ്ങനെ ചെയ്‌തപ്പോൾ അയാൾക്ക് എന്ത് പുണ്യമാണ് കിട്ടിയത്?'; ചോദ്യവുമായി സുനിൽ പരമേശ്വരൻ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ ജയറാമിനെ കടുത്ത ഭാഷയിൽ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. നേരത്തെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ജയറാമിനോട് കേസിൽ സാക്ഷിയാവണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളികൾ എത്തിച്ചു എന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ജയറാമിനെ സാക്ഷിയാക്കാനും അദ്ദേഹത്തിൽ നിന്ന് മൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് സുനിൽ പരമേശ്വരൻ ജയറാമിനെതിരെ ചോദ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ജയറാം ബ്രാഹ്മണ കുലത്തിൽ ജനിച്ച ഒരാളല്ലേ എന്നും പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു കാര്യത്തിലെ അബദ്ധം മനസിലാവാതെ പോയതെന്നും സുനിൽ പരമേശ്വരൻ ഡിഎൻഎ ന്യൂസിനോട് സംസാരിക്കവെ ചോദിച്ചു.

സുനിൽ പരമേശ്വരന്റെ വാക്കുകൾ
ശബരിമല വാർത്തകൾ ആണല്ലോ എല്ലായിടത്തും ഇപ്പോൾ നിറയുന്നത്. ജയറാമിനോട് ഞാൻ ഇപ്പോൾ ഒരു ചോദ്യം ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു. താങ്കൾ ശബരിമല ശാസ്‌താവിനെ തൊഴുന്നത് പോലെ, വിഗ്രഹത്തിന് മുന്നിൽ തൊഴുന്നത് പോലെ ആ പാളികൾ ഒക്കെ വീട്ടിൽ കൊണ്ട് വന്നപ്പോൾ തൊഴുതു നിൽക്കുന്നത് കണ്ടു. താങ്കൾക്ക് അൽപ്പമെങ്കിലും ബോധം ഉണ്ടെങ്കിൽ ഇതിന്റെ അബദ്ധം മനസിലായില്ലേ? എന്ത് പുണ്യമാണ് താങ്കൾക്ക് ഇത് കൊണ്ട് കിട്ടിയത്? ദുഃഖദുരിതങ്ങളും ബുദ്ധിമുട്ടുകളും അല്ലാതെ എന്ത് കിട്ടി.
താങ്കൾ ഒരു ബ്രാഹ്മണ കുലത്തിൽ ജനിച്ചയാൾ അല്ലേ? ശബരിമലയെ പോലെ പവിത്രമായ ഒരു ഇടത്തെ സാധനം എടുത്ത് വീട്ടിൽ കൊണ്ട് വച്ചിരിക്കുന്നു. ഇതിപ്പോൾ താങ്കൾ അനുഭവിച്ചല്ലേ പറ്റൂ, യഥാർത്ഥത്തിൽ താങ്കളെ പ്രതിയാക്കേണ്ടതാണ്. ഉണ്ണി കൃഷ്‌ണൻ പോറ്റി വല്ല സ്വർണവും അതിൽ നിന്ന് ഒടിച്ചു തന്നെങ്കിൽ നിങ്ങൾ തീർന്നു. അതിനി പോലീസ് കണ്ടെത്തിയില്ലെങ്കിൽ പോലും അത് നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ശബരിമല പോലെയുള്ള ഇടത്ത് നിന്നൊക്കെ ഇതൊക്കെ എടുത്തു കൊണ്ട് പോയി ഇങ്ങനെയൊക്കെ ചെയ്‌ത ഒരാളെ എങ്കിലും വിട്ടോ ഈശ്വരൻ. ഭഗവാൻ ആരെയെങ്കിലും വെറുതെ വിട്ടോ. എല്ലാവരും കുടുങ്ങിപ്പോയി. ആരെങ്കിലും ഈ കുറ്റവാളികളെ ഒക്കെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ അവരുടെ കുലം മുടിഞ്ഞുപോവും. അതാണ് ഇപ്പോഴത്തെ അവസ്ഥ. നിങ്ങളൊക്കെ ഹിന്ദു അല്ലേ? ദൈവത്തെ തള്ളി പറഞ്ഞാലും ഈ ശബരിമല അയ്യപ്പനെ കൊള്ളയടിക്കുക എന്ന് പറഞ്ഞാൽ.
കടകംപള്ളി സുരേന്ദ്രൻ എന്ന് പറയുന്ന അദ്ദേഹത്തിന്റെ മുഖത്ത് സംഘർഷം നിറഞ്ഞിരിക്കുകയാണ്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ആരും ഇല്ലാതെ പോയി. മറ്റ് മതങ്ങളിൽ ഒന്നും ഇത് നടക്കില്ല. ഇവിടുത്തെ ഹിന്ദുക്കൾ തന്നെയാണ് കാരണം. ഹൈന്ദവതയെ നശിപ്പിക്കാൻ അതിൽ പിറന്ന ആളുകൾ തന്നെയാണ് മുന്നിലുള്ളത്.
ശബരിമലയിൽ നിന്ന് ഇതൊക്കെ എടുത്തോണ്ട് പോയത് ഇവിടുത്തെ മുസ്ലീം സഹോദരന്മാരോ ക്രിസ്ത്യൻ സഹോദരന്മാരോ ഒന്നും അല്ലാലോ. ഇവിടുത്തെ രീതികൾ എല്ലാം ദോഷമാണ്. ഇവിടുത്തെ ക്ഷേത്ര സംവിധാനങ്ങളിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇവിടുത്തെ ഏത് ഹൈന്ദവ പ്രസ്ഥാനം ആണെങ്കിലും അതിൽ ശ്രദ്ധിക്കണം. എനിക്ക് ഇവരുടെയൊക്കെ കാര്യത്തിൽ ഭയങ്കര ദുഖമുണ്ട്. ഇവരുടെയൊക്കെ കുടുംബത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.












Click it and Unblock the Notifications