Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരാളും പറയാൻ പാടില്ലാത്തത്, മാപ്പ് പറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ല'; ഹരിഹരനെ തള്ളി കെകെ രമ

കോഴിക്കോട്: മുതിർന്ന ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയിലും ഈ പരാമർശം പൂർണമായി തള്ളിക്കളയുകയാണെന്ന് രമ വ്യക്തമാക്കി.

കെകെ രമയെ വേദിയിൽ നിർത്തിയായിരുന്നു നേരത്തെ കെഎസ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. എന്നാൽ വിഷയത്തിൽ ഹരിഹരനെ കൈവിടുന്ന നിലപാടാണ് രമ സ്വീകരിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാ​ഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. നമ്മൾ നിരന്തരം ചർച്ച ചെയ്യുന്നതാണ് അത്. എങ്കിലും പലരും ഇത്തരം പരാമർശങ്ങൾ നടത്തുന്നതായി നമ്മൾ കാണുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

kkremahariharan

ഇത്രയും പുരോ​ഗമനത്തിലേക്ക് നീങ്ങുമ്പോഴും ഇത്തരം പരാമർശങ്ങൾ വലിയ വേ​ദനയാണ്. പ്രസം​ഗ മധ്യേയാണ് മോശമായ പരാമർശമുണ്ടായത്. ഇതിനെ പൂർണമായും തള്ളിക്കളയുകയാണെന്നും രമ പറയുകയുണ്ടായി. തെറ്റ് മനസിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും രമ പറഞ്ഞു.

ഹരിഹരന്റെ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് സിപിഎം ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയരുന്നുമുണ്ട്. 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവും' എന്നായിരുന്നു ഹരിഹരൻ പ്രസംഗത്തിനിടെ പറഞ്ഞത്.

യുഡിഎഫും ആർഎംപിയും സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ അധിക്ഷേപം. എന്നാൽ സംഭവം വിവാദമായതോടെ ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചിരുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ഹരിഹരന്റെ ഖേദപ്രകടനം. മോശം പരാമർശം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു കുറിച്ചത്.

ഹരിഹരൻ വിവാദ പരാമർശം നടത്തുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനും, വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. മറ്റ് നേതാക്കളുടെ പ്രതികരണങ്ങൾ ഇതുവരെ വിഷയത്തിൽ വന്നിട്ടില്ല.

എന്നാൽ ഡിവൈഎഫ്ഐ ഉൾപ്പെടെ ഹരിഹരനെതിരെ വിമർശനം കടുപ്പിക്കുകയാണ്. വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ആർഎംപി നേതാവ് നടത്തിയതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിക്കുന്നു. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+