Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേന്ദ്രന്റെ പോസ്‌റ്റ്‌ കണ്ടപ്പോൾ മിഥുനത്തിലെ ഇന്നസെന്റിനെയാണ് ഓർമ്മ വന്നത്'; പരിഹസിച്ച് സന്ദീപ് വാര്യർ

കൊച്ചി: ക്രൈസ്‌തവ മിഷണറിമാരുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റ് ചൂണ്ടിക്കാട്ടി ആയിരുന്നു സന്ദീപ് വാര്യർ പരിഹാസവുമായി രംഗത്ത് വന്നത്. ബിജെപി കമ്പനി പൂട്ടിയാൽ സുരേന്ദ്രന് പുല്ലാഡാ എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്ന് സന്ദീപ് പറഞ്ഞു.

മിഥുനം എന്ന പ്രിയദർശൻ ചിത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവുമായാണ് സന്ദീപ് വാര്യർ കെ സുരേന്ദ്രനെ താരതമ്യം ചെയ്‌തത്. 'നായകൻ മോഹൻലാൽ ഒരു തരത്തിൽ കമ്പനി പച്ചപിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ കെഎസ്ഇബി ഓവർസിയാരെ തല്ലിയോടിക്കുന്ന ചേട്ടൻ ഇന്നസെന്റ്' എന്നായിരുന്നു സന്ദീപ് വാര്യർ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞത്.

ksurendransandeepg-

'അടികിട്ടി കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓടിപ്പോകുമ്പോൾ ഇന്നസെൻറ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, കമ്പനി പൂട്ടിയാൽ എനിക്ക് പുല്ലാഡാ..' സന്ദീപ് വാര്യർ തുടർന്നു. 'ക്രൈസ്‌തവ മിഷനറി പ്രവർത്തനത്തിനെതിരെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ് കണ്ടപ്പോൾ മിഥുനത്തിലെ ഇന്നസെന്റിനെയാണ് ഓർമ്മ വന്നത്. ബിജെപി കമ്പനി പൂട്ടിയാൽ സുരേന്ദ്രന് പുല്ലാഡാ' സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു സന്ദീപ് കെ സുരേന്ദ്രനെ പരിഹസിച്ചത്. മോദി സർക്കാർ വന്നതിന് ശേഷം ഇത്തരം സംഭവങ്ങൾ കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നതെന്നും കേരളത്തിൽ പട്ടികജാതി, പട്ടിക വർഗ സംവരണം പേരിന് മാത്രമാണെന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റിൽ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

നേരത്തെയും വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് എതിരെ സന്ദീപ് വാര്യർ രംഗത്ത് വന്നിരുന്നു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഫാക്‌ടറിയാണ് സംഘപരിവാർ എന്നത് മനസിലാക്കാൻ ഫേസ്ബുക്കിലെ മലയാളി സംഘി പ്രൊഫൈലുകളിലൂടെ ഒന്ന് പോയാൽ മതി. കഴിഞ്ഞ ക്രിസ്‌തുമസിനും ഈസ്‌റ്ററിനും കേക്കുമായി പോയവനെല്ലാം ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്‌റ്റ് ആഘോഷിക്കുന്നത് കാണാം; കോൺഗ്രസ് നേതാവ് പറഞ്ഞു.

ബിജെപിയുടെ കേരളത്തിലെ മിക്ക നേതാക്കളും സംസ്ഥാന പ്രസിഡന്റിന്റെ ലൈൻ ലംഘിച്ചുകൊണ്ട് ആർഎസ്എസ് ലൈനാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകൾ കുറ്റക്കാരാണെന്നും മനുഷ്യക്കടത്തുകാരാണെന്നും മലയാളി സംഘികൾ ഒന്നടങ്കം വാദിക്കുന്നു. നിലാവുദിച്ചപ്പോൾ ഓരിയിട്ട കുറുക്കന്റെ അവസ്ഥയിലാണ് കേരളത്തിലെ ബിജെപി. അവരുടെ ക്രൈസ്‌തവ വിരുദ്ധത കേരളത്തിലെ ക്രൈസ്‌തവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു; സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് പറയുന്നത് കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്നാണ്. എന്നാൽ ചാനലിൽ വന്നിരിക്കുന്ന ബിജെപിയുടെ പ്രതിനിധികൾ പറയുന്നു കന്യാസ്ത്രീകളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന്, അവർ മനുഷ്യക്കടത്തുകാരാണെന്ന്. നിങ്ങൾ എവിടെയെങ്കിലും ഒന്നുറച്ചു നിൽക്ക്; എന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കന്യാസ്ത്രീകളുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറയുന്നത്. ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാൾ ജയിലിൽ ദീർഘനാൾ കിടത്താം എന്നുള്ള ശ്രമത്തിലാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+