100 തികച്ച് ബിജെപി; 17 സംസ്ഥാനങ്ങളില്‍ സംപൂജ്യരായി കോണ്‍ഗ്രസ്, രാജ്യസഭയിലെ കണക്കുകള്‍
ദില്ലി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യസഭയിൽ 100 സീറ്റുകൾ കടന്ന ആദ്യ പാർട്ടിയായി ബി ജെ പി മാറിയപ്പോള്‍ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗ സംഘ്യയുണ്ടായിരുന്ന കോണ്‍ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത തിരിച്ചത്. അസം, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളില്‍ നിന്നും രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയായതോടെയാണ് ബി ജെ പിക്ക് 100 എന്ന സംഖ്യയിലേക്ക് എത്താന്‍ സാധിച്ചത്.
ഹിമാചൽ പ്രദേശിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥി ഡോ.സിക്കന്ദർ കുമാർ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്തെ മുഴുവുന്‍ രാജ്യസഭാ സീറ്റും ഭരണകക്ഷിക്ക് സ്വന്തമാവുകയും ചെയ്തു. നാഗാലാൻഡില്‍ നിന്നും മഹിളാ മോർച്ചയുടെ പ്രസിഡന്റായ എസ് ഫാങ്‌നോൺ കൊന്യാകും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എതിരില്ലാതെയായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിലാണ് ബി ജെ പി ഏകപക്ഷീയ വിജയം കരസ്ഥമാക്കുന്നതെന്നാണ് ശ്രദ്ധേയം.

ത്രിപുര അധ്യക്ഷൻ മണിക് സാഹയുടെ വിജയത്തോടെ സംസ്ഥാനത്ത് നിന്നുമുള്ള ബിജെപിയുടെ ആദ്യ രാജ്യസഭാംഗമായി അദ്ദേഹം മാറി. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അസമിലെ രണ്ട് സീറ്റുകളിൽ ബി ജെ പിയും സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും വിജയിച്ചിരുന്നു. ആദ്യമായി കോൺഗ്രസിന് അസമിൽ നിന്ന് രാജ്യസഭാ എംപിയില്ലതായി മാറുന്നതിന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റമായിരുന്നു രണ്ട് സീറ്റുകളും സ്വന്തമാക്കാന്‍ ബി ജെ പി സഖ്യത്തെ സഹായിച്ചത്.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

രാജ്യസഭയിലേക്ക് അടുത്ത് തന്നെ നിരവധി ഒഴിവുകള്‍ വരാനിരിക്കുന്നു എന്നുള്ളതിനാല്‍ ബിജെപിയുടെ ഏതാനും അംഗങ്ങള്‍ക്കും പുറത്ത് പോവേണ്ടി വരും. ഇതോടെ സഭയിലെ ബി ജെ പി അംഗ ബലം വീണ്ടും 100 ന് താഴേക്ക് പോവും. എന്നാല്‍ 2024 ഓടെ സഭയില്‍ തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഉപരിസഭയില്‍ ബിജെപിയുടെയും എൻഡിഎയുടെയും ശക്തി വർദ്ധിക്കുന്നത് പാർലമെന്റിൽ സർക്കാറിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി തീർക്കും. നിലവില്‍ ബില്ലുകളും നിയമങ്ങളും പാസാക്കാന്‍ ഏതാനും പ്രാദേശിക കക്ഷികളുടെ പിന്തുണ സർക്കാറിന് ആവശ്യമാണ്.
Recommended Video


ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര രാജസ്ഥാന്‍ ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേത് ഉള്‍പ്പടെ 52 ഓളം സീറ്റുകളിലേക്കാണ് അധികം വൈകാതെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസംസ്ഥാനങ്ങളില്‍ നിന്നായി നഷ്ടപ്പെടുന്ന അത്രയും സീറ്റുകള്‍ കരസ്ഥമാക്കാന്‍ ബി ജെ പിക്ക് സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിനും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നതാണ് ബി ജെ പിയുടെ ആശ്വാസം. രാജസ്ഥാനിലും ഛത്തിസഗ്ഡിലും മാത്രമാണ് കോണ്‍ഗ്രസിന് തനിച്ച് വിജയിക്കാന്‍ കഴിയുന്ന അംഗബലമുള്ളത്.

ലോക്സഭയിലെന്ന പോലെ രാജ്യസഭയിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യസഭയിലെ അംഗബലം ഗണ്യമായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. പാർട്ടിയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് സംസ്ഥാനങ്ങളിലുടനീളമുള്ള പാർട്ടിയുടെ സാന്നിധ്യം കുറയുന്നു എന്നതാണ്. 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ് രാജ്യസഭയിൽ പ്രതിനിധിയില്ലാത്ത പാർട്ടിയായി കോണ്‍ഗ്രസ് ഉടന്‍ മാറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് അവസാനത്തോടെ പാർട്ടിയുടെ രാജ്യസഭയിലെ അംഗസംഖ്യ 33 ആയിരുന്നു. അടുത്തിടെ നടന്ന വോട്ടെടുപ്പിന് ശേഷം പാർട്ടിയുടെ എണ്ണം 30 ആയി കുറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, നാല് അംഗങ്ങൾ ഇതിനകം വിരമിച്ചു, ഒമ്പത് പേർ കൂടി വരും മാസങ്ങളിൽ വിരമിക്കും. ഈ സീറ്റുകളില്‍ പലതിലും വീണ്ടും വിജയിക്കാന്‍ കഴിയില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടാന്‍ പോവുന്ന ഏറ്റവും വലിയ തിരിച്ചടി.

ഈ വർഷാവസാനം ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അടുത്ത വർഷം ആദ്യം കർണാടക എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാജ്യസഭയിലെ അംഗസംഖ്യ ഉയർത്തുന്നതില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. മറുവശത്ത് ബിജെപിയാവട്ടെ ഈ സംസ്ഥാനങ്ങളില്‍ മികച്ച വിജയം സ്വന്തമാക്കി അധികാരവും രാജ്യസഭ സീറ്റുകളും നിലനിർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2014-ൽ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 55 ആയിരുന്നു, അതിനുശേഷം പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബിജെപി രാജ്യസഭയിലേയും തങ്ങളുടെ അംഗബലം ക്രമാനുകൃതമായി ഉയർത്തുകയായിരുന്നു.












Click it and Unblock the Notifications