നന്മയുള്ളിടത്ത് കേരള കോണ്‍ഗ്രസ് ഉണ്ടാകും; സിപിഎമ്മിന്റെ ക്ഷണം തള്ളാതെ മാണി
കോട്ടയം: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച് ബിജെപിയും സിപിഎമ്മും രംഗത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെഎം മാണി. എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടാകുമെന്ന് കെഎം മാണി. കഴിഞ്ഞ ദിവസം മാണിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് സിപിഎം മുഖപത്രം ലേഖനമെഴുതിയിരുന്നു. ഇതിനുള്ള പ്രതികരണമായാണ് മാണി നിലപാട് വ്യക്തമാക്കിയത്.
Read More: കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...
കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ല. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. കേരള കോണ്‍ഗ്രസിനോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. ആര്‍ക്കും വിരോധമില്ലെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് സൗമ്യമായി സമഭാവനയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നാധിഷ്ഠിത നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും മാണി പറഞ്ഞു. എന്നാല്‍ സിപിഎമ്മിന്റെ ക്ഷണം മാണി തള്ളിക്കളഞ്ഞില്ല. ഞായറാഴ്ച കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമതി യോഗം ചേരുന്നുണ്ട്. എല്‍ഡിഎഫിലേക്കുള്ള ക്ഷണം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
അതേസമയം ഇപ്പോഴുള്ള സംഭവ വികാസങ്ങളുടെ പേരില്‍ മാണിയെ പ്രകോപിപ്പിക്കാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് നടത്തിയ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ കാത്തിരുന്ന് കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications