കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...
കോഴിക്കോട്: കോടതികള്‍ നടപ്പാക്കുന്ന വധശിക്ഷ ഒഴിവാക്കാം, പക്ഷേ പാര്‍ട്ടി കോടതി വിധിക്കുന്ന വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം തയ്യാറാകുമോ...? ചോദ്യമുയരുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ്. രാജ്യദ്രോഹകുറ്റത്തിന് തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിനും അജ്മല്‍ കസബിനും വേണ്ടി സമരവുമായി രംഗത്ത് വന്നവരാണ് സിപിഎം.
വധ ശിക്ഷ ഒഴിവാക്കണമെന്നാണ് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുന്നത്. എന്നാല്‍ അതേസമയം പാര്‍ട്ടി എതിരാളികളെ കൊന്നു തള്ളാനും ആഹ്വാനം ചെയ്യുന്നു. നാദാപുരത്ത് മുസ്ലീം ലീഗ് പ്രവരത്തകന് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മനോട് നൂറ് ചോദ്യങ്ങളാണുയരുന്നത്.

വധശിക്ഷ ഒഴിവാക്കണമെന്ന് സിപിഎം പറയുമ്പോഴും സംസ്ഥാനത്ത് സിപിഎമ്മിന്റെ പാര്‍ട്ടി കോടതികള്‍ കൊലപാതക രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്തെന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും ആരോപിക്കുന്നു. വധശിക്ഷ പാടില്ലെന്ന് ഫേസ്ബുക്കില്‍ ഹാഷ് ടാഗിട്ട് പോസ്റ്റ് ചെയ്ത അണികളില്‍ പലരും അസ്ലമിന്റെ കൊലപാതകത്തിന് സിപിഎമ്മിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
Read More: മരണദൂതുമായി പെരിങ്ങത്തൂര്‍പാലം കടക്കുന്ന ഇന്നോവകാറുകള്‍; സിപിഎം കൊലയാളി പാര്‍ട്ടിയോ?
കോടതിയോ പോലീസോ അല്ല ശിക്ഷ നടപ്പിലാക്കുന്നത് തങ്ങള്‍ തന്നെയാണ് എന്ന ക്രൂരസന്ദേശമാണോ സിപിഎം ഓരോ കൊലപാതകങ്ങളിലൂടെയും പറഞ്ഞ് വയ്ക്കുന്നത്. കോടതി കുറ്റവാളിയല്ലെന്ന് കണ്ട് വെറുതവിട്ട ഒരു ചെറുപ്പക്കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ കൊലയാളികള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എന്ത് ന്യായീകരണമാണ് സിപിഎമ്മിന് നല്‍കാനുള്ളത്. പകരത്തിന് പകരമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമടക്കം ആവര്‍ത്തിക്കുമ്പോള്‍ ആവേശം മൂത്ത് അണികള്‍ പാര്‍ട്ടി വിധി നടപ്പാക്കുന്നു. 2015-ല്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയതിലുള്ള പകയാണ് നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍കന്‍ അസ്ലമിന്റെ കൊലപാതകത്തിന് കാരണം.
കോടതി വെറുതെവിട്ട യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിലൂടെ എന്താണ് ആ പാര്‍ട്ടി ജനങ്ങളോട് പറയുന്നത്. ടിപി ചന്ദ്രശേഖരന്‍ വധവും കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമെല്ലാം സിപിഎമ്മിന്റെ വധശിക്ഷക്ക് എതിരെയുള്ള നിലപാടിലെ പൊള്ളത്തരത്തിന് നേരെ വിരല്‍ ചൂണ്ടുകയാണ്.
Read More: ഷിബിനെ കൊന്നത് സിപിഎമ്മെങ്കില്‍ അസ്ലമിനെ കൊന്നതാര്? മുസ്ലീം ലീഗ് പറയണം....
രാജ്യത്ത് നില നില്‍ക്കുന്ന നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്ത് തെരുവില്‍ വിധി പ്രഖ്യാപിക്കുന്ന കാലത്തേക്കാണ് സിപിഎം കേരളത്തെ നയിക്കുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ആരോപണം. സിപിഎമിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും വധശിക്ഷയ്‌ക്കെതിരെയുള്ള നിലാപാടും സാമൂഹ്യമാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications