തൃശൂരില്‍ ഇറങ്ങുന്ന പെണ്‍പുലികള്‍ ഇവരാണ്... കാണണ്ടേ? അയ്യന്തോളില്‍ നിന്നുണ്ട് വേറൊരു പുലി!!!
തൃശൂര്‍: തൃശൂര്‍ക്കാര്‍ക്ക് ഓണം പൂര്‍ത്തിയാകണമെങ്കില്‍ റൗണ്ടില്‍ പുലിയിറങ്ങണം. പുലികള്‍ താളത്തിനൊത്ത് തുള്ളണം... ആ ലഹരിയില്‍ തിമിര്‍ത്ത് ആഘോഷിക്കണം.
ഇത്തവണത്തെ പുലികളിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ചരിത്രത്തിലാദ്യമായി പെണ്‍പുലികളും സ്വരാജ് റൗണ്ടില്‍ പെണ്‍പുലികളും ഇറങ്ങുകയാണ്. അതേ ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍!!!
മൂന്ന് സ്ത്രീകളുടെ പേരാണ് പുലികളിയുമായി ബന്ധപ്പെട്ട് എല്ലാവരും പറഞ്ഞിരുന്നത്. മൂന്നല്ല, നാല് പെണ്‍പുലികള്‍ ഉണ്ട്. വിയ്യൂര്‍ ദേശത്ത് നിന്ന് മൂന്നും അയ്യന്തോള്‍ ദേശത്ത് നിന്ന് ഒന്നും.

പെണ്‍പുലികള്‍
ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പുലികളിക്ക് സ്ത്രീകളുടെ സാന്നിധ്യമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പുലികളി ചരിത്രത്തില്‍ ഇടം നേടും.

രണ്ട് ദേശം
രണ്ട് ദേശങ്ങളില്‍ നിന്നായി നാല് പെണ്‍പുലികളാണ് ഇറങ്ങുക. വിയ്യൂര്‍ ദേശത്ത് നിന്ന് മൂന്ന് പേരും അയ്യന്തോള്‍ ദേശത്ത് നിന്ന് ഒരാളും.

വിങ്‌സ്
സ്ത്രീശാക്തീകരണ സംഘടനയായ വിങ്‌സില്‍ നിന്നുള്ള മൂന്ന് പേരാണ് വിയ്യൂര്‍ ദേശത്തിന്റെ പുലി സംഘത്തില്‍ ഉണ്ടാവുക. അതില്‍ ഒരു പോലീസുകാരിയും ഉണ്ട്.

എഎസ്‌ഐ വിനയ
എഎസ്‌ഐ വിനയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിയ്യൂര്‍ ദേശത്തെ പുലി സംഘത്തില്‍ ഉണ്ടാവുക. മലപ്പുറം സ്വദേശിയായ ദിവ്യ, കോഴിക്കോട് സ്വദേശി സക്കീന ന്നെിവരാണ് വിനയ്‌ക്കൊപ്പം പുലിവേഷം കെട്ടുന്നത്.

രെഹന
അയ്യന്തോളിലെ പുലി സംഘത്തിലെ ഏക പെണ്‍പുലിയാകും എറണാകുളം സ്വദേശിനിയായ രെഹന ഫാത്തിമ. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് രെഹന.












Click it and Unblock the Notifications