Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരങ്ങ് പനി ആഗോള പകര്‍ച്ചവ്യാധി; ലോകാരോഗ്യ സംഘടന

കുരങ്ങ് പനി ആഗോള പകർച്ചവ്യാധി

ജനീവ: കുരങ്ങ് പനി ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് കുരങ്ങ് പനി ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ കുരങ്ങ് പനി പടരുന്ന സാഹതര്യത്തിലാണ് തീരുമാനം. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയോസിസ് ആണ് ഇക്കാര്യ അറിയിച്ചത്.മങ്കിപോക്സ് പകർച്ച അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണ്.

അതുകൊണ്ടാണ്, ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻ പ്രകാരം എമർജൻസി കമ്മിറ്റി വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഈ യോ​ഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യസ്ഥിതി വരുമ്പോഴാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാറുള്ളത്. നിലവിൽ പോളിയോ, കൊവിഡ് 19 എന്നീ രോഗങ്ങൾ മാത്രമാണ് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുള്ളത്.

monkeypox

കടുത്ത പനി, തലവേദന, ദേഹത്ത് തിണർത്ത് പൊന്തൽ, ശരീരവേദന, ക്ഷീണം എന്നിവയാണ് മങ്കിപോക്‌സിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി രണ്ട് മുതൽ നാല് ആഴ്ചകൾക്ക് ശേഷം ഭേദമാകാറുണ്ട്. എന്നാൽ രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും മുറിവുകളുണ്ടാകുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തേക്കും. കുട്ടികളിൽ രോഗം കൂടുതൽ ഗുരുതരം ആവാറുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കോവിഡ് 19 പോലെ വായുവിലൂടെ പകരുന്ന രോഗമാണ് മങ്കിപോക്‌സ് എന്നാണ് വിദഗ്ധർ പറയുന്നത്. നൈജീരിയൻ ജയിലിൽ 2017-ൽ മങ്കിപോക്‌സ് വൈറസ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്താത്ത തടവുകാരെയും ആരോഗ്യപ്രവർത്തകരെയും ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. മാസ്‌ക് ധരിക്കുന്നത് മങ്കിപോക്‌സ് ഉൾപ്പെടെയുള്ള പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും എന്നും വിദഗ്ധർ പറയുന്നു.

തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍

രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പർക്കം പുലർത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ' വസൂരി സാധാരണയായി വലിയ തുള്ളികളിലൂടെയാണ് പകരുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാൽ ഏത് കാരണത്താലും ഇത് ഇടയ്ക്കിടെ ചെറിയ കണിക എയറോസോളുകൾ വഴിയും പകരാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+