Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിനെ ഗുണ്ടയെന്ന് വിളിക്കാൻ ആര് അധികാരം തന്നു? അടൂരിനെതിരെ തുറന്നടിച്ച് മേജർ രവി

കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മലയാള സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മേജര്‍ രവിയുടെ മറുപടി.

ഇഷ്ടപ്പെട്ട മലയാള സിനിമ ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ തനിക്ക് നല്ലവനായ റൗഡി ആണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ് മേജര്‍ രവിയെ ചൊടിപ്പിച്ചിരിക്കുന്നത്.

1

മേജർ രവിയുടെ പ്രതികരണം: ഈയടുത്ത കാലത്ത് മിസ്റ്റർ അടൂർ ഗോപാലകൃഷ്ണൻ കൊടുത്ത ഒരു ഇൻ്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ... കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്. നമ്പർ വൺ, താങ്കൾക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ൽ താങ്കൾ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. 2006 ൽ ഇറങ്ങിയ ക്ലാസ്മേറ്റ്സ് ആൻഡ് കീർത്തിചക്ര എന്നീ രണ്ട് സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞു ഓടി.

2

ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ താങ്കൾക്ക് എന്താണ് അവകാശം.

3

രണ്ടാമതായി, താങ്കൾ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി ഞാൻ നിർത്താം. താങ്കൾ ഇൻ്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു.

4

മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്.

5

അതുപോലെ കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താൽപര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പബ്ലിക്കിൽ വിളമ്പുന്നതിനു മുന്നേ, താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡ്വൈസ് എന്ന് മാത്രം... ഇനി ഞാൻ പറയാൻ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കൾക്ക് പിടിക്കില്ല. ....... ജയ്ഹിന്ദ്...''

Hair Care: മുടി ചീകുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മുടി പോകുന്ന വഴിയറിയില്ല!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+