മുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാം
ദില്ലി: പി സദാശിവത്തിന്റെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി നിയമിച്ചത്. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന് മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോട് കലഹിച്ച് പാര്‍ട്ടി വിട്ടനേതാവാണ്. പിന്നീട് ജനതാദള്‍, ബിഎസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആരിഫ് മുഹമ്മദ് ഖാനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ
1951 ല്‍ ബുലന്ദ് ഷഹറില്‍ ജനിച്ച് ആരിഫ് മുഹമ്മദ് ഖാന് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ഭാരതീയ കാന്ത്രി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സിയന്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ആരിഫ് നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986 ല്‍ കോണ്‍ഗ്രസ് വിടുന്നു
പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ പ്രമുഖ നേതാവായി ഉയര്‍ന്നു വന്നു. 1980 ല്‍ കാണ്‍പൂരില്‍ നിന്ന് ലോകസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് മുഹമ്മദ് ഖാന് 1986ലാണ് പാര്‍ട്ടി വിടുന്നത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധിയോടുള്ള എതിപ്പായിരുന്നു ആരിഫ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയത്.

1989 ല്‍ കേന്ദ്രമന്ത്രി
കോണ്‍ഗ്രസ് വിട്ട ആരിഫ് ജനതാദളില്‍ ചേര്‍ന്നു. 1989 ല്‍ ലോക്സഭയിലെത്തിയ അദ്ദേഹം വിപി സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാറില്‍ കേന്ദ്ര-വ്യോമായന ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി. പിന്നീട് ജനതാദള്‍ പലപാര്‍ട്ടികളായി ചിതറിയപ്പോള്‍ ബിഎസ്പിയിലേക്ക് ചുവട് മാറ്റി.

2004 ല്‍ ബിജെപിയില്‍
ബിഎസ്പിയില് കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുയര്ത്തിയ ആരിഫ് മുഹമ്മദ് ഖാന് 2004 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2007 ല്‍ ബിജെപി വിട്ട ഖാന് 13 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിന് പിന്തുണ
പാര്‍ട്ടി വിട്ടെങ്കിലും ബിജെപിയുമായി അടുത്ത ബന്ധം നിലനിര്‍ത്തി പോന്നിരുന്ന അദ്ദേഹം മുത്തലാഖ് ബില്‍, കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളയല്‍ തുടങ്ങിയ നടപടികളില്‍ കേന്ദ്രസര്‍ക്കാറിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്ത് എത്തി. മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബിജെപിയുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.

മറ്റ് നാല് സംസ്ഥാനങ്ങളിലും
കേരളത്തിന് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന് ഗവര്‍ണറായി മാറ്റി നിയമിച്ചു.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം












Click it and Unblock the Notifications