Get Updates
Get notified of breaking news, exclusive insights, and must-see stories!

മരംമുറിയിലെ 'ധര്‍മടം' ബന്ധം... ആരാണ് മാധ്യമ പ്രവര്‍ത്തകനായ ദീപക് ധര്‍മടം? ട്വന്റിഫോറില്‍ നടപടി

കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകനാണ് ദീപ് ധര്‍മടം. ട്വന്റിഫോര്‍ ന്യൂസിന്റെ റീജിയണല്‍ ചീഫ് ആയിരുന്നു ദീപക് ധര്‍മടം. ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയിലാണ് ദീപക് ധര്‍മടം പലപ്പോഴും അവതരിപ്പിക്കപ്പെട്ടിരുന്നത്.

മുട്ടില്‍ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും പ്രതികളെ രക്ഷിക്കാനും നടന്ന ഗൂഢാലോചനയില്‍ ദീപക് ധര്‍മടത്തിനും പങ്കുണ്ടെന്നാണ് വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. പ്രതിപക്ഷം കൂടി വിഷയം ഏറ്റെടുത്തതോടെ ആരാണ് ദീപക് ധര്‍മടം എന്ന ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. ഇതിന് മുമ്പും വലിയ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് ദീപക്. ആ കഥകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഇതിനിടെ ദീപക് ധര്‍മടത്തിനെതിരെ ട്വന്റിഫോര്‍ ന്യൂസ് നടപടിയെടുത്തു എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്.

അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

1

മുട്ടില്‍ മരംമുറി കേസ് കണ്ടെത്തിയ ഉദ്യോഗസ്ഥനായ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എംകെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ് ദീപക് ധര്‍മടത്തിനെതിരെയുള്ള ആരോപണം. പ്രതികളെ രക്ഷിക്കാനുള്ള ഗൂഢാലോചനയിലും ദീപക് പങ്കാളിയായിരുന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുട്ടില്‍ മരംമുറി കേസിന്റെ തുടക്കം മുതലേ ദീപക് ധര്‍മടത്തിന്റെ പേര് അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത് അന്വേഷണ റിപ്പോര്‍ട്ടിലും ഇടം നേടിയിരിക്കുകയാണ്.

2

കേരളത്തിലെ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആണ് ദീപക് ധര്‍മടം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിനിമ താരം മോഹന്‍ലാലും എല്ലാം ദീപക് ധര്‍മടത്തിന്റെ സൗഹൃദ വലയത്തില്‍ പെടുന്നവരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും സ്വയം ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് സൂക്ഷിക്കുന്ന ആളാണ് ദീപക് എന്നും ആക്ഷേപമുണ്ട്.

3

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ദീപക് ധര്‍മടത്തിനെതിരെയുള്ള ആക്ഷേപങ്ങള്‍ ട്വന്റിഫോര്‍ ന്യൂസ് അധികൃതരെ നേരത്തേ തന്നെ പലരും അറിയിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ അന്ന് ദീപക്കിനെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ഈ വിഷയത്തില്‍ ചാനലിനുള്ളില്‍ ആഭ്യന്തര അന്വേഷണം നടന്നിരുന്നു എന്നും സൂചനകളുണ്ട്. എന്തായാലും റീജിയണല്‍ ചീഫ് പദവിയില്‍ നിന്ന് ദീപക് ധര്‍മടത്തെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കാനാകുന്നത്. ദീപക്കിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന നിലയിലും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

4

വിവാദങ്ങളുടെ സഹയാത്രികനാണ് ദീപക് ധര്‍മടം. ആദ്യകാലത്തെ മാധ്യമ പ്രവര്‍ത്തന ജീവിതത്തില്‍ തന്നെ ദീപക്കിനെതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു എന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. എന്തായാലും ദീപക്കിനെതിരെ ഗുരതരമായ ചില ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണവും നടന്നിരുന്നു. എന്നാല്‍ ആ അന്വേഷണം എവിടേയും എത്തിയില്ല.

5

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് ദീപക് ധര്‍മടം പലയിടത്തും സമര്‍പ്പിച്ചത് എന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ബെംഗളൂരു സര്‍വ്വകലാശാലയുടേതെന്ന് അവകാശപ്പെട്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിവരാവകാശ രേഖകളും പുറത്ത് വന്നിരുന്നു. ഇതേ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദീപക് ധര്‍മടം ഇസിഎന്‍ആര്‍ (എമിഗ്രേഷന്‍ ചെക്ക് നോട്ട് റിക്വയേര്‍ഡ്) പാര്‍സ്‌പോര്‍ട്ടിന് വേണ്ടി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയത്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെ ഈ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടു എന്നാണ് വിവരം.

6

ഈ വിഷയത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ ധര്‍മടം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഈ അന്വേഷണം പിന്നീട് തുടര്‍ന്നില്ല. ഇതിനിടെ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ദീപക് ധര്‍മടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട്, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കുന്നതിനായി ഹൈക്കോടതിയിലെ കേസ് പിന്‍വലിക്കുകയായിരുന്നു. അത്തരത്തില്‍ ഒരു പരാതി ദീപക് ധര്‍മടം ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

7

പ്രതിരോധ മന്ത്രാലയം നടത്തിയ കോഴ്‌സില്‍ ദീപക് ധര്‍മടം പങ്കെടുത്തതും വിവാദമായിരുന്നു. ആ കോഴ്‌സില്‍ പങ്കെടുക്കാനും ദീപക് ധര്‍മടം നല്‍കിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് ആരോപണം. എന്തായാലും അതിലും കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടന്നിരുന്നില്ല. 2019 ല്‍ ആയിരുന്നു ദീപക് ധര്‍മടം അമൃത ടിവിയില്‍ നിന്ന് ട്വന്റിഫോര്‍ ന്യൂസില്‍ എത്തിയത്. ഇതിനിടെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഒരു സിനിമയിലും മുഖം കാണിച്ചിരുന്നു.

8

നിലവില്‍ കേരള മീഡിയ അക്കാദമിയുടെ ഭരണ സമിതി അംഗമാണ് ദീപക് ധര്‍മടം. ഇത് കൂടാതെ മാധ്യമ പ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ കമ്മിറ്റിയിലും അംഗത്വമുണ്ട്. ഭരണത്തിലെ സ്വാധീനം കൊണ്ടാണ് ദീപക് ധര്‍മടം ഈ സ്ഥാനങ്ങള്‍ നേടിയെടുത്തത് എന്നൊരു ആക്ഷേപം ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നേരത്തേയും ഉന്നയിച്ചിരുന്നു.

9

തനിക്കെതിരെ ഏകപക്ഷീയമായ വേട്ടയാടല്‍ നടക്കുന്നു എന്നാണ് ഈ വിഷയത്തില്‍ ദീപക് ധര്‍മടം പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. താന്‍ ഒരു അഴിമതിയ്ക്കും കൂട്ടുനിന്നിട്ടില്ലെന്നും ഇനി കൂട്ടു നില്‍ക്കുകയില്ല എന്നും ആണ് അദ്ദേഹം പറയുന്നത്. വൈകിയായാലും സത്യം ജയിക്കും എന്നാണ് വിശ്വാസമെന്നും അതുവരെ ഇനി പ്രതികരിക്കുന്നില്ല എന്നും ദീപക് ധര്‍മടം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

10

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം ദീപക് ധര്‍മടം അടുത്ത ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളാണ് ദീപക് എന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷം ഈ വിഷയം ശക്തമായി ഉന്നയിക്കുന്നതും. ദീപക് ധർമടത്തിന് സർക്കാരിന്റെ സംരക്ഷണം ഉണ്ടാവില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവും ആയ എകെ ബാലൻ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+