ആരാണ് ഗോർബച്ചേവ്: ജനാധിപത്യവല്‍കരിക്കാന്‍ ശ്രമം, ഒടുവില്‍ സോവിയറ്റ് യൂണിയന്റെ തകർച്ച കണ്ട നേതാവ്
അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ഇടയിലുള്ള ശീതയുദ്ധം അവസാനിപ്പിച്ച് അതുവഴി സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ രാഷ്ട്രത്തലവനാണെങ്കിലും ചരിത്രം ഗോർബച്ചേവിന്റെ പേര് കൂടുതല്‍ ചേർത്തു വായിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകർച്ചയുമായി ബന്ധപ്പെടുത്തിയാണ്.
1985 ല്‍ ഭരണാധികാരിയ അധികാരമേറ്റെടുത്തതിന് ശേഷം സോവിയറ്റ് യൂണിയനെ ലോകത്തിന് മുന്നില്‍ തുറന്നിട്ട് നല്‍കുന്നതടക്കമുള്ള വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 1991 ല്‍ സോവിയറ്റ് യൂണിയൻ 15 വ്യത്യസ്‌ത രാജ്യങ്ങളായി പിളർന്ന് പോയപ്പോള്‍ നിലവിലില്ലാത്ത ഒരു രാജ്യത്തിന്റെ നേതാവായി ഗോർബച്ചേവ് മാറിയതും ചരിത്രം.

അധികാരമേറ്റടുത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും 15 റിപ്പബ്ലിക്കുകൾക്കിടയിൽ കൂടുതൽ തുല്യ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു പുതിയ യൂണിയൻ രൂപീകരിക്കാനും പദ്ധതിയിട്ടിരുന്നു. അതിൽ ഏറ്റവും ശക്തമായ രണ്ട് റിപ്പബ്ലിക്കുകള്‍ റഷ്യയും ഉക്രെയ്നും ആയിരുന്നു. എന്നാല്‍ ആറ് വർഷത്തിന് ശേഷം സോവിയറ്റ് യൂണിയന്‍ മുച്ചൂടും തകർന്നടിയുകയാണ് ചെയ്തത്.
ഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾക്ക് ഒരേസമയം ശ്രമിച്ച് പരാജയപ്പെട്ട നേതാവാണ് ഗോർബച്ചേവ്. പുനർനിർമ്മാണവും തുറന്ന മനസ്സും എന്ന മുദ്രാവാക്യത്തോടെ അദ്ദേഹം ആവിഷ്കരിച്ച "പെരെസ്‌ട്രോയിക്ക", "ഗ്ലാസ്‌നോസ്റ്റ്" - എന്നീ പരിഷ്കാരങ്ങള്‍ സോവിയറ്റ് യൂണിയന്റെ ഗതി നിർണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സോവിയറ്റ് സ്ഥാപകൻ വ്‌ളാഡിമിർ ലെനിന്റെ തത്വങ്ങളിലേക്കുള്ള തിരിച്ചുവരവായിട്ടായിരുന്നു അദ്ദേഹം തന്റെ പ്രവർത്തനത്തെ കണ്ടത്. പരാജയപ്പെട്ട കമാൻഡ് സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാനും കഠിനമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മാനുഷികമാക്കാനുമുള്ള ശ്രമമാണ് തന്റേതെന്നും അദ്ദേഹം വിശ്വസിച്ചു.
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

"ഒറ്റ വാക്കിൽ, സ്വാതന്ത്ര്യം സോവിയറ്റ് യൂണിയനിലേക്കും റഷ്യയിലേക്കും വന്നു," എന്നായിരുന്നു പെരെസ്ട്രോയിക്കയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് 2011 ലെ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തുകൊണ്ട് ഗോർബച്ചേവ് അഭിപ്രായപ്പെട്ടത്. "സിദ്ധാന്തത്തിലും പ്രായോഗികമായും ഞങ്ങൾ ലെനിന്റെ പാരമ്പര്യത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു". എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1960 കളായിരുന്നു പാർട്ടിയിലെ ഗോർബച്ചേവിന്റെ വളർച്ചയുടെ കാലഘട്ടം. 1971-ൽ ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി, 1978-ലാണ് ഭാര്യ റൈസയ്ക്കും മകൾ ഐറിനയ്ക്കും ഒപ്പം മോസ്കോയിലേക്ക് മാറുന്നത്. ശീതയുദ്ധം ഏറ്റവും കൂടുതല്‍ ശക്തമായ സമയം കൂടിയായിരുന്നു അത്.

ശീതയുദ്ധം സോവിയറ്റ് യൂണിയന്റെ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ മോശമയി ബാധിക്കുകയും അത് രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കയും ചെയ്തുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് 1985 മാർച്ച് 11 ന് ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1917 ലെ ബോൾഷെവിക് വിപ്ലവത്തിന് ശേഷം ജനിച്ച ഏക സോവിയറ്റ് നേതാവായി ഇതോടെ അദ്ദേഹം മാറുകയും ചെയ്തു.
1985 നവംബറില്‍ ഗോർബച്ചേവും യു.എസ് പ്രസിഡന്‍റായിരുന്ന റൊണാൾഡ് റീഗനുമായി ജനീവയില്‍ വെച്ച് അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. 1986 ഡിസംബറില്‍ വിമത പ്രസ്ഥാനത്തിന്റെ നേതാവായ ഡോ. ആന്ദ്രേ സഖറോവിനെ ഗോർബച്ചേവിന്‍റെ നിർദേശത്തെ തുടർന്ന് സ്വതന്ത്രനാക്കപ്പെടുന്നുണ്ട്. എന്നാല്‍ 1987 ല്‍ പ്രമുഖ പരിഷ്കർത്താവ് ബോറിസ് യെൽസിൻ പെരിസ്ട്രോയിക്കയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച് ഗോർബച്ചേവുമായി ഭിന്നതയിലാവുകയും പൊളിറ്റ്ബ്യുറോ വിടുകയും ചെയ്യുന്നു. എന്നാല്‍ ഇതേ വർഷം ഡിസംബറില്‍ ആണവായുധങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള ആദ്യ ഉടമ്പടിയിൽ ഗോർബച്ചേവും യു.എസ് പ്രസിഡന്‍റ് റൊണാൾഡ് റീഗനും ഒപ്പുവെച്ചു

1989 കളുടെ തുടക്കത്തിലാണ് ബാൾട്ടിക് റിപ്പബ്ലിക്കുകളിലും ജോർജിയയിലും യുക്രെയ്നിലും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുന്നത്. ഇതേ സമയം തന്നെ സോവിയറ്റിന്‍റെ അഫ്ഗാനിസ്താനിലെ സൈനിക ഇടപെടൽ ഗോർബച്ചേവ് അവസാനിപ്പിക്കുകയും ചെയ്തു. 1989 ലാണ് ഗോർബച്ചേവും യു.എസ് പ്രസിഡന്‍റ് ജോര്‍ജ്. എച്ച്.ഡബ്ല്യു. ബുഷും മാൾട്ടയിൽ വെച്ച് ശീതയുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നത്.
1990 ല്‍ ഗോർബച്ചേവ് നിർണായക പങ്കുവഹിച്ച ചർച്ചകളെ തുടർന്നായിരുന്നു കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും ഏകീകരിക്കപ്പെടുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായി സമ്പദ്‌വ്യവസ്ഥയുടെ കമ്മ്യൂണിസ്റ്റ് കേന്ദ്ര ആസൂത്രണം ഉപേക്ഷിക്കാനുള്ള പദ്ധതി സോവിയറ്റ് പാർലമെന്റ് അംഗീകരിക്കുന്നതിന് പിന്നാലെയാണ് ഗോർബച്ചേവിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത്യ

ഇതേവർഷം നവംബറിലാണ് യൂണിയന്‍ ഉടമ്പടിയുടെ ഭാഗമായി 15 റിപ്പബ്ലിക്കുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലാത്വിയ, ലിത്വാനിയ, എസ്തോണിയ, ജോർജിയ എന്നിവ ഇതിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഈ മേഖലകളില്‍ പ്രതിഷേധം ശക്തമാവുകയും ചെയ്തു. 1991 ല്‍ സോവിയറ്റ് യൂണിയനെ പരമാധികാരമുള്ള റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായി നിലനിർത്താൻ ജനഹിത പരിശോധന നടത്തി വൻ ഭൂരിപക്ഷം നേടിയെങ്കിലും ആറ് റിപ്പബ്ലിക്കുകള്‍ അതില്‍ നിന്ന് വിട്ടു നിന്നു.

ഇതിന് പിന്നാലെ ഏപ്രിലില്‍ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ വാഴ്സോ ഉടമ്പടി പിരിച്ചുവിടുകയും ജൂണില്‍ ബോറിസ് യെൽറ്റ്സിൻ റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആഗസ്തില്‍ ഗോർബച്ചേവ് നയങ്ങളില്‍ എതിർപ്പുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഒരു അട്ടിമറി ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ആഗസ്റ്റ് 24 ന് ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെച്ചു. പിന്നാലെ യുക്രൈന്‍, കസാക്കിസ്ഥാന്‍, ലിത്വാനിയ, ലാത്വിയ, എസ്തോണിയ തുടങ്ങിയ മറ്റ് രാജ്യങ്ങളും സ്വാതന്ത്രം പ്രഖ്യാപിച്ചു. 1991 ഡിസംബർ 25ന് ക്രെംലിനിൽ സോവിയറ്റ് പതാക താഴ്ത്തി റഷ്യൻ പതാക ഉയർത്തി. ഇതേ ദിവസം തന്നെ സോവിയറ്റ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം ഗോർബച്ചേവ് രാജിവെക്കുകയും സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും ചെയ്തു. പിന്നീടുള്ള കാലം രാഷ്ട്രീയത്തിൽ നിന്ന് മാറി സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു മിഖായേൽ ഗോർബച്ചേവ്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications