മേയര്‍ ബ്രോയുടെ പകരക്കാരന്; സാധ്യത ഇവര്‍ക്ക്.. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പേര് ഇങ്ങനെ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവെന്ന യൂഡിഎഫ് കോട്ടയില്‍ അട്ടിമറി വിജയമാണ് ഇക്കുറി തിരുവനന്തപുരത്തിന്റെ സ്വന്തം മേയര്‍ ബ്രോ വികെ പ്രശാന്ത് നേടിയത്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടലുകള്‍ പോലും തെറ്റിച്ച് കൊണ്ടായിരുന്നു പ്രശാന്തിന്റെ വിജയം. 7000 മുതല്‍ 10000 വോട്ടുകള്‍ വരെ ഭൂരിപക്ഷത്തിന് സാധ്യതയുണ്ടെന്നായിരുന്നു എല്‍ഡിഎഫ് നിമഗനം. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് വിജയിച്ചത്.
അങ്ങനെ മേയര്‍ ബ്രോ എംഎല്‍എ ബ്രോ ആയതോടെ ഇനി തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ മേയര്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. 'ബ്രോ'യോളം പോന്നൊരു ജനകീയ നേതാവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ഈ പേരുകളാണ് പ്രധാനമായും ഉയരുന്നത്.

തിരഞ്ഞെടുപ്പ് വരെ
അട്ടിമറി വിജയം നേടിയെങ്കിലും വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിലനിര്‍ത്താനുള്ള സാധ്യതകള്‍ സിപിഎം തേടിയിരുന്നു. ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രശാന്തിനെ തന്നെ മേയറായി നിലനിര്‍ത്തുകയെന്നതായിരുന്നു സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍.

വെല്ലുവിളി
ഇതിന്റെ നിയമസാധുതയും സിപിഎം പരിശോധിച്ചിരുന്നു. എന്നാല്‍ പിന്നീട് അത്തരമൊരു നീക്കം സിപിഎം ഉപേക്ഷിക്കുകയായിരുന്നു.ഇതോടെ ശനിയാഴ്ച ചേരുന്ന കൗണ്‍സിലിന് ശേഷം വികെ പ്രശാന്ത് മേയര്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കും. ഇതോടെ പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. .

ജനപ്രിയന്
നഗരസഭ പൊറുതിമുട്ടിയുരുന്ന മാലിന്യ പ്രശ്നത്തിനും നഗരത്തിലെ വെള്ളക്കെട്ടിനുമെല്ലാം ചുരുങ്ങി കാലം കൊണ്ട് പരിഹാരം കണ്ടെത്തി കൈയ്യടി നേടിയ നേതാവാണ് വികെ പ്രശാന്ത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പകരക്കാരനും മോശക്കാരനാകരുതെന്നാണ് ഇടതുമുന്നണി കണക്കാക്കുന്നത്.

കടകംപള്ളിയുടെ ബന്ധു
മാത്രമല്ല നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മറ്റ് എതിര്‍പ്പുകള്‍ക്ക് വഴിവെയ്ക്കാത്ത ഒരു നേതാവിനെ തിരഞ്ഞെടുത്താല്‍ മാത്രമേ അവസാന ഒരു വര്‍ഷം ഭരണം സുഖമമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. മന്ത്രി കടകംപള്ളിയുടെ ബന്ധുകൂടിയായ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി സെക്രട്ടറി ശ്രീകുമാറിന്റെ പേരിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍
കുന്നുകഴി കൗൺസിലർ ഐപി ബിനുവിന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട്. വികെ പ്രശാന്തിന്റെ പകരക്കാരന് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലും ഐപി ബിനുവിന്റെ പേര് ഉയര്‍ന്ന് വരുന്നുണ്ട്. 2017 ല്‍ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയായ ആളാണ് ഐപി ബിനു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചിലര്‍ രംഗത്തെുണ്ട്.

ഈ പേരുകളും സജീവം
വഞ്ചിയൂർ ബാബു, പുഷ്പലത എന്നിവരുടെ പേരുകളും സജീവമായി തന്നെ ഉയരുന്നുണ്ട്. എന്തായാലും ഉടന്‍ തന്നെ പുതിയ മേയറെ തിരുമാനിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പാര്‍ട്ടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. വികെ പ്രശാന്ത് 28 നാണ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെ
ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications