അമിത് ഷാ പറഞ്ഞ ആ ദുരൂഹ മരണം ആരുടേത്? സുകേന്ദ്രനറിയില്ല.. കാരാട്ട് അബ്ദുള്‍ ഗഫൂറോ? ഉത്തരം...
തിരുവനന്തപുരം/കോഴിക്കോട്: കഴിഞ്ഞ ദിവസം വിജയ യാത്രയുടെ സമാപനത്തില്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയ അമിത് ഷാ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ ഒന്നായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹ മരണ എന്നത്.
അതിന് ശേഷം കേരളം മുഴുവന്‍ അതേപ്പറ്റിയായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ഏതാണ് ആ ദുരൂഹമരണം എന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയില്ലായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണമായിരുന്നോ അമിത് ഷാ ഉദ്ദേശിച്ചത് എന്നും ചിലര്‍ സംശയമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ അത് സംബന്ധിച്ച് ചില വിശദീകരണങ്ങളും പുറത്ത് വരികയാണ്. വിശദാംശങ്ങള്‍...
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

അന്വേഷണം നടത്തിയോ
അമിത് ഷാ ഉന്നയിച്ച എട്ട് ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണം സംഭവിച്ചിട്ടുണ്ട്, അത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം നടത്തിയോ എന്നതായിരുന്നു ആ ചോദ്യം.

സുരേന്ദ്രനും അറിയില്ല
കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ ആയിരുന്നു അമിത് ഷാ ഈ ചോദ്യം ഉന്നയിച്ചത്. തനിക്ക് അതേ കുറിച്ച് അറിയില്ലെന്നാണ് കെ സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്. അമിത് ഷാ തന്നെ ഇക്കാര്യം വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കാരാട്ട് അബ്ദുള്‍ ഗഫൂര്‍?
മൂന്ന് വര്‍ഷം മുമ്പ് താമരശ്ശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട കാരാട്ട് അബ്ദുള്‍ ഗഫൂറിനെ ആണോ അമിത് ഷാ ഉദ്ദേശിച്ചത് എന്നാണ് പിന്നീട് ഉയര്‍ന്ന ചോദ്യം. 2018 ഒക്ടോബറില്‍ ആയിരുന്നു സംഭവം. അന്ന് അബ്ദുള്‍ ഗഫൂറിനൊപ്പം രണ്ട് പേര്‍ കൂടി കാറില്‍ ഉണ്ടായിരുന്നു. അവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു.

കാരാട്ട് റസാഖിന്റെ സഹോദരന്‍
കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് റസാഖിന്റെ സഹോദരനാണ് അബ്ദുള്‍ ഗഫൂര്‍. മുസ്ലീം ലീഗിനോട് പിണങ്ങി പുറത്ത് വന്ന റസാഖ് നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. റസാഖിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ചില കോണുകളില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

അമിത് ഷാ നിര്‍ദ്ദേശിക്കട്ടെ
തന്റെ സഹോദരന്റെ മരണം സംബന്ധിച്ച് എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ അമിത് ഷാ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കട്ടേ എന്നാണ് കാരാട്ട് റസാഖിന്റെ പ്രതികരണം. എന്തായാലും സഹോദരന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് ഒരു സംശയവും ഇല്ലെന്നും റസാഖ് വ്യക്തമാക്കുന്നുണ്ട്.

വെളിപ്പെടുത്തണം
അമിത് ഷായുടെ കൈയ്യില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് വെളിപ്പെടുത്തട്ടേ എന്നും കാരാട്ട് റസാഖ് വെല്ലുവിളിക്കുന്നുണ്ട്. അമിത് ഷാ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ എന്നും റസാഖ് പറയുന്നുണ്ട്.

കേരള നേതാക്കള്‍ അറിയാതെ
കേരളത്തിലെ ബിജെപി നേതാക്കള്‍ പോലും ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണം ആണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് വലിയ ചര്‍ച്ചയായി ഉയര്‍ന്ന് വന്നതും. ഇത്തരമൊരു ആരോപണത്തെ കുറിച്ച് സംസ്ഥാന നേതാക്കള്‍ക്ക് പോലും അറിവില്ല.
അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍












Click it and Unblock the Notifications