Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബോബി ചെമ്മണ്ണൂരിനോട് എന്തേ ചോദിക്കാത്തത്, ഉളുപ്പുണ്ടോ എന്നോട് ചോദിക്കാൻ കഴുതകളേ', തുറന്നടിച്ച് അഖിൽ

വയനാട്ടിലെ ദുരിതബാധിതർക്ക് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ 3 വീട് എവിടെ എന്ന് ചോദിക്കുന്ന ഇടതുപക്ഷ സൈബർ പോരാളികളോട് മറുചോദ്യവുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. സർക്കാർ വയനാടിന് വേണ്ടി കോടികൾ പിരിച്ച് വെച്ചത് എവിടെ എന്നും വീട് വെക്കാൻ എന്താണ് തടസ്സം എന്നുമാണ് അഖിൽ മാരാർ ചോദിക്കുന്നത്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദുരന്തനെന്ന് വിളിച്ച് അഖിൽ മാരാർ അധിക്ഷേപിക്കുന്നുമുണ്ട്. ഒരു വ്യക്തിയായ താൻ പറഞ്ഞത് പോലെ വീട് വെച്ച് കൊടുത്തില്ല എന്നുളളത് കൊണ്ട് തന്നെ ആർക്കും കോടതി കയറ്റാനൊന്നും സാധിക്കില്ലെന്നും അഖിൽ മാരാർ പറയുന്നു.

അഖിൽ മാരാരുടെ വാക്കുകൾ: '' അടുത്ത തവണ ഭരണം മാറുന്നതിന്റെ സാധ്യതകളെ കുറിച്ച് പറയുമ്പോള്‍ ചിലര്‍ പറയും പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലല്ലോ എന്ന്. പ്രതിപക്ഷം ചെയ്യുന്നില്ലെങ്കിലെന്താ, മുഖ്യമന്ത്രി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടല്ലോ. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിച്ച്, ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുച്ചൂടും മുടിച്ചിട്ടേ താനീ ഭൂമിയില്‍ നിന്ന് പോകൂ എന്ന് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രി ഭരണം മാറാനുളള കാര്യങ്ങള്‍ ഒരു ഭാഗത്ത് ചെയ്യുന്നുണ്ട്. അദ്ദേഹത്തെ സഹായിക്കാനുളള പണി സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് ചെയ്തുകൊണ്ടിരിക്കുന്നത് അന്തംകമ്മികളാണ്.

Akhil Marar

ഈ മന്തബുദ്ധികളായ അന്തംകമ്മികള്‍ക്ക് യാതൊരു വിവരവും ഇല്ലാത്തത് കൊണ്ട് അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല എന്നാണ് കരുതിയത്. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി ഈ മന്തബുദ്ധികള്‍ നിരവധി ഫേസ്ബുക്ക് വീഡിയോകളിലും പോസ്റ്റുകളിലുമായി ഇങ്ങനെ ചോദിച്ച് കൊണ്ടിരിക്കുകയാണ്.

അഖില്‍ മാരാര്‍ വയനാട്ടില്‍ വെച്ച് കൊടുക്കമെന്ന് പറഞ്ഞ 3 വീടുകള്‍ എവിടെ എന്നാണ് ചോദിക്കുന്നത്. അയ്യായിരം കോടി രൂപ പ്രളയത്തിന്റെ പേരില്‍ പിരിച്ച് വെച്ച സര്‍ക്കാര്‍, 1300ഓളം കോടി രൂപ പിരിച്ച് വെച്ച സര്‍ക്കാര്‍, ആരുടെ കയ്യില്‍ നിന്ന് പിരിച്ച് വെച്ചു. നികുതിപ്പണത്തിന് പുറമേ, ദുരന്തം വന്ന സമയത്ത് അതിനെ വിറ്റ് കാശാക്കുക എന്ന ലക്ഷ്യത്തോടെ ഒരു മുഖ്യമന്ത്രി പിരിവ് നടത്തി അക്കൗണ്ടിലേക്ക് എത്തിച്ച അയ്യായിരം കോടി രൂപ ക്രമരഹിതമായി വിനിയോഗിച്ചു എന്ന് വന്നപ്പോഴാണ് താന്‍ പ്രതിഷേധിച്ചത്.

അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചില്ല എന്ന ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഒക്കെ ചര്‍ച്ചയാക്കി. വയനാട്ടില്‍ ദുരന്തം വന്നതിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രി പണപ്പിരിവിന് ഇറങ്ങി. ആദ്യം അവിടെ വേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത് ഖജനാവിലെ കാശെടുത്ത്. ഒരു മാസമൊക്കെ കഴിഞ്ഞ് വേണം ജനങ്ങളോട് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന് പറയാന്‍. കേരളത്തിലെ എല്ലാ ജനങ്ങളും ഈ ദുരന്തന്റെ ഭരണം കാരണം നശിച്ച് നാറാണക്കല്ലെടുത്ത് കിടക്കുകയാണ്.

വയനാട്ടില്‍ ദുരന്തത്തില്‍പ്പെട്ട് മനുഷ്യര്‍ മരിച്ചെങ്കില്‍ ഇവിടെ ഈ ദുരന്തന്റെ ഭരണം കാരണം മനുഷ്യര്‍ ജീവച്ഛവമായി ജീവിച്ച് കൊണ്ടിരിക്കുകയാണ്. അന്ന് താന്‍ പറഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുന്നില്ല, പകരം വീട് വെച്ച് കൊടുക്കാം എന്ന്. 1 വീട് വെച്ച് കൊടുക്കാം, അതല്ല കൊല്ലത്തേക്ക് വരികയാണെങ്കില്‍ 3 വീട് വെച്ച് കൊടുക്കാം എന്ന്. തന്റെ സുഹൃത്ത് 30 സെന്റ് സ്ഥലം ഇതിന് വേണ്ടി വിട്ട് തരാം എന്ന് പറഞ്ഞിരുന്നു.

ഈ അന്തംകമ്മികളോട് പറയാനുളളത്, താന്‍ വയനാട്ടില്‍ പോയി, ആക്ഷന്‍ കൗണ്‍സിലിനോട് സംസാരിക്കുകയും അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് വീട് കിട്ടാതെ വന്നാല്‍ ഉറപ്പായും വീട് വെച്ച് നല്‍കും എന്ന് പറഞ്ഞു. ഈ അന്തംകമ്മി കഴുതകള്‍ക്ക് ഇതെന്തെങ്കിലും അറിയാമോ. ഇതൊന്നും കാണാതെ ആണ് ഈ കഴുതകള്‍ ചോദ്യവും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.

'ഫ്ളവേഴ്സ് ചാനൽ രേണുവിന് എറണാകുളത്ത് ഫ്ളാറ്റ് എടുത്ത് കൊടുത്തേനെ, 2 വീട് കിട്ടും'

നിനക്കൊക്കെ ആത്മാഭിമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കണം 765 കോടി രൂപ പിരിച്ച് വെച്ചിട്ട് വയനാട്ടില്‍ വീട് വെച്ച് കൊടുക്കാന്‍ എന്താണ് തടസ്സം എന്ന്. പണം കയ്യിലുണ്ടെങ്കില്‍ 800 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീട് വെക്കാന്‍ ഒരു മാസം മതി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വയനാട് ദുരന്തത്തെ വിറ്റ് കാശാക്കാനും വോട്ടാക്കാനുമാണ് നോക്കുന്നത്.

സ്വന്തം കാശില്‍ വെച്ച് കൊടുക്കാം എന്ന് പറഞ്ഞ വീട് വെച്ച് കൊടുത്തില്ലെങ്കില്‍ നിനക്കൊക്കെ എന്നെ എന്ത് ചെയ്യാന്‍ പറ്റും. കേസ് കൊടുക്കാനോ കോടതിയില്‍ പോകാനോ പറ്റുമോ. ഒരു കോപ്പും പറ്റില്ല. പക്ഷേ നാട്ടുകാരുടെ കയ്യില്‍ നിന്ന് പിരിച്ച് പുട്ടടിച്ചാല്‍ പൊന്ന് സഖാക്കന്മാരെ നിന്നെയെല്ലാം കോടതി കയറ്റും. നിന്റെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ കോടതി കയറ്റും.

കര്‍ണാടക സര്‍ക്കാരും ആന്ധ്രസര്‍ക്കാരും ഇന്ത്യന്‍ മലയാളി അസോസിയേഷനും വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് പിണറായി വിജയന്‍ അംഗീകരിക്കാത്തത്. 100 വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂരിനോട് നീയൊക്കെ എന്താണ് ചോദിക്കാത്തത്. സര്‍ക്കാരിന്റെ കയ്യില്‍ കോടിക്കണക്കിന് രൂപയിരിക്കേ അവിടെ ചെന്ന് വീട് വെച്ച് കൊടുക്കാന്‍ തനിക്ക് എന്താ ഭ്രാന്താണോ.

എന്റെ സ്വന്തം അധ്വാനത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ കൊടുത്തത്. നിനക്കൊന്നും ഒരു പത്ത് രൂപ ആര്‍ക്കും കൊടുത്ത് ശീലമില്ലല്ലോ. മറ്റുളളവരുടെ കയ്യില്‍ നിന്ന് പിടിച്ച് പറിക്കുന്നതല്ലാതെ അധ്വാനിച്ചുണ്ടാക്കിയ പത്ത് രൂപ ഒരുത്തത് കൊടുത്ത ശീലമുണ്ടോ. ഇത്തരം ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾ മനുഷ്യനായി മാറരുത്. മൃഗങ്ങളായി തന്നെ തുടരുക''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+