Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യരുടെ പേജില്‍ നിന്നും കാണാതായ മേപ്പടിയാന്‍ പോസ്റ്റർ, താരം ഭയന്നോ: പിന്നലെ സത്യാവസ്ഥ ഇങ്ങനെ

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മേപ്പടിയാന്‍. ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദനാണ് ഒരു സിനിമ എന്ന നിലയില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുമ്പോഴും നിരവധി വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും അതിലെ സംഘപരിവാർ അടയാളങ്ങളുമായിരുന്നു പലരും വിമർശിച്ചത്.

സിനിമയിലുടെ പച്ചക്ക് വർഗീയത പറയുന്നുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ശോഭ സുബിന്‍ കഴിഞ്ഞ ദിവസം വിമർശിച്ചത്. ഇതോടൊപ്പം തന്നെയായിരുന്നു ചിത്രത്തിന്റെ പേരില്‍ നടി മഞ്ജു വാര്യർക്കെതിരേയും വിമർശനവുമായി ഒരു വിഭാഗം രംഗത്ത് വന്നത്.

മേപ്പടിയാന്‍ ചിത്രം റിലീസ്

മേപ്പടിയാന്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന് ആശംസകള്‍ അറിയിച്ച് മഞ്ജു വാര്യർ രംഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ തുടങ്ങിയവർ ഈ പോസ്റ്റ് ഷെയർ ചെയ്യുകുയം ചെയ്തു. എന്നാല്‍ പിന്നീട് മഞ്ജു വാര്യരുടേ പേജില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായതോടെ വിലയ വിമർശനങ്ങളും ആരോപണങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് വരികയായിരുന്നു.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

മഞ്ജു വാര്യർ പോസ്റ്റ്

സിനിമയ്ക്കെതിരെ പുതുതായി ഉയർന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യർ പോസ്റ്റ് പിന്‍വലിച്ചതെന്നായിരുന്നു ചിലരുടെ ആരോപണം. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കാതെ ചിലരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് പോസ്റ്റ് പിന്‍വലിച്ചതെന്നായിരുന്നു മറ്റ് ചിലരുടെ ആരോപണം.

മഞ്ജു വാര്യർക്കെതിരെ വിമർശനം

സൈബർ മേഖലയില്‍ മഞ്ജു വാര്യർക്കെതിരെ വിമർശനം ശക്തമായെങ്കിലും ഇക്കാര്യത്തില്‍ മേപ്പടിയാന്‍ സിനിമയുമായി ബന്ധപ്പെട്ടവർക്ക് യാതൊരു ആക്ഷേപവും ഉണ്ടായിരുന്നില്ല. വിവാദങ്ങളില്‍ പ്രതിരിച്ചുകൊണ്ട് മഞ്ജുവും രംഗത്ത് എത്തിയില്ല. എന്നാല്‍ തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മഞ്ജുവിന്റെ പേജില്‍ നിന്നും അപ്രത്യക്ഷമാവുന്നു ആദ്യ പോസ്റ്റുമല്ല മേപ്പടിയാന്റേത്.

പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ

പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ കുറച്ചു ദിവസത്തിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റാറുണ്ട്. മുൻകാലങ്ങളിൽ അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യവുമാണിത്. മഞ്ജു വാര്യർ മാത്രമല്ല. മറ്റ് പലരും ഇത്തരത്തില്‍ ഒരു സമയ പരിധി കഴിഞ്ഞാല്‍ തങ്ങളുടെ പേജില്‍ നിന്നും പ്രമേഷന്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാറുണ്ട്.

പൃഥിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' അനൗൺസ് ചെയ്തപ്പോൾ മഞ്ജു വാര്യർ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. മേപ്പടിയാൻ സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നത് കൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമർശകർ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവരും ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നത്.

മഞ്ജു വാര്യർ

ചില വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണ് തോന്നുന്നത്. 'എന്തായാലും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ, വിമർശകരുടെ വായടപ്പിക്കാൻ ഇതിലും നല്ലൊരു മറുപടി വേറെ വേണ്ടല്ലോ'-എന്നും താരത്തെ അനുകൂലിക്കുന്നവർ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+