കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയുടെ രഹസ്യമൊഴി ആവ്യപ്പെടാന്‍ സരിതക്ക് എന്താണ് അവകാശം? ചോദ്യവുമായി ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് എന്താണ് അവകാശം എന്ന് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആള്‍ക്ക് എങ്ങനെയാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സാധിക്കുക എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇ ഡിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

sadasda

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയില്‍ തന്നെ കുറിച്ചു ചില പരാമര്‍ശങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായര്‍ രംഗത്തെത്തിയത്.

'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സരിത എസ് നായര്‍ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 6, 7 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ ഡി) കൈമാറുകയും ചെയ്തിരുന്നു.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്‍കാന്‍ തയ്യാറാണ് എന്ന് ഇ ഡി അറിയിച്ചു. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇ.ഡി രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമതഅറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമത

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ആറിനായിരുന്നു 59 പേജുള്ള ഹര്‍ജി ഇ ഡി ഫയല്‍ ചെയ്തത്.

Recommended Video

cmsvideo
നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തു |*Kerala

'അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു എന്നും കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത് എന്നുമാണ് ഇ ഡിയുടെ ആരോപണം. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട് എന്നും ഇ ഡി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

English summary
why Saritha S Nair demand Swapna Suresh's secret statement ask High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X