എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കാനില്‍ സൗജന്യ താമസം; ഓഫര്‍ എന്തുകൊണ്ട്, സുധി പറയുന്നു
പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ റെക്കോര്‍ഡ് വിജയമാണ് ഇത്തവണയുണ്ടായത്. പരീക്ഷ എഴുതിയവരില്‍ 99.47 ശതമാനം പേരും വിജയിച്ചു. തോറ്റുപോയവര്‍ ആകെ .53 ശതമാനം പേര്‍ മാത്രം. അതായത് 2236 വിദ്യാര്‍ത്ഥികള്‍. പരിക്ഷാ ഫലം വന്നതിന് പിന്നാലെ എങ്ങും വിജയികള്‍ക്കുള്ള അനുമോദനങ്ങള്‍ നിറയുമ്പോള്‍ സുധി ചേര്‍ത്തുപിടിക്കുന്നത് തോറ്റു പോയ ആ 2236 പേരെയാണ്.
അതുകൊണ്ട് തന്നെയാണ് തോറ്റു പോയ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബത്തോടൊപ്പം കൊടൈക്കനാലില്‍ തന്‍റെ സ്വന്തം റിസോര്‍ട്ടില്‍ രണ്ട് ദിവസത്തെ സൗജന്യ താമസം ഓഫര്‍ ചെയ്തിരിക്കുന്നത്.
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..

'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കൈയടിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് സുധി തോറ്റവരെ ചേര്‍ത്തു പിടിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തന്‍റെ ഫോണ്‍ നമ്പര്‍ അടക്കം ഇദ്ദേഹം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു വാഗ്ദാനം തോറ്റവര്‍ക്കായി മുന്നോട്ട് വെച്ചു എന്നതിനെ കുറിച്ച് 'വണ്‍ഇന്ത്യ മലയാളത്തോട്' തുറന്ന് സംസാരിക്കുകയാണ് സുധി.

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ എങ്ങും ജയിച്ചവരുടെ ആഘോഷം മാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എണ്ണത്തില്‍ കുറവാണെങ്കിലും തോറ്റുപോയവരും അവര്‍ക്കിടയില്‍ ഉണ്ടാവുമല്ലോ. അവരെ ചേര്‍ത്ത് പിടിച്ച്, അവര്‍ക്കൊരും സന്ദേശം നല്‍കേണ്ടതുണ്ടെന്ന് തോന്നിയപ്പോഴാണ് ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വെച്ചത്. ജയിച്ചവര്‍ക്ക് പലരില്‍ നിന്നുമായി നിരവധി അനുമോദനങ്ങള്‍ കിട്ടിക്കാണും. എന്നാല്‍ തോറ്റവരുടെ കാര്യം അതല്ലാല്ലോ. പലരും ഈ ലോക്ക് ഡൗണിലെ പ്രത്യേക സാഹചര്യം കൊണ്ടും മറ്റും തോറ്റ് പോയവരായിരിക്കും. ഓണ്‍ലൈന്‍ പഠനസൗകര്യം വേണ്ട വിധത്തില്‍ ലഭിക്കാത്തവരും ഉണ്ടാവുമെന്നും സുധി പറയുന്നു.

തോറ്റുപോയെന്ന് കരുതി ദുഃഖിച്ച് ഇരിക്കേണ്ടവര്‍ അല്ല അവര്‍. മിടുക്കരായ നിരവധി പേര്‍ അവര്‍ക്കിടയില്‍ ഉണ്ടാവും. അടുത്ത് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അവരുടെ മനസ്സ് ഒന്ന് തണുപ്പിക്കേണ്ടതുണ്ട്. ആ തിരിച്ചറിവിലാണ് കുടുംബത്തോടൊപ്പം വന്ന് രണ്ട് ദിവസം ഇവിടെ താമസിച്ച് അടുത്ത പരീക്ഷയ്ക്ക് മികച്ച രീതിയില്‍ തയ്യാറാവനുള്ള ഒരു സാഹചര്യം അവര്‍ക്ക് ഒരുക്കുന്നത്. വ്യക്തിപരമായി പരീക്ഷകില്‍ തോല്‍ക്കുന്ന അനുഭവം ഉണ്ടായിട്ടില്ലെങ്കിലും ഒരുപാട് സുഹൃത്തുക്കളുടെ അനുഭവം എനിക്ക് മുന്നിലുണ്ട്.

പത്തില്‍ തോറ്റിട്ടും പിന്നീട് പഠിച്ച് ഡോക്ടര്‍മാരും വലിയ ബിസിനസുകാര്‍ ആയവരും ഉണ്ട്. സ്കൂളിന്‍റെ നൂറ് മേനി പോകുമോ എന്ന ഭയത്തില്‍ പത്താംക്ലാസില്‍ നിന്നും ടിസി കൊടുത്ത് വിട്ടവര്‍ വരെ പിന്നീട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി കാണാന്‍ കഴിയും. എന്നാല്‍ ഇതിനെ നേരെ വിപരീതമായ കാര്യങ്ങളും നമുക്ക് മുന്നിലുണ്ട്. വലിയ പഠിത്തക്കാരായിരുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടുപോയിട്ടിണ്ട്. അതുകൊണ്ട് തന്നെ പരീക്ഷകളിലെ തോല്‍വിയും ജയവുമൊക്കെ ആപേക്ഷികം മാത്രമാണെന്നും സുധി പറയുന്നു.

നിരവധി രക്ഷിതാക്കള്‍ ഇതിനോടകം തന്നെ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. പലര്‍ക്ക് അറിയേണ്ടത് എങ്ങനെയാണ് ഇതിന്‍റെ കാര്യങ്ങള്‍ അറിയേണ്ടത്. പത്താം ക്ലാസില്‍ പരാജയപ്പെട്ടു എന്നുള്ള സര്‍ട്ടിഫിക്കറ്റ് മാത്രം മതി അവര്‍ക്ക് കുടുംബത്തോടൊപ്പം താമസ സൗകര്യം ഒരുക്കാനെന്നും സുധി കൂട്ടിച്ചേര്‍ക്കുന്നു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ സുധി 15 വര്‍ഷമായി കൊടൈക്കനാലില്‍ ഹോംസ്റ്റേ, കോട്ടേജ് ബിസിനസ് നടത്തിവരികയാണ് സുധി.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications