നല്ല വീതിയുള്ള പാത, മെച്ചപ്പെട്ട സൗകര്യങ്ങളും; എന്നിട്ടും കൊച്ചി ഉദയ നഗർ റോഡിൽ ട്രാഫിക് ബ്ലോക്ക്, കാരണം?
കൊച്ചി: റോഡുകൾ സാധാരണഗതിയിൽ വാഹനങ്ങൾ കടന്നുപോവാനും ആളുകൾക്ക് സുഗമമായി മറ്റൊരിടത്തേക്ക് എത്തിച്ചേരാനും വേണ്ടിയുള്ള മാർഗങ്ങളാണ്. എന്നാൽ കേരളത്തിൽ ചിലയിടത്തെങ്കിലും നാം കാണുന്ന സാധാരണ കാര്യമാണ് റോഡുകൾ പാർകിംഗ് ഏരിയകൾ ആവുന്നത്. പലപ്പോഴും റോഡുകളിലെ സഞ്ചാര സാഹചര്യങ്ങൾ കഠിനമാവുന്നത് ഇത്തരം നിയമലംഘനങ്ങളിലൂടെയാണ്.
അതിപ്പോൾ ഏറ്റവും അനുഭവിക്കുന്നത് കൊച്ചിക്കാരാണ്. എറണാകുളം കടവന്ത്രയിലെ ഉദയനഗർ റോഡിലൂടെ കടന്നുപോകുമ്പോൾ ഈ പറഞ്ഞതിന്റെ പ്രാധാന്യം ആർക്കും മനസിലാവും. ഭംഗിയായി പരിപാലിച്ചിട്ടും ഈ പാത ശരിക്കും പറഞ്ഞാൽ ഉപയോഗശൂന്യമായ അവസ്ഥയാണ്. രാപകൽ റോഡരികിൽ നിരനിരയായി പാർക്ക് ചെയ്യുന്ന ട്രക്കുകളാണ് ഇവിടെ യാത്രയ്ക്ക് തടസമായി ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇത് വലിയ ഗതാഗത തടസങ്ങൾ സൃഷ്‌ടിക്കുകയും കാൽനടയാത്രക്കാർക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. സമീപകാലത്ത് പാത നവീകരിച്ചിട്ടും, ഇവിടെ അനിയന്ത്രിതമായ പാർക്കിംഗ് പ്രതിസന്ധി തുടരുകയാണ്. ഡിഫൻസ് കാന്റീനിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രക്കുകളാണ് റോഡരികിലേറെയും കൈയടക്കുന്നത്.
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിലേക്കുള്ള വലിയ വാഹനങ്ങളും ഒരുപരിധിവരെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദിവസങ്ങളോളം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രക്കുകൾ പാർക്ക് ചെയ്യുന്നതും പതിവാണ്. സാമാന്യം ഭേദപ്പെട്ട സൗകര്യങ്ങളുള്ള റോഡിന്റെ ഗുണങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് ഈ അനധികൃത പാർക്കിംഗ്.
വാഹനങ്ങളുടെ നീണ്ട നിര ചിലപ്പോൾ സലിം രാജൻ റോഡ്, സിവിൽ സപ്ലൈസ് റോഡ് എന്നിവിടങ്ങളിലേക്ക് നീളുന്നത് ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിൽ നിന്ന് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്കും എഎൽ ജേക്കബ് ഫ്ലൈഓവർ വഴി എംജി റോഡിലേക്കുമുള്ള പ്രധാന പാതയാണിത്. ദിനേന പതിനായിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡുകളിൽ ഒന്ന് കൂടിയാണിത്.
ലക്ഷദ്വീപ് ഗസ്‌റ്റ് ഹൗസ്, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി), നഫേഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾക്കും ഈ ഇടുങ്ങിയ വഴിയിലൂടെ തടസമില്ലാതെ സഞ്ചരിക്കാൻ പ്രയാസമാണ്. ഇതോടെയാണ് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും പ്രതിഷേധ സ്വരം ഉയർത്തുന്നത്.
മാത്രമല്ല ഉദയ കോളനി പോലുള്ള ജനവാസ കേന്ദ്രങ്ങൾ റോഡിന് അടുത്താണ്. കുട്ടികൾ സൈക്കിൾ ഓടിക്കുന്നതും റോഡരികിൽ കളിക്കുന്നതും, പാർക്ക് ചെയ്‌ത ട്രക്കുകൾക്കിടയിലൂടെ വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങളും അപകടസാധ്യത ഉയർത്തുന്നു. ഇത് റോഡിലെ സുരക്ഷയിൽ അപാകതകളിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കഴിഞ്ഞ വർഷമാണ് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇത് ലഘൂകരിക്കുന്നതിന് റോഡ് നവീകരിച്ചത്. അതിനായി പാത വീതികൂട്ടി, കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപ്പാതയും നിർമ്മിച്ചിരുന്നു. എന്നിട്ടും ഇതിന്റെ ഗുണഫലങ്ങൾ ആർക്കും ലഭിക്കാതെ പോവുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications