അമ്മയ്ക്ക് വട്ടാണെന്ന് ജിത്തു കളിയാക്കി.. ജയ മകനെ തീയിൽ പിടിച്ചിട്ടു!! ജിത്തുവിന്റെ അച്ഛൻ പറയുന്നു
Recommended Video

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് അമ്മ മകനെ കൊന്ന് കത്തിച്ച സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ തിരുവനന്തപുരം നന്തന്‍ കോട് കേഡല്‍ ജിന്‍സണ്‍ എന്ന യുവാവ് അമ്മയും അച്ഛനും അടക്കം നാല് പേരെ കൊന്ന് കത്തിച്ച സംഭവത്തെപ്പോലെ തന്നെ അവിശ്വസനീയമാണ് കൊട്ടിയത്തെ കൊലപാതകവും. കൊല്ലപ്പെട്ട പതിനാലുകാരന്‍ ജിത്തു ജോബിന്റെ അമ്മ ജയമോളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിക്രൂരമായ കൊലപാതകം യാതൊരു വിധ കൂസലുമില്ലാതെയാണ് ജയ പോലീസുകാർക്ക് മുന്നിൽ വിവരിച്ചത്. കൊല ചെയ്യാന്‍ പല കാരണങ്ങളാണ് ജയ പോലീസിനോട് പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ സംഘം ആശയക്കുഴപ്പത്തിലാണ്. അതേസമയം ജയമോളുടെ ഭര്‍ത്താവ് ജോബ് ഭാര്യയേയും മകനേയും കുറിച്ച് പോലീസിനോട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

കൊല്ലത്തെ നടുക്കിയ കൊലപാതകം
ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോള്‍, കുരീപ്പള്ളി സ്വദേശിയായ ട്യൂട്ടോറിയല്‍ അധ്യാപകന്‍ എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് മനസ്സിലായതോടെ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് മകനായ ജിത്തുവിനെ കൊന്നതെന്ന് ജയമോള്‍ പോലീസിനോട് സമ്മതിച്ചു കഴിഞ്ഞു.

കൂസലില്ലാതെ ജയമോൾ
സ്വന്തം മകനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് യാതൊരു വികാരവും കൂടാതെയാണ് ജയമോള്‍ പോലീസുകാര്‍ക്ക് മുന്നില്‍ വിവരിച്ചത്. തനിക്ക് അക്കാര്യത്തില്‍ വിഷമമില്ലെന്നും ജയമോള്‍ പറഞ്ഞു. ജിത്തുവിന്റെ അച്ഛനായ ജോബിനെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊന്നത് മകൻ കളിയാക്കിയപ്പോൾ
മകന്‍ തന്നെ കളിയാക്കിയെന്നും ദേഷ്യം വന്നപ്പോള്‍ അവനെ പിടിച്ച് തീയില്‍ ഇട്ടെന്നും ഭാര്യ തന്നോട് പറഞ്ഞുവെന്നാണ് ജോബ് പറയുന്നത്. തനിക്ക് വട്ടാണ് എന്ന് പറഞ്ഞത് കൊണ്ടാണ് മകനെ കൊന്നത് എന്ന് ജയ പോലീസിന് മൊഴി നല്‍കിയതായും വാര്‍ത്തകളുണ്ട്. കുറച്ച് നാളുകളായി ജയ മാനസിക രോഗിയാണ് എന്നാണ് ജോബ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ജയയ്ക്ക് മാനസിക രോഗം
ജിത്തുവും അമ്മയും തമ്മില്‍ വളരെ സ്‌നേഹത്തിലായിരുന്നുവെങ്കിലും ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും രണ്ട് പേരും തമ്മില്‍ വഴക്കുണ്ടാവാറുണ്ട്. ജയയെ കളിയാക്കുന്നത് അവര്‍ക്ക് ഒട്ടും തന്നെ സഹിക്കാന്‍ പറ്റുമായിരുന്നില്ലത്രേ. ജിത്തുവാകട്ടെ ഇടയ്ക്കിടയ്ക്ക് അമ്മയെ കളിയാക്കുക പതിവായിരുന്നുവെന്നും അത് വഴക്കായി മാറാറുണ്ടെന്നും ജോബ് പറയുന്നു.

കളിയാക്കിയാൽ വയലന്റാവും
ആരെങ്കിലും കളിയാക്കിയാല്‍ പെട്ടെന്ന് ജയ അക്രമകാരിയായി മാറുമായിരുന്നു. ഒരു വര്‍ഷത്തോളമായി ജയ അത്തരത്തിലാണ് പെരുമാറുന്നതെന്നും ജോബ് വെളിപ്പെടുത്തുന്നു. താനും മക്കളും വീട്ടില്‍ ഇല്ലെങ്കില്‍ ജയയുടെ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ലായിരുന്നു. ജിത്തുവിനെ കൊലപ്പെടുത്തിയത് ജയ തന്നെയാണ് എന്ന് പോലീസ് പറയുന്നത് വരെ അക്കാര്യത്തില്‍ തനിക്ക് യാതൊരു വിധ സംശയവും ഇല്ലായിരുന്നുവെന്നും ജോബ് പറയുന്നു.

കാണാനില്ലെന്ന് പോലീസിന് പരാതി
ജിത്തുവിനെ കാണാനില്ല എന്നായിരുന്നു വീട്ടുകാരോട് ജയ പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തിനായി വന്നപ്പോള്‍ തനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും മകനെ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നും ജയ പോലീസുകാരോട് പറയുക പോലുമുണ്ടായി. പോലീസുകാര്‍ മകനെ കണ്ടെത്താമെന്ന് പറഞ്ഞ് അപ്പോള്‍ ജയയെ ആശ്വസിപ്പിക്കുകയും ചെയ്തു.

കുടുക്കിയത് കയ്യിലെ പൊള്ളൽ
എന്നാല്‍ പിന്നീട് നടന്ന ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കുറ്റക്കാരി ജയ തന്നെയാണ് എന്ന് പോലീസിന് സംശയം തോന്നിത്തുടങ്ങിയത്. വീട്ടില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ ജയയുടെ മൊഴികളില്‍ പോലീസിന് സംശയമുദിച്ചിരുന്നു. മാത്രമല്ല ജയയുടെ കയ്യില്‍ പൊള്ളിയ പാടുണ്ടായിരുന്നതും കൊലപാതകിയെ പിടികൂടാനുള്ള പോലീസിന്റെ ജോലി എളുപ്പമാക്കി.

വാഴത്തോട്ടത്തില്‍ മൃതദേഹം
കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ജിത്തു ജോബ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ജിത്തുവിനെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് അടുത്തുള്ള വാഴത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. വാഴത്തോട്ടത്തില്‍ കാക്കകള്‍ കരയുന്ന ശബ്ദം കേട്ട് നടത്തിയ തെരച്ചിലിനൊടുവിലാണ് കത്തിക്കരിഞ്ഞ മൃതദേഹം ലഭിച്ചത്.

കൊന്നത് ഒറ്റയ്ക്കെന്ന് ജയ
ജിത്തുവിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു. പല ശരീരഭാഗങ്ങളും ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഒറ്റയ്ക്കാണ് മകനെ കഴുത്ത് മുറുക്കി കൊന്ന് കത്തിച്ചത് എന്ന ജയയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഒരാളുടെ കൂടി സഹായമില്ലാതെ ഈ കൊലപാതകം സാധ്യമല്ല എന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും ഒറ്റയ്ക്കാണ് കൊന്നത് എന്ന മൊഴിയില്‍ ജയ ഉറച്ച് നില്‍ക്കുകയാണ്.

മൊഴികൾ പരസ്പര വിരുദ്ധം
ജയയുടെ അയല്‍ക്കാരെ അടക്കമുള്ളവരെ പോലീസ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. വസ്തുത്തര്‍ക്കമാണ് മകനെ കൊലപ്പെടുത്താന്‍ കാരണം എന്നാണ് ആദ്യം ജയ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മകന്റെ ശരീരത്തില്‍ പിശാച് ഉണ്ട് എന്ന തരത്തിലും ജയ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവും ഒടുവിലായാണ് കളിയാക്കിയത് കൊണ്ടാണ് കൊലപ്പെടുത്തിയത് എന്ന് ജയ പോലീസിനോട് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications