പാലക്കാട്ട് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു, ദുരഭിമാനകൊലയെന്ന സൂചനയുമായി പോലീസ്!!
പാലക്കാട്: കേരളത്തെ വീണ്ടും ഞെട്ടിച്ച് ദുരഭിമാന കൊല. പാലക്കാട്ട് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു. ഇത് ദുരഭിമാന കൊലയാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യയുടെ അമ്മാവനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം നടന്നത്. അതേസമയം അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

മൂന്ന് മാസം മുമ്പാണ് അനീഷിന്റെ വവാംഹ നടന്നത്. അതേസമയം അനീഷിന് വധഭീഷണിയുണ്ടായിരുന്നതായി സഹോദരനും സ്ഥിരീകരിച്ചു. ഭാര്യാ പിതാവ് കൊലയ്ക്ക് ശേഷം ഒളിവില്‍ പോയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമായി നടക്കുന്നുണ്ട്. അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സഹോദരന് പറയുന്നു. അനീഷിന്റെ ശരീരത്തില്‍ കുത്തേറ്റ നിരവധി പാടുകളുണ്ടെന്നും സഹോദരന് വ്യക്തമാക്കി.
സാമ്പത്തികമായി രണ്ട് തട്ടുകളിലുള്ളവരാണ് അനീഷും ഭാര്യയും. പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങി വന്നത്. ഇതിന് ശേഷം അനീഷിനെ കൊല്ലുമെന്ന് പലവട്ടം ഭാര്യ വീട്ടുകാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. അതേസമയം സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന യുവതിയുമായിട്ടാണ് അനീഷിന്റെ വിവാഹം നടന്നിരുന്നത്.
ഭാര്യാവീട്ടുകാരുടെ ഭീഷണിയെ പേടിച്ച് അനീഷ് വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് വീടിന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയത്. വീട്ടിനടുത്തുള്ള സ്ഥലത്ത് തന്നെയായിരുന്നു ഇന്ന് ജോലി.അത് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതും, കൊല്ലപ്പെട്ടതും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications